Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായെങ്കിലും സോഷ്യല്‍ മീഡിയ രംഗത്തും പുറത്തും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് റോബിന്‍. ഇടക്കാലത്ത് റോബിന്‍ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ആ പ്രോജക്ട് നഷ്ടമായെന്നും ആരൊക്കെയോ റോബിനെതിരായ പ്രവർത്തിച്ചെന്ന അഭ്യൂഹങ്ങളുമുണ്ടായി.

ഇപ്പോഴിതാ സിനിമ രംഗത്തെ ബുദ്ധിമുട്ടുകള്‍ റോബിന്‍ തന്നോട് തുറന്ന് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തി വന്നിരിക്കുകയാണ് തിരക്കഥകൃത്തും സംഗീത സംവിധായകയുമായ ലേഖ അംബുജാക്ഷന്‍. റോബിന്‍ അദ്യമായി അഭിനയിച്ച പരസ്യ ചിത്രത്തിന് പിന്നില്‍ പ്രവർത്തിച്ച വ്യക്തികളിലൊരാള്‍ കൂടിയാണ് ലേഖ.. അവരുടെ വാക്കുകളിലേക്ക്.

റോബിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പലരും

റോബിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ നമ്മള്‍ കാണുന്നത് പോലെയല്ല. എന്താണ് വേണ്ടതെന്ന് നമ്മള്‍ പറഞ്ഞാല്‍ അത് അവന്‍ ചെയ്തിരിക്കും. വളരെ ബുദ്ധിമാനാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ ഇവിടം വരെ എത്തിയത്. അനുഭവങ്ങലിലൂടെ കടന്ന് പോവുമ്പോഴാണ് അതിന്റെ പൂർണ്ണതയിലെത്തുക. ഞങ്ങളുടെ അഭിപ്രായത്തില്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ മികച്ച രീതിയിലാണ് അദ്ദേഹം അഭിനയിച്ചത്. നല്ലൊരു ഭാവി അദ്ദേഹത്തിനുണ്ട്.

റോബിനെയാണ് മേക്കപ്പ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍

റോബിനെയാണ് മേക്കപ്പ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ മേക്കപ്പ് ആർട്ടിസ്റ്റ് സോണിയ ഞെട്ടിപ്പോയി. ഏത് ഡോക്ടർ എന്ന് ചോദിച്ചപ്പോള്‍ ഏതോ ഒരു ഡോക്ടറാണെന്നായിരുന്നു പറഞ്ഞത്. റോബിനാണെന്ന് ഞാന്‍ പറഞ്ഞപ്പോഴായിരുന്നു അറിയുന്നത്. അവള്‍ റോബിന്റെ ഒരു അള്‍ട്ടിമേറ്റ് ഫാനാണ്. അവള്‍ മാത്രമല്ല, അവളുടെ കുടുംബവും അങ്ങനെയാണ്. ഇതൊക്കെ കാണിച്ച് തരുന്നത് എല്ലാവരിലുമുള്ള റോബിന്റെ സ്വീകാര്യതയാണ്.

റോബിനെ സംബന്ധിച്ച എല്ലാ യൂട്യൂബ് ചാനലുകളും

റോബിനെ സംബന്ധിച്ച എല്ലാ യൂട്യൂബ് ചാനലുകളും എനിക്ക് ഇഷ്ടമാണ്. റോബിനെ വെച്ച് വീണ്ടുമൊരു പരസ്യവുമായി വരും. പറ്റുവാണെങ്കില്‍ ഈ ചാനലിലൂടെ തന്നെ വീണ്ടുമൊരു ലൈവ് വരും. റോബിന്‍ ഹീറോ ആയിട്ടുള്ള ഒരു പടത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചിരുന്നു. റോബിന്‍ പുറത്തിറങ്ങിയ സമയം എല്ലാവരേയും പോലെ എന്നേയും ബാധിച്ചു. ആ സമയത്താണ് എന്റെ ഒരു തിരക്കഥയില്‍ റോബിനെ നായകനാക്കി ഒരു പടം ചെയ്യണമെന്ന് ഭർത്താവ് അംബുജാക്ഷനോട് പറയുന്നത്.

പിന്നീട് കുറെ ആളുകള്‍ വന്ന് റോബിനെ പൊക്കി

പിന്നീട് കുറെ ആളുകള്‍ വന്ന് റോബിനെ പൊക്കി പറയലും മറ്റുമൊക്കെയായി ബഹളമായി. അതൊക്കെ റോബിന്റെ പ്രശസ്തി കണ്ട് തോളോട് തോള്‍ ഉരുമി നിന്ന് ആളാവാന്‍ വേണ്ടി വന്നതായിരിക്കും. അതുകൊണ്ടായിരിക്കുമല്ലോ അവരൊക്കെ പിന്നീട് ഉള്‍വലിഞ്ഞത്. റോബിന്‍ വലിയ തിരക്കിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ ഉള്‍വലിഞ്ഞു. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും അദ്ദേഹവുമായി സംസാരിച്ചു. നിർമ്മാതാവും റെഡിയായിട്ടുണ്ട്.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

സാഹചര്യങ്ങള്‍ ഒത്തുവരികയാണെങ്കില്‍ അംബുജാക്ഷനേട്ടന്‍

സാഹചര്യങ്ങള്‍ ഒത്തുവരികയാണെങ്കില്‍ അംബുജാക്ഷനേട്ടന്‍ സംവിധാനം ചെയ്യുന്ന ഒരു പടം പുറത്ത് വരും. ഇടക്ക് വിളിച്ച് വിശേഷങ്ങളൊക്കെ പങ്കുവെക്കുന്ന നല്ലൊരു സുഹൃത്തായി അദ്ദേഹം മാറിയിട്ടുണ്ട്. ഒരു കുടുംബത്തിലെ അംഗമായി മാറി. സിനിമ മേഖലയില്‍ വലിയ ബുദ്ധിമുട്ടാണെന്നും പലരും പിറകില്‍ നിന്നും കുത്തുന്നുവെന്നും റോബിന്‍ തന്നെ പറഞ്ഞിരുന്നു.

സിനിമ എന്ന് പറയുന്നത് ജനങ്ങളുടെ കയ്യിലാണ്.

സിനിമ എന്ന് പറയുന്നത് ജനങ്ങളുടെ കയ്യിലാണ്. ഇനി എത്ര വലിയ താരമാണെന്ന് പറഞ്ഞാലും ജനങ്ങള്‍ക്ക് ഇഷ്ടമായാല്‍ അത് മുന്നോട്ട് പോവും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് താഴേ പതിക്കും. അത്രയേ പറയാനുള്ളു. ആർക്കും സിനിമയില്‍ വിധി പ്രഖ്യാപനം നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ആർക്കും റോബിനെ വിലയിരുത്താനാവില്ല. മികച്ച കഴിവുള്ള വ്യക്തിയാണ് റോബിനെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+