ആരതിയെ വെല്ലുവിളിച്ച് ശാലുപേയാട്: 'പറഞ്ഞാല്‍ റോബിനെതിരായ ആ തെളിവ് ഞാന്‍ പുറത്ത് വിടും
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് വന്ന വ്യക്തിയായിരുന്നു മുന്‍ സുഹൃത്തായ ശാലു പേയാട്. ഉണ്ണി മുകുന്ദന്‍ വിഷയം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ നിർണ്ണായക വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തി. ഇതിന് പിന്നാലെ മറുപടിയുമായി റോബിനും അദ്ദേഹത്തിന്റെ ഭാവി വധു ആരതിയും രംഗത്ത് വന്നു.
സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച തർക്കം പിന്നീട് പൊലീസ് സ്റ്റേഷന്‍ കയറുന്നതും കണ്ടു. ആരതി പൊടിയാണ് ആദ്യം ശാലുപേയാടിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ റോബിനെതിരെ പരാതിയുമായി ശാലുപേയാടും മുന്നോട്ട് വരികയായിരുന്നു. ഇപ്പോഴിതാ താന്‍ റോബിനെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് ശാലു പേയാട്. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരതി പൊടിയെക്കുറിച്ച് ഇല്ലാത്ത കാര്യം പറഞ്ഞോ?
ഞാന്‍ ആരതി പൊടിയെക്കുറിച്ച് ഇല്ലാത്ത കാര്യം പറഞ്ഞു എന്ന് പറഞ്ഞാണ് എനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഇല്ലാത്ത കാര്യം പറഞ്ഞിട്ടില്ല. എന്നോട് റോബിന്‍ ആ കൊച്ചിനെക്കുറിച്ച് എന്താണോ പറഞ്ഞത്, അതാണ് വള്ളി പുള്ളി തെറ്റാതെ ഞാന്‍ പറഞ്ഞത്. അക്കാര്യം സത്യമാണ്. എന്റെ വോയിസ് റെക്കോർഡ് അവരുടെ കയ്യിലാണ്. അതാണ് പെന്‍ഡ്രൈവിലാക്കി കൊടുത്തത്.
ഇപ്പോഴും ഞാന്‍ പറയുന്നു, റോബിന്‍ എന്നയാള്‍ ആരതി പൊടിയെക്കുറിച്ച് എന്ത് വൃത്തിക്കേട് പറഞ്ഞിട്ടുണ്ടോ ആ സാധനം അതുപോലെ ഞാന്‍ മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്. റോബിന്‍ എന്നോട് പറഞ്ഞ കാര്യം ഞാനും കൃത്യമായി റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. അക്കാര്യം കുറച്ച് പേർക്ക് അറിയാം. ഞാന്‍ പറഞ്ഞ കാര്യം അതുപോലെ തന്നെ റോബിന്‍ ആ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാമെന്നും ശാലു പേയാട് പറയുന്നു.
ശാലു പേയാടും റോബിനും മാപ്പ് വീഡിയോയും
ഈ വിഷയം ഞാന്‍ ഇനി പുറത്ത് പോയി പറഞ്ഞാലും ആരും വിശ്വസിക്കരുത് എന്നുള്ളതുകൊണ്ടാണ്, അവന്‍ എന്നെക്കൊണ്ട് മാപ്പ് വീഡിയോ ചെയ്യിച്ചത്. അത് അതിബുദ്ധിയായിരുന്നു. പിന്നെ ഞാന്‍ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലാലോ. ദൈവം എന്റെ കൂടെ ഉള്ളതുകൊണ്ട് എല്ലാത്തിന്റെയും തെളിവ് എന്റെ കയ്യിലുണ്ട്. റോബിന്‍ പറഞ്ഞ കാര്യം പൊടിക്കും അറിയാം. അത് ഞാന്‍ രണ്ട് ദിവസം മുമ്പ് അവർക്ക് അയച്ച് കൊടുത്തിട്ടുണ്ട്.

ഇനിയും എനിക്കെതിരെ ഇതുപോലത്തെ പരിപാടിയുമായി വികയാണെങ്കില്‍ തീർച്ചയായും ഇത് ഞാനെടുത്ത് അങ്ങോട്ട് പൊട്ടിക്കും. പാനിക് അറ്റാക്ക് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു വലിയ സംഭവമാണെന്ന്. അതുകൊണ്ടാണ് അന്ന് എനിക്ക് അങ്ങനെ ഒരു മാപ്പ് ചെയ്യേണ്ടി വന്നത്. റോബിന്‍ ആരതിയെക്കുറിച്ച് പറയുന്നത് കൃത്യമായി എന്റെ കയ്യിലുണ്ട്. അത് മാത്രമല്ല, അവന്റെ കുറെ ഉഡായിപ്പ് പരിപാടികള്‍ ആ കുട്ടി കയ്യോടെ പിടിച്ചെന്നും പറഞ്ഞിട്ടുണ്ടെന്നും ശാലു വ്യക്തമാക്കുന്നു.
എല്ലാത്തിനും തെളിവുണ്ട്
ഇതിന്റെയൊന്നും തെളിവ് എന്റെ കയ്യില്‍ ഉണ്ടാവില്ലെന്ന് കരുതിയാണ് കേസുമായൊക്കെ പോയത്. ആ തെളിവ് ഞാന്‍ ആരതി പൊടിക്ക് അയച്ച് കൊടുത്തിട്ടുണ്ട്. അവർ അത് കേട്ടിട്ടും ഉണ്ട്. അത് പുറത്ത് വിടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിന് ഞാന്‍ തയ്യാറാണ്. പക്ഷെ അങ്ങനെ വേണമെന്ന് ആരതി പറയട്ടെ. അവരെ അനിയത്തിയായി കണ്ടതാണ് എനിക്ക് പറ്റിയ തെറ്റ്. നമ്മളെ ശത്രുവായി കാണുന്നവരെ ഒരിക്കലും അനിയത്തിയായി കാണരുത്.
Vastu Tips: എന്തുകൊണ്ട് ഈ ദിശയില്‍ തലവെച്ച് കിടന്നുറങ്ങരുത്, തല എത് ദിശയില്‍ വെക്കണം
എന്നെ കാണാന്‍ ആളുകള്‍ വന്നതിന്റെയും തെളിവുമുണ്ട്. ഖാദർ കരിപ്പൊടി അടക്കം റോബിനെ വെല്ലുവിളിച്ചിട്ടുണ്ട്. എല്ലാ തെളിവുകളും പുറത്ത് വിടണമെന്ന് എനിക്ക് ആഗ്രഹമില്ല. കേള്‍ക്കേണ്ടവരെ അത് കേള്‍പ്പിച്ചിട്ടുണ്ട്. എന്നെക്കൊണ്ട് മാപ്പ് വീഡിയോ ഇടീക്കുകയെന്ന ചതിയാണ് അവന്‍ ചെയ്തത്. അതിന് ഇപ്പോള്‍ അനുഭവിക്കുകയാണ്. ചാരിറ്റിയെ അടക്കം കണ്ടന്റ് ആക്കി ജീവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications