റോബിന്‍ തുറന്ന് കാട്ടപ്പെട്ടു, അതോടെ തീർന്നു; അഖില്‍ മരാറിന് കഴിവില്ല: ആഞ്ഞടിച്ച് അശ്വന്ത് കോക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്മന് ഇനി അധികകാലം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് വ്ളോഗർ അശ്വന്ത് കോക്ക്. ബിഗ് ബോസിന് അകത്തേക്ക് പോയി തിരിച്ച് വരുന്നവർ ഒരിക്കലും പഴയ ആളെ ആയിരിക്കില്ല. ബിഗ് ബോസുകൊണ്ട് രക്ഷപ്പെട്ടിട്ടുള്ളവർ എന്ന് പറയുന്നത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്. ബാക്കിയുള്ളവർ ഒന്നില്ലെങ്കില്‍ സ്പോയിലായി, അല്ലെങ്കില്‍ ഒന്നുമാവാതെ പോയി. ഇതുവരേയുള്ള ബിഗ് ബോസ് സീസണുകളില്‍ വന്ന എത്ര താരങ്ങളെ നിങ്ങല്‍ക്ക് ഓർക്കാന്‍ പറ്റുന്നുണ്ട്. ഒന്നുമാവാതെ പോയവർ നിരവധിയാണ്.
നാലാം സീസണില്‍ വന്ന ഡോക്ടർ റോബിന് പോലും അധികകാലം അതിജീവിക്കാനാവില്ല. പുള്ളി തുറന്ന് കാട്ടപ്പെട്ടുകഴിഞ്ഞു. ബിഗ് ബോസിന് ശേഷമാണ് അത് കൂടുതലായി സംഭവിച്ചത്. കാണിച്ച് കൂട്ടിയ ഓരോ പരിപാടിയും തട്ടിപ്പാണെന്ന് എല്ലാവർക്കും മനസ്സിലായി. നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും കഴിവുണ്ടെങ്കില്‍ അതുകൊണ്ട് പിടിച്ച് നില്‍ക്കുക എന്നുള്ളതല്ലാതെ മറ്റ് വഴികളില്ല.

മോഹന്‍ലാലും ബിഗ് ബോസും
ലാലേട്ടന്‍ എന്റെ പേര് വിളിക്കുക, ഷേക്ക് ഹാന്‍ഡ് തരിക, കെട്ടിപിടിക്കുകയൊക്കെ ചെയ്യുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരിക്കും അതൊക്കെയെന്നാണ് വലിയ ലാലേട്ടന്‍ ഫാന്‍ ആയിരുന്ന കാലത്തൊക്കെ ഞാന്‍ വിചാരിച്ചത്. ബിഗ് ബോസില്‍ പോയിട്ട് ഒന്നുമായില്ലെങ്കിലും മരണം വരെ ഇതൊക്കെ ആലോചിക്കാലോ എന്നായിരുന്നു അന്ന് കരുതിയത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും ഇല്ല. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു, ഞാന്‍ എന്റെ ജോലി ചെയ്യുന്നു എന്ന രീതിയില്‍ മാത്രമേ ഇതിനെ കാണുന്നുള്ളു.
money saving tips: കൂലിപ്പണിക്കാരനാണെങ്കിലും ലക്ഷങ്ങള്‍ സമ്പാദിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
ഒരു തരത്തിലും ബിഗ്ബോസില്‍ പോവണമെന്ന് എനിക്ക് ആഗ്രഹമില്ല. അതിന് പല വിധത്തിലുള്ള കാരണങ്ങളുണ്ട്. എന്നെ പിടിച്ച് നൂറ് ദിവസം അതിന് അകത്ത് ഇടുകയും അത് വഴി എന്നെ സ്പോയില്‍ ചെയ്യുകയും ചെയ്തിട്ട്, സിനിമ റിവ്യൂ ചെയ്യുന്നതില്‍ നിന്നും എന്നെ ഒതുക്കി കളയാമെന്നുള്ള ഹിഡന്‍ അജണ്ടയുണ്ടെന്ന് സംശയിച്ചതുകൊണ്ടാണ് അതിലേക്ക് പോവാതിരുന്നു. അല്ലാതെ കിട്ടാത്തതുകൊണ്ടല്ല. കിട്ടിയാലും ഇല്ലെങ്കിലും എന്നെ ബാധിക്കുന്ന വിഷയവും അല്ല ഇത്.

ജോജു ജോർജും ഉണ്ണി മുകുന്ദനും
ജോജു ജോർജും ഉണ്ണി മുകുന്ദനും വിജയ് ബാബുവുമൊക്കെ നിർബന്ധിച്ചത് കൊണ്ടാണ് താന്‍ ബിഗ് ബോസിലേക്ക് പോയതെന്നാണ് അഖില്‍ മാരാർ ഇപ്പോള്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പറയുന്നത്. മിക്കവാറും ഇങ്ങേരുടെ ശല്യം കാരണമായിരിക്കും അവർ പറഞ്ഞ് വിട്ടിട്ടുണ്ടാവുക. കഴിവ് ഇല്ലാത്തത് കൊണ്ട് ഇദ്ദേഹത്തിന് ഇങ്ങനെ ആളുകളെ ചുറ്റി നടന്നാലേ കാര്യം നടക്കൂ.
അഖില്‍ മാരാർ നല്ല രീതിയില്‍ സംസാരിക്കുന്ന വ്യക്തിയാണ്. അതില്‍ യാതൊരു സംശയവും ഇല്ല. അത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ബിഗ് ബോസില്‍ വായ്ത്താളം കൊണ്ട് പിടിച്ച് നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ലാലേട്ടന് വേണ്ടി ഞാന്‍ പോരാടിയിട്ടുണ്ടെന്നൊക്കെയാണ് പുള്ളി പറയുന്നത്. അങ്ങനെ അഖില്‍ മാരാർ വേഴ്സസ് റിവ്യൂവേഴ്സ് എന്ന ഒരു മുഖം സൃഷ്ടിച്ചെടുക്കുകയാമ് അദ്ദേഹം.

വലിയ കോമഡി എന്ന് പറയുന്നത്
ഏറ്റവും വലിയ കോമഡി എന്ന് പറയുന്നത്, ഇദ്ദേഹം ധരിച്ച് വെച്ചിരിക്കുന്നത് എന്തോ വലിയ സംവിധായകനാണെന്നാണ്. ലാലേട്ടാ... ഞാന്‍ ഒരു സംവിധായകനാണ്, മലയാള സിനമയിലെ ഒരു സംവിധായകനോട് ഒരു നടന്‍ സംസാരിക്കുന്നതായിട്ട് ലാലേട്ടന്‍ കാണരുത്. അദ്ദേഹം തന്നെ ആകെ തൊലിയുരിഞ്ഞ് പോയി. അതിന് ഇവിടെ സിനിമയൊന്നും ഇല്ലാലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഏതാണ്ട് പ്രിയദർശന്‍ മത്സരത്തിന് വന്നത് പോലെയാണ് അദ്ദേഹത്തിന്റെ സംസാരമെന്നും അശ്വന്ത് കോക്ക് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications