Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസണ്‍ ഫോറില്‍ അനാവശ്യ വഴക്കുകള്‍: പിആർ വർക്ക് രക്ഷിക്കുമോ, സാബുമോന്‍ പറയുന്നു

 sabu-mon-

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് തുടങ്ങാന്‍ ഇനി മൂന്ന് നാള്‍ മാത്രമാണ് അവേശിക്കുന്നത്. ആരൊക്കെ മത്സരാർത്ഥികളായി എത്തും എന്നത് സംബന്ധിച്ച് സമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമല ഷാജി ഉള്‍പ്പടേയുള്ളവരുടെ കാര്യം ഏറെക്കുറെ ഉറപ്പാണ്. മറ്റുള്ളവരുടെ കാര്യത്തിലും പല സൂചനകളുമായി പ്രമോ വന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ തവണത്തെപോലെ പിആർ വർക്കുകള്‍ ഇത്തവണയും ഉണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പിആർ വർക്ക് അടക്കമുള്ള കാര്യങ്ങളിലെ തന്റെ നിലപാട് വ്യക്തമാക്കി ബിഗ് ബോസ് മലയാളം സീസണ്‍ 1 വിന്നറായ സാബുമോന്‍ രംഗത്ത് വന്നിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4

ബിഗ് ബോസ് മലയാളം സീസണ്‍ 4

ഷോയുടെ അവസാന സീസൺ അനാവശ്യ വഴക്കുകളും കോലാഹലങ്ങളും നിറഞ്ഞതായിരുന്നുവെന്നാണ് ഇ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സാബുമോന്‍ പറയുന്നത്.. എന്നാല്‍ ഈ സീസൺ കൂടുതല്‍ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷോയിൽ പരസ്പരമുള്ള പോരാട്ടം മാത്രമാണ് വേണ്ടത്, അവർ അത് മാത്രം ചെയ്താൽ മതിയെന്നും ആരോ മത്സരാർത്ഥികളെ ഉപദേശിക്കുന്നത് പോലെ തോന്നുന്നുവെന്നും സാബു മോന്‍ പറയുന്നു.

തർക്കങ്ങളും വഴക്കുകളും ഷോയ്ക്ക് ആവശ്യം

തർക്കങ്ങളും വഴക്കുകളും ഷോയ്ക്ക് ആവശ്യമാണെന്ന് ഞാൻ സമ്മതിക്കുന്നു. ചില നാടകങ്ങളും മസാലകളും വേണം, പക്ഷേ അത് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാവരുത്. വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം, പക്ഷേ അത് സ്വാഭാവികവും ആരോഗ്യകരവുമായിരിക്കണം. മറിച്ച് മോശമായ രീതിയിലേക്ക് പോയിക്കൂടായെന്നും സീസണ്‍ 1 വിന്നർ വ്യക്തമാക്കുന്നു.

ചിരിച്ചുകൊണ്ട് സാബുമോന്‍ മറുപടി

വിജയിയാകാനുള്ള എന്തെങ്കിലും ട്പിസുണ്ടോ എന്ന് ചോദിച്ചാല്‍, അത് തനിക്കറിയില്ലെന്നും ചിരിച്ചുകൊണ്ട് സാബുമോന്‍ മറുപടി നല്‍കുന്നു. "അത്തരമൊരു ടിപ്സ് ഷോയില്‍ പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് ഒരു മികച്ച സ്ട്രാറ്റജി ഉണ്ടെങ്കിലും അല്ലെങ്കിൽ നിങ്ങളെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് ഒരു മികച്ച പിആർ ടീം ഉണ്ടെങ്കിലും, വീടിനുള്ളിൽ നിങ്ങൾ ചെയ്യുന്നതാണ് പ്രധാനം''- അദ്ദേഹം പറഞ്ഞു.

vastu tips: വിവാഹം ശരിയാവുന്നില്ലേ? പരിഹാരം വാസ്തുവിലുണ്ട്, വരുത്തണം വീട്ടില്‍ ചില മാറ്റം

നിഷ്പക്ഷത പാലിക്കുക, സ്വയം മുന്നോട്ട് പോവുക

നിഷ്പക്ഷത പാലിക്കുക, സ്വയം മുന്നോട്ട് പോവുക. ഒന്നും നിങ്ങളെ ശല്യപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കല്ലുപോലെ നില്‍ക്കുക, നിങ്ങൾക്ക് അവിടെ നിന്ന് ഓടിപ്പോകാൻ കഴിയില്ലെന്ന് മനസിലാക്കുക, അതിനാൽ നിങ്ങളുടെ വഴിക്ക് വരുന്നതിനെയെല്ലാം നേരിടാന്‍ തയ്യാറായിട്ട് വേണം ഷോയിലേക്ക് പോവാന്‍.

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീസണ്‍

അതേസമയം, പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി, കഴിഞ്ഞ നാല് സീസണുകളിൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീസണ്‍ അറിയാന്‍ ഈ ടൈംസ് ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. വോട്ടെടുപ്പിൽ, നെറ്റിസൺമാരിൽ 50% കഴിഞ്ഞ സീസൺ, അതായത് നാലാമത്തെ സീസൺ തങ്ങളുടെ പ്രിയപ്പെട്ടതായി വിലയിരുത്തുന്നു. 18% ആരാധകർ സീസൺ ഒന്നിന് വോട്ട് ചെയ്തപ്പോൾ, 17% പേർ ഷോയുടെ മൂന്നാം സീസൺ ഇഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു.

റിയാസിനെ ശാരീരികമായി ആക്രമിച്ചതിന്

ഷോയിലെ ഏറ്റവും വിവാദമായ സീസണുകളിലൊന്നായിരുന്നു ബിഗ് ബോസ് മലയാളം 4. റിയാസിനെ ശാരീരികമായി ആക്രമിച്ചതിന് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ പുറത്താക്കിയത് മുതൽ ജാസ്മിൻ മൂസ ഷോയിൽ നിന്ന് പുറത്തുപോകുന്നത് വരെ, സീസൺ നിരവധി അപ്രതീക്ഷിത സംഭവങ്ങൾ സീസണില്‍ അരങ്ങേറി. അതേസമയം, സീസണ്‍ ഫോറിലൂടെ ദില്‍ഷ പ്രസന്നന്‍ ആദ്യ വനിതാ വിജയി ആയി മാറുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+