Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്റെ കാര്യം പറഞ്ഞപ്പോള്‍ അവന്‍ ശരിയാവില്ലെന്ന് മറുപടി; എന്നാല്‍ പിന്നീട് കണ്ടത്..:തിരക്കഥാകൃത്ത്

ബിഗ് ബോസ് മലയാളം റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ കാണാന്‍ വലിയ തോതിലുള്ള ആളുകളാണ് എത്തുന്നത്. കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ ഒരു സ്വകാര്യ ജ്വല്ലറിയുടെ റീ ലോഞ്ചിന് എത്തിയപ്പോഴത്തെ സാഹചര്യവും വ്യത്യസ്തമായിരുന്നില്ല.

അതേസമയം റോബിനെ പരിപാടിക്ക് എത്തിക്കുന്നതിന് ജ്വല്ലറി ഉടമയ്ക്ക് ആദ്യം താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് ജ്വല്ലറിയുടെ പരസ്യത്തിന് പിന്നില്‍ പ്രവർത്തിച്ച തിരക്കഥാകൃത്തും സംഗീതസംവിധായികയുമായ ലേഖ അംബുജാക്ഷന്‍ അഭിപ്രായപ്പെടുന്നത്. അവരുടെ വാക്കുകളിലേക്ക്.

മാസങ്ങള്‍ക്ക് മുമ്പ് ഒരു ജ്വല്ലറിയുടെ ഉടമ

മാസങ്ങള്‍ക്ക് മുമ്പ് ഒരു ജ്വല്ലറിയുടെ ഉടമ അവരുടെ സ്ഥാപനത്തിന്റെ റീ ലോഞ്ചിന് വേണ്ടി ഒരു സെലിബ്രിറ്റിയെ ആവശ്യപ്പെട്ടിരുന്നു. സിനിമാ താരങ്ങളെയായിരുന്നു അവർ ഉന്നയിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി അംബുജാക്ഷനേട്ടനൊപ്പും ഞാനും പോയിരുന്നു. കണ്ണൂരിന്റെ മണ്ണിലേക്ക് നമ്മുടെ റോബിനെ കൊണ്ടുവരാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

ഞാന്‍ റോബിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്

ഞാന്‍ റോബിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അതുപോലെ കണ്ണൂരിലെ ഓരോ അമ്മമാരും റോബിനെ സ്നേഹിക്കുന്നത് എനിക്ക് അറിയാം. നിരവധിയാളുകള്‍ റോബിനെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. റോബിന്റെ കാര്യം പറഞ്ഞപ്പോള്‍ അത് ശരിയാവില്ലെന്നായിരുന്നു ജ്വല്ലറി ഉടമ പറഞ്ഞത്. റീ ലോഞ്ചിന്റെ സമയമാവുമ്പോഴേക്കും കുറച്ച് മാസങ്ങള്‍ കഴിയും. അപ്പോഴേക്കും ഈ ബിഗ് ബോസിന്റെ ഫെയിമൊക്കെ പോവും നമുക്ക് സിനിമ താരങ്ങളില്‍ ആരെയെങ്കിലും നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

blackheads remover: ബ്ലാക്ക് ഹെഡ്‌സുകളെ തൂത്തെറിയാം;ഇതാ എട്ട് പൊടിക്കൈകള്‍

 ഭർത്താവ് വഴി ഷമീറിന് അയച്ച് കൊടുക്കുമായിരുന്നു

പിന്നീട് അത് ഞങ്ങള്‍ അധികം സംസാരിച്ചില്ല. എന്നാല്‍ റോബിന്റെ ഓരോ സ്ഥലത്തെ ഉദ്ഘാടനത്തിന്റെ വീഡിയോസും ഭർത്താവ് വഴി ഷമീറിന് അയച്ച് കൊടുക്കുമായിരുന്നു. ഒടുവില്‍ എന്റെ അഭിപ്രായത്തെ അങ്ങനെ തള്ളിക്കളയാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ റോബിന്റെ കാസർഗോട്ടെ പരിപാടിയെകുറിച്ച് ഷമീർ ചിലരെ അങ്ങോട്ടേക്ക് അയച്ചു. അങ്ങനെയാണ് റോബിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാവുന്നത്.

റോബിനെ തീരുമാനിച്ചതിന് ശേഷമു

റോബിനെ തീരുമാനിച്ചതിന് ശേഷമുള്ള അവരുടെ ആശങ്ക റോബിനെ കാണാന്‍ ആളുകള്‍ എന്തുമോ എന്നുള്ളതായിരുന്നു. ആദ്യമായിട്ടാണ് ഞാന്‍ വരുന്നു എന്നുള്ളത് ഒരു പ്രൊഫഷണല്‍ ക്യാമറയിലൂടെ റോബിന്‍ പറയുന്നത്. അങ്ങനെ അതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി റോബിന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുകയും ആ പരസ്യം കണ്ണൂർ ജില്ലയിലും യൂട്യൂബിലും ചർച്ചയാവുകയും ചെയ്തു.

ഇരിട്ടി ഒരു മലയോര മേഖലയാണ്

ഇരിട്ടി ഒരു മലയോര മേഖലയാണ്. എത്രമാത്രം ആളുകള്‍ ബിഗ് ബോസ് കാണുന്നുണ്ട് എന്നൊന്നും എനിക്കും അറിയില്ല. ആള്‍ക്കാരൊക്കെ വരുമല്ലോ എന്നൊരു സംശയം റോബിനും ഉണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ വരും എന്നായിരുന്നു എന്റെ മറുപടി. കേരളത്തില്‍ മാത്രമല്ല, ലോകത്ത് എവിടേയും റോബിന് ആള്‍ക്കാരുണ്ട്.

റോബിന്‍ ഉദ്ഘാടനത്തിന് എത്തിയത് മുതല്‍

റോബിന്‍ ഉദ്ഘാടനത്തിന് എത്തിയത് മുതല്‍ ഞങ്ങള്‍ ലൈവ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സിനിമ സംവിധാനം ചെയ്തിട്ട് അത് റിലീസ് ചെയ്യുന്നത് വരെയുള്ള ഒരു നെഞ്ചിടിപ്പില്ലേ, ആ അവസ്ഥയായിരുന്നു ഞങ്ങളുടേത്. ഒരോ നിമിഷവും ഞങ്ങള്‍ ലൈവായി കണ്ടിരിക്കുകയായിരുന്നു. നിരവധി യൂട്യൂബേഴ്സും അവിടെ ഉണ്ടായിരുന്നു.

എത്രമാത്രം ആളുകളാണ് അവിടെ എത്തിയത്

എത്രമാത്രം ആളുകളാണ് അവിടെ എത്തിയത്. അതുകൊണ്ട് തന്നെ അതില്‍ എനിക്ക് അഭിമാനിക്കാതിരിക്കാന്‍ പറ്റില്ല. പരിപാടി കഴിഞ്ഞതിന് ശേഷം വളരെ സന്തോഷവാനായിട്ടാണ് റോബിന്‍ പ്രതികരിച്ചത്. പറയാന്‍ വാക്കുകളില്ല, ഇത്രയൊക്കെ ആളുകള്‍ സ്നേഹിക്കുന്നുണ്ടെ അറിഞ്ഞപ്പോള്‍ വലിയ സന്തോഷമെന്നും റോബിന്‍ പറഞ്ഞുവെന്നും ലേഖ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+