Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ വന്‍ സുഹൃത്തുക്കള്‍, പുറത്ത് അടി: ഒരാളൊഴികെ എല്ലാവരുമായി നല്ല ബന്ധമെന്ന് ഫിറോസും സജ്നയും

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയെത്തി ശ്രദ്ധേയ മത്സരം കാഴ്ച്ചവെച്ച മത്സരാർത്ഥികളായിരുന്നു സജ്നയും ഫിറോസും. ഒറ്റ മത്സരാർത്ഥിയായി എത്തിയ ഇരുവരും അഗ്രസീവായ തരത്തിലുള്ള മത്സര രീതിയായിരുന്നു പുറത്തെടുത്തത്. ഇരുവർക്കും നിരവധി ആരാധകരുണ്ടായിരുന്നെങ്കില്‍ ഷോയ്ക്ക് അകത്ത് പലരേയും ശത്രുക്കാളാക്കി മാറ്റുന്നതിലേക്ക് അവരുടെ മത്സര രീതി കൊണ്ടുചെന്നെത്തിച്ചിരുന്നു. ഒടുവിലില്‍ ഇരുവരേയും മത്സരത്തില്‍ നിന്നും പുറത്താക്കുകയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ പുറത്ത് വന്നതിന് ശേഷം എല്ലാ മത്സരാർത്ഥികളുമായി മികച്ച ബന്ധം സ്ഥാപിക്കാനും ഇരുവർക്കും സാധിച്ചു. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി ബിഗ് ബോസ് വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്തുകയാണ് സജ്നയും ഫിറോസും. ഐ കാന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ബിഗ് ബോസ് തങ്ങളെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ് ഫോം

ബിഗ് ബോസ് തങ്ങളെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ് ഫോം ആയിരുന്നുവെന്നാണ് അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ ഫിറോസ് പറയുന്നത്. എല്ലാരും ചോദിക്കുന്നത് ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോയെന്നാണ്. ബിഗ് ബോസില്‍ പോവുന്നതിന് മുമ്പ് എനിക്കും അത്തരം ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ല, നൂറ് ശതമാനം റിയാലിറ്റിയായുള്ള ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് പറയുന്നു.

ബിഗ് ബോസിന്റെ വലിയൊരു ഫാനായിരുന്നുവെന്ന് സജ്നയും

ബിഗ് ബോസിന്റെ വലിയൊരു ഫാനായിരുന്നുവെന്ന് സജ്നയും പറയുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമഴ് തുടങ്ങിയ എല്ലാ ഭാഷകളിലേയും ഷോ ഞാന്‍ കാണാറുണ്ടായിരുന്നു. അന്നൊക്കെ ഞാന്‍ ഇത് സ്ക്രിപ്റ്റഡ് അല്ല എന്ന് പറയുമ്പോള്‍, എനിക്ക് അറിയാവുന്നതല്ലോ അത് അങ്ങനെയല്ല എന്ന് പറഞ്ഞ് ഫിറോസും ഞാനുമായി തർക്കമായിരുന്നു. റിയല്‍ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാല്‍ ചെന്നൈയില്‍ വിമാനം ഇറങ്ങി ഒരു കാറില്‍

എന്നാല്‍ ചെന്നൈയില്‍ വിമാനം ഇറങ്ങി ഒരു കാറില്‍ നമ്മളെ കയറുന്ന നിമിഷം മുതല്‍ നമ്മുടെ മുഖം മൂടും. നമുക്ക് ഒന്ന് കാണാന്‍ സാധിക്കില്ല. പിന്നെ ഒരു റൂമിലെത്തിച്ചതിന് ശേഷമാണ് മുഖം മൂടി തുറക്കുന്നത്. റൂമില്‍ പതിനാല് ദിവസം ക്വാറന്റയിനില്‍ കഴിഞ്ഞതിന് ശേഷമാണ് ലാലേട്ടന്‍ നില്‍ക്കുന്ന സ്റ്റുഡിയോയിലേക്ക് എത്തിക്കു. റൂമില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ നമ്മളെ മേക്കപ്പ് ഒക്കെ ചെയ്തിരിക്കുമെന്നും സജ്ന പറയുന്നു.

അവിടെ എങ്ങനെ ഗെയിം മുന്നോട്ട് കൊണ്ടുപോകണം

അവിടെ എങ്ങനെ ഗെയിം മുന്നോട്ട് കൊണ്ടുപോകണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണ്. ബിഗ് ബോസ് സ്ഥിരമായി കാണുന്നവർക്ക് മനസ്സിലാവും ഇതൊരു മൈന്‍ഡ് ഗെയിം ആണെന്ന്. മറ്റൊരാളുടെ മൈന്‍ഡിനെ തളർത്തി മുന്നേറുക എന്നുള്ള രീതിയാണ് അവിടെ പ്രയോഗിക്കേണ്ടത്. ചിലർ ഇതിനെ വ്യക്തിപരമായി എടുത്തിട്ട് പുറത്ത് വന്നിട്ടും അങ്ങനെ പെരുമാറുന്നവർ ഉണ്ടെന്നും ഫിറോസ് പറയുന്നു.

ഭാഗ്യത്തിന് ബിഗ് ബോസിലെ എല്ലാവരുമായി ഞങ്ങള്‍ക്ക്

ഭാഗ്യത്തിന് ബിഗ് ബോസിലെ എല്ലാവരുമായി ഞങ്ങള്‍ക്ക് കമ്പനിയാവാന്‍ സാധിച്ചു. ഉള്ളിലെ വൈരാഗ്യം പുറത്തും വെക്കുന്നവരുണ്ട്. ഞങ്ങളെ സംബന്ധിച്ച് എല്ലാവരുമായും നല്ല രീതിയില്‍ പോകുന്നു. ഒരാള്‍ ഒഴിച്ച്, ആ ഒരാളുടെ പേര് പറയുന്നില്ല. ഞങ്ങളോട് ഇങ്ങോട്ട് കമ്പനിയില്ലാത്തത് കൊണ്ട് ഞങ്ങളും മൈന്‍ഡ് ചെയ്യുന്നില്ല. എന്നാല്‍ അവിടെ വളരെ സ്നേഹം കാണിച്ചവർ തമ്മില്‍ പുറത്ത് അടിയും ബഹളവുമാണ്. ഇന്ന് അവർ കണ്ട് കഴിഞ്ഞാല്‍ കല്ലെടുത്ത് എറിയുന്ന അവസ്ഥയാണ്.

രണ്ടുപേർ ഒരുമിച്ച് പോയതിന്റെ ഗുണവും ദോഷവും ഉണ്ട്

രണ്ടുപേർ ഒരുമിച്ച് പോയതിന്റെ ഗുണവും ദോഷവും ഉണ്ട്. ഗുണം എന്ന് പറയുന്നത്, ഭാര്യ കൂടെയുള്ളത് തീർച്ചയായിട്ടും ആശ്വാസമാണ്. ദോഷം എന്ന് പറയുന്നത് സജ്നയെ ഞാന്‍ സംരക്ഷിക്കേണ്ട അവസ്ഥയായിരുന്നു അവിടെ. അവർ എന്റെ മൈന്‍ഡിനെ ബ്രേക്ക് ചെയ്യാന്‍ നോക്കിയാല്‍ ഞാന്‍ അവരുടെ മുകളില്‍ കയറും. എന്റ അടുത്ത് നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ അവർ സജ്നയെ ലക്ഷ്യം വെച്ചു. അപ്പോഴാണ് എനിക്ക് എന്നേയും സജ്നയേയും സംരക്ഷിക്കേണ്ട അവസ്ഥ വന്നതെന്നും ഫിറോസ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+