'ആ കള്ളം ഇപ്പോള്‍ എന്തായെന്ന് റോബിന്‍: ശാലു പേയാട് വിഷയത്തില്‍ നാളെ നിങ്ങള്‍ ഇളഭ്യരാവരുത്'
റോബിനെ നായകനാക്കി ഗോകുലം പിക്ചേഴ് നിർമ്മിക്കുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനെതിരെ വലിയ വിമർശനങ്ങളും ആരോപണങ്ങളുമായിരുന്നു മുന്‍ സുഹൃത്ത് കൂടിയായ ശാലു പേയാട് അടുത്തിടെ നടത്തിയത്. റോബിന്‍ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്നും പ്രേക്ഷകരേയും ആരാധകരേയും വഞ്ചിക്കാന്‍ ശ്രമിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങളും ശാലുപേയാട് നടത്തിയിരുന്നു. ഇതോടെ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വെല്ലുവിളിക്കുന്നുവെന്ന് വ്യക്തമാക്കി റോബിനും രംഗത്തെത്തി.
ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ഭാഗം കൂടുതല്‍ വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് റോബിന്‍. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം റോബിനെ നായകനാക്കി ഗോകുലം പിക്ചേഴ് നിർമ്മിക്കുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്ത വരുത്തുകയാണ് താരം.

ബിഗ് ബോസ് മലയാളം ഫെയിം റോബിന്‍
സുഹൃത്തുക്കളാണ് ഇത്തരം കാര്യങ്ങള്‍ പറഞ്ഞത്. നാളെ എല്ലാ പ്രശ്നവും പറഞ്ഞ് തീർത്ത് ഞങ്ങള്‍ കൈ കൊടുത്ത് കഴിഞ്ഞാല്‍ ഇത് കണ്ടുകൊണ്ടിരിക്കുന്ന നിങ്ങളാണ് നാണം കെടാന്‍ പോവുന്നത്. അതായത് നാളെ ഞാന്‍ ശാലു പേയാടിന്റെ അടുത്ത് പോയി കാര്യങ്ങളൊക്കെ സംസാരിച്ച് തീർത്ത് ഒരു കൈം കൊടുത്താല്‍ ഈ ബഹളം ഉണ്ടാക്കുന്ന നിങ്ങളാണ് നാണം കെടുക. ഒരു പ്രശ്നം വന്ന് അത് പരിഹരിച്ച് കഴിഞ്ഞാല്‍ അത് അവിടെ തീരുമെന്നും റോബിന്‍ പറയുന്നു.

നമ്മുടെ നാട്ടില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഇപ്പോള്‍ തന്നെ കൊച്ചിയിലെ മാലിന്യ വിഷയം. അത്തരം പ്രശ്നങ്ങള്‍ക്ക് വേണ്ടി ഇറങ്ങിത്തിരിക്കുക. സാമൂഹ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വേണം മുന്നോട്ട് പോവാന്‍. എന്നെ ഇപ്പോള്‍ എത്രയേറെ തകർക്കാന്‍ ശ്രമിച്ചാലും നടക്കില്ല. തകർക്കാന്‍ ശ്രമിക്കലേ നടക്കൂ. പലരും പറഞ്ഞത് ഗോകുലം പിക്ചേഴിസിന്റെ സിനിമ പോയെന്നാണ്. എന്നാല്‍ സർ തന്നെ ഇപ്പം പറഞ്ഞത് മോനെ പടം ഉഷാറാക്കണമെന്നാണ്.

ഞാനും സാറും തമ്മിലുള്ള ബന്ധം
മോനെ എന്നാണ് എന്നെ വിളിച്ചത്. അതായത് ഞാനും സാറും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അദ്ദേഹത്തിന്റെ ആശുപത്രിയിലാണ് ഞാന്‍ ജനിച്ചതും വർക്ക് ചെയ്തിരുന്നത്. അദ്ദേഹം അവിടെ അഡ്മിറ്റാവുമ്പോള്‍ രാത്രി നോക്കിയിരുന്നത് ഞാനാണ്. ആ ഒരു ബന്ധം ഞങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ട് അനാവശ്യമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് നല്ലതല്ലെന്നും റോബിന്‍ പറയുന്നു.

ട്രോളുകളൊന്നും ഒരു പ്രശ്നമുള്ള കാര്യമല്ല. നമുക്ക് ജീവിതത്തില്‍ മുന്നേറണമെങ്കില്‍ ഇതുപോലത്തെ പല കാര്യങ്ങള്‍ നേരിടേണ്ടി വരും. എന്റെ ലക്ഷ്യങ്ങള്‍ വലുതാണ്. ഇപ്പോഴെ തളർന്ന് പോയാല്‍ എനിക്ക് മുന്നേറാന്‍ സാധിക്കില്ല. ഞാനൊരു സാധാരണക്കാരനാണ്. അധികം ടാലന്റൊന്നുമില്ല. നമ്മളെക്കൊണ്ട് പറ്റുന്നത് പോലെ ചെയ്യും. അംഗീകരിക്കാത്തവർ വിമർശിക്കും. അതിനെ നമ്മള്‍ ഉള്‍ക്കൊള്ളണം.

സെലിബ്രിറ്റി എന്നതിനേക്കാള്‍ സാധാരണക്കാരനായി
സെലിബ്രിറ്റി എന്നതിനേക്കാള്‍ സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടം. അറിയപ്പെടുന്ന ആളും സെലിബ്രിറ്റിയും തമ്മില്‍ വ്യത്യാസമുണ്ട്. പുതിയ ചിത്രമായ രാവണയുദ്ധത്തില്‍ രണ്ട് വാച്ചാണ് ധരിച്ചിരിക്കുന്നത്. അതില്‍ ഒന്ന് എനിക്ക് സമയം നോക്കാനും. രണ്ടാമത്തേത് എതിരാളുകളുടെ സമയം കുറിക്കാനുമാണ്. അത്യാവശ്യം പിന്തുണയൊക്കെ സിനിമയില്‍ നിന്നും എനിക്ക് ലഭിക്കുന്നുണ്ട്. ഞാന്‍ തനിച്ചാണ് വന്നത്. എന്ത് തന്നെയായാലും ആ പോസ്റ്റർ ചർച്ചയായിട്ടുണ്ട്.

ആളുകള്‍ എന്നെക്കൊണ്ട് പറ്റില്ലെന്ന് പറയുമ്പോള്‍, അത് ചെയ്ത് കാണിക്കാനാണ് എനിക്ക് ഊർജ്ജം ലഭിക്കുന്നത്. ആളുകള്‍ അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ട്രോള്‍ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് എന്റെ വിജയമാണ്. ഒരാള്‍ വളരുന്നതിന് ഇതെല്ലാം വേണം. ബിഗ് ബോസ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ആളുകള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അത് എൻ്റെ വിജയം തന്നെയാണെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications