നടി സീമയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് റോബിന്‍; പിന്നെ കലക്കന്‍ മറുപടി, പച്ചയ്ക്ക് പറയല്‍
ബിഗ് ബോസ് മലയാളം നാലാം സീസണില്‍ ഉദിച്ചുയര്‍ന്ന താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. മലയാളികള്‍ താമസിക്കുന്ന സ്ഥലത്തെല്ലാം റോബിന് ഇന്ന് ആരാധകരുണ്ട്. പിആര്‍ വര്‍ക്കിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്തതാണോ ഇതെല്ലാം എന്ന ചോദ്യമാണ് ഡോക്ടര്‍ മച്ചാനോട് കോമഡി സ്റ്റാര്‍ സിങറില്‍ ആദ്യം ഉയര്‍ന്നത്.
ബ്ലെസ്ലിയെ ആണോ ഇഷ്ടം റിയാസിനോടാണോ ഇഷ്ടം എന്ന ചോദ്യത്തിനും റോബിന്‍ മറുപടി നല്‍കി. എന്നാല്‍ മുതിര്‍ന്ന നടി സീമയുടെ ചോദ്യം അല്‍പ്പം കുരുക്ക് സൃഷ്ടിക്കുന്നതായിരുന്നു. കേട്ട ഉടനെ ഒന്ന് പതറിയ റോബിന്‍ പിന്നീട് കലക്കന്‍ മറുപടി നല്‍കി. ഏഷ്യാനെറ്റില്‍ പച്ചയ്ക്ക് പറയല്‍ എന്ന സെഷനിലാണ് രസകരമായ ചോദ്യങ്ങളും മറുപടികളും....

കോമഡി സ്റ്റാര്‍ സിങര്‍ ഷോയിലെ പച്ചയ്ക്ക് പറയാനുള്ളത് എന്ന സെഷനിലാണ് റോബിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നത്. പച്ചയ്ക്ക് ചോദിക്കുക, പച്ചയ്ക്ക് മറുപടി നല്‍കുക എന്നതാണ് സെഗ്മെന്റ്. റോബിനോടാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. കൃത്യമായ മറുപടിയാകണം എന്നാണ് നിബന്ധന. വളരെ രസകരമായിരുന്നു ചോദ്യങ്ങളും മറുപടികളും.

റോബിന് ദില്‍ഷയെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇഷ്ടമാണ് എന്നായിരുന്നു റോബിന്റെ മറുപടി. ബ്ലെസ്ലിയെ ആണോ റിയാസിനെയാണോ കൂടുതല്‍ ഇഷ്ടം എന്നായിരുന്നു കലാഭവന്‍ ഷാജോണിന്റെ ചോദ്യം. റിയാസിനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് റോബിന്‍ മറുപടി നല്‍കി. പിന്നെ ഒരു വിശദീകരണവും നല്‍കി.

രണ്ടുപേരെയും ഇഷ്ടമാണെന്ന് സൂചിപ്പിക്കുകയാണ് റോബിന്‍ ചെയ്തത്. എന്നാല്‍ കൂടുതല്‍ ഇഷ്ടം റിയാസിനെയാണെന്നും അതു കഴിഞ്ഞ് ബ്ലെസ്ലി എന്നും റോബിന്‍ വിശദീകരിച്ചു. ജാസ്മിനെയാണോ എന്നെയാണോ കൂടുതല്‍ ഇഷ്ടം എന്നായിരുന്നു നിമിഷയുടെ ചോദ്യം. നിന്നെ തന്നെ എന്നായിരുന്നു റോബിന്റെ മറുപടി. അതെനിക്ക് സുഖിച്ചു എന്ന് നിമിഷ പ്രതികരിക്കുകയും ചെയ്തു.

അതിന് ശേഷമാണ് നടി സീമയുടെ ചോദ്യം വന്നത്. ബിഗ് ബോസിനെയാണോ ഇഷ്ടം മോഹന്‍ലാലിനെയാണോ ഇഷ്ടം എന്നായിരുന്നു സീമിയുടെ കുഴക്കുന്ന ചോദ്യം. അല്‍പ്പം കഴിഞ്ഞ ശേഷമാണ് റോബിന്‍ ഇതിന് മറുപടി നല്‍കിയത്. സത്യം പറഞ്ഞാല്‍ എനിക്ക് ബിഗ് ബോസിനെയാണ് കൂടുതല്‍ ഇഷ്ടം എന്ന് റോബിന്‍ പിന്നീട് മറുപടി നല്‍കി. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.

സത്യമായിട്ടുള്ള മറുപടിയാണ് ഞാന്‍ നല്‍കുന്നത്. ലാലേട്ടനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആരാധകനാണ് ഞാന്‍. എങ്കിലും എനിക്ക് ബിഗ് ബോസിനെയാണ് ഇഷ്ടം. എനിക്ക് ഈ ജീവിതം തന്നത്, ഇത്രയും ജനങ്ങളുടെ ഇഷ്ടം നേടി തന്നത് ബിഗ് ബോസാണെന്നും അതുകൊണ്ടാണ് ബിഗ് ബോസിനെയാണ് ഇഷ്ടം എന്ന് പറയുന്നതെന്നും റോബിന്‍ വിശദീകരിച്ചു. നല്ല മറുപടി എന്ന് സീമ പ്രതികരിച്ചു.

നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ഇപ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രം ഇഷ്ടമായോ എന്നായിരുന്നു അടുത്ത ചോദ്യം. നിമിഷ ധരിച്ച വസ്ത്രം ഇഷ്ടമാണെന്ന് റോബിന്‍ മറുപടി നല്‍കി. ഏത് വസ്ത്രം ധരിക്കണമെന്ന് നിമിഷയുടെ ഇഷ്ടമാണ്. ഒരാളുടെ ഇഷ്ടത്തില്‍ കൈകടത്താനില്ലെന്നും റോബിന്‍ പറഞ്ഞു.

എനിക്ക് പിആറുണ്ടെന്ന് പറയുന്നവരെ ഞാന്‍ വെല്ലുവിളിക്കുന്നു. നിങ്ങള്‍ പ്രൂവ് ചെയ്ത് കാണിക്കണമെന്നും റോബിന്‍ പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് ഞാന്‍ പുറത്തായ വേളയില്‍ ദില്‍ഷ വിന്നറാകണം എന്നാണ് ആഗ്രഹിച്ചത്. അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇഷ്ടപ്പെട്ടു. അക്കാര്യമാണ് പറഞ്ഞത്. അവള്‍ ജയിക്കുകയും ചെയ്തുവെന്നും റോബിന്‍ പറഞ്ഞു.












Click it and Unblock the Notifications