മണിക്കുട്ടനും ഡിംപലും വലിയ സുഹൃത്തുക്കളായിട്ട് തോന്നിയിരുന്നില്ല: പക്ഷെ അഡോണി: സന്ധ്യ മനോജ് പറയുന്നു

എന്ത് വിഷയം വന്നാലും അതില്‍ നമ്മള്‍ പറയുന്ന കാര്യം ഏതാനും ചിലരോട് മാത്രമല്ല, അത് പൊതുസമൂഹത്തിലേക്കും എന്തുന്നുവെന്ന ബോധത്തോടെ തന്നെയാണ് ബിഗ് ബോസില്‍ തുടര്‍ന്നിരുന്നതെന്ന് സന്ധ്യ മനോജ്. നമ്മള്‍ ഒരാളായിട്ടാവും അവിടെ നില്‍ക്കുന്നത്. എന്നാല്‍ നമ്മള്‍ പലരേയും പ്രതിനിധീകരിക്കുന്നുണ്ട് .

അങ്ങനെയുള്ള നമ്മള്‍ എന്തെങ്കിലും ഒരു കാര്യം പറയുമ്പോള്‍ അതില്‍ ഒരു സന്ദേശം ഉണ്ടാവണം, അല്ലെങ്കില്‍ മിണ്ടാതിരിക്കണം എന്നതായിരുന്നു എന്റെ ലൈന്‍. പരമാവധി ആലോചിച്ചാണ്‍ ഞാന്‍ പ്രതികരിച്ചിരുന്നത്. പിന്നെ വിവാദങ്ങള്‍ വന്ന് മെക്കിട്ട് കയറിയാല്‍ മറുപടി കൊടുക്കാതിരിക്കാന്‍ കഴിയില്ലല്ലോയെന്നും താരം ചോദിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ധ്യ മനോജ്.

പരിചയമില്ലാത്ത ആളുകളെ ഇഷ്ടപ്പെടാന്‍

പരിചയമില്ലാത്ത ആളുകളെ ഇഷ്ടപ്പെടാന്‍ എനിക്ക് വളരെ താല്‍പര്യമാണ്. മലേഷ്യയില്‍ നിന്നും ധാരളം സഞ്ചരിച്ചും പരിപാടികള്‍ ചെയ്യുന്ന ആളാണ് ഞാന്‍. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ സാധാരണ പറയുന്ന ഒരു കാര്യം ഒന്നോ രണ്ടോ സ്ഥലത്ത് മാത്രം കേന്ദ്രീകരിച്ച് പരിപാടി അവതരിപ്പിക്കാന്‍. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ഈ ആഴ്ച തമിഴ്നാട്ടില്‍ ആണെങ്കില്‍ അടുത്ത ദിവസം ദില്ലിക്ക് പോവും. അത് നമ്മുടെ പരിപാടി സ്ഥിരമായി പിന്തുടരുന്നവരില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും നമുക്ക് പല രീതിയില്‍ ഉള്ള ആളുകളുമായി ബന്ധപ്പെടാന്‍ സാധിക്കും.

വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

തീര്‍ത്തും വ്യത്യസ്തമായ സംസ്കാരവും ജീവിത സാഹചര്യവുമുള്ള ആളുകളെ

തീര്‍ത്തും വ്യത്യസ്തമായ സംസ്കാരവും ജീവിത സാഹചര്യവുമുള്ള ആളുകളെ നമുക്ക് കാണാന്‍ കഴിയും എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലേഷ്യല്‍ എത്തിയവരാണ് ഞങ്ങള്‍. പലതരത്തിലുള്ള ആളുകളെയാണ് അന്ന് മുതല്‍ അവിടെ കണ്ട് തുടങ്ങിയത്. ഇന്ത്യ ഒരു മള്‍ട്ടി കള്‍ച്ചര്‍ ആണല്ലോ, അവിടെയുള്ള മള്‍ട്ടി റേഷ്യലും കൂടെയാവുമ്പോള്‍ നമുക്ക് അതിന്റെ ഒരു ഗുണം കിട്ടിയിട്ടുണ്ട്. ബിഗ് ബോസിലും അത് ഗുണം ചെയ്തു. സെലിബ്രറ്റീസ് ആരൊക്കെയാണെന്ന് അറിയാന്‍ പറ്റാത്ത ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മലേഷ്യല്‍ അധികം മലയാളം ചാനലുകള്‍ കിട്ടാറില്ല. അതുകൊണ്ട് പോപ്പുലര്‍ ഫിഗറുകളെ അറിയാന്‍ പാടില്ലാത്തതിന്റെ ഒരു ചമ്മലുണ്ടായിരുന്നു.

നോബിയേയും ഭാഗ്യലക്ഷ്മി ചേച്ചിയേയും എനിക്ക് അറിയാമായിരുന്നു

നോബിയേയും ഭാഗ്യലക്ഷ്മി ചേച്ചിയേയും എനിക്ക് അറിയാമായിരുന്നു. ഭാഗ്യചേച്ചി എല്ലാവരോടും എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷെ നമ്മള്‍ ഏത് ലെവലില്‍ ഉള്ള ആളാണെങ്കിലും എല്ലാവരേയും തുല്യ മത്സരാര്‍ത്ഥികളായിട്ടാണ് അവിട കാണുന്നത്. അത് എത്ര വലിയ സെലിബ്രറ്റീസ് ആണെങ്കിലും. അതേസമയം തന്നെ വെളിയിലുള്ള ആള്‍ക്കാര്‍ക്ക് അത് അങ്ങനെയല്ല. അതും നമ്മള്‍ ഇതോടൊപ്പം തന്നെ ആലോചിക്കണം. പുറത്ത് നിന്നുള്ളവര്‍ നോക്കുമ്പോള്‍ നമ്മള്‍ സെലിബ്രറ്റീസിനോട് അപമര്യാദയായി പെരുമാറി എന്ന തോന്നാന്‍ പാടില്ല. അതേസമയം തന്നെ മത്സരാര്‍ത്ഥി എന്ന നിലയില്‍ നമ്മളും സ്ട്രോങ് ആയി തന്നെ നില്‍ക്കണം. ആ ഒരു ബാലന്‍സിങ്ങാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടേറിയ സംഭവമെന്നും സന്ധ്യമനോജ് പറയുന്നു.

വെളിയിലേക്ക് എന്താണ് പോകുന്നത്, അവിടെ എന്താണ് സംസാരം

വെളിയിലേക്ക് എന്താണ് പോകുന്നത്, അവിടെ എന്താണ് സംസാരം എന്നൊന്നും നമ്മള്‍ അറിയുന്നില്ല. ആദ്യത്തെ രണ്ടാഴ്ചയൊക്കെ അതേകുറിച്ച് ചിന്തിക്കും. എന്നാല്‍ പിന്നീട് അതങ്ങ് ഒഴിവാക്കും. എന്തേലും ആവട്ടേയെന്ന നിലപാടിലായിരിക്കും. എല്ലാവരേയും അവിടെ എത്തിയതിന് ശേഷമാണ് പരിചയപ്പെട്ടത്. ഭാഗ്യലക്ഷ്മി ചേച്ചിയെ അഭിമുഖത്തിലൊക്കെ കണ്ട് പരിചയമുണ്ട്. നോബിയും അതുപോലെ തന്നെയാണ്. മജ്സിയ ഭാനുവിനെ കുറിച്ചും കേട്ടിരുന്നു. വേറെ ആരെ കുറിച്ചും ഒരു ധാരണയും ഇല്ലായിരുന്നു.

14 മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനം കയറി വന്നത് ഭാഗ്യേച്ചിയായിരുന്നു

14 മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനം കയറി വന്നത് ഭാഗ്യേച്ചിയായിരുന്നു. അതിന് മുന്‍പാണ് ഞാന്‍ കയറി വന്നത്. അവിടെ വെള്ളം കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്. ഭാഗ്യേച്ചിക്ക് ഞാനായിരുന്നു വെള്ളം കൊടുത്തത്. കയ്യൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. അവിടം മുതലാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. രണ്ടാമത്തെ ആഴ്ചയൊക്കെ ആയപ്പോള്‍ ഞാന്‍ ചേച്ചിയുടെ കൂടെ തന്നെയായിരുന്നു. വളരെ ഡെപ്ത്തുള്ള കാര്യങ്ങളാണ് ചേച്ചി പറയുക. ചേച്ചിയുടെ സംസാര ഭാഷ, മോഡുലേഷന്‍, സ്ഫുടത ഒക്കെ ക്ലാസ് ആയിരുന്നു. ചേച്ചിയുടെ സംസാരം ഞാന്‍ വെറുതെ കേട്ട് നില്‍ക്കുമായിരുന്നെന്നും സന്ധ്യ പറയുന്നു.

മണിക്കുട്ടനും ഡിംപലും വലിയ സുഹൃത്തുക്കളായിട്ട് എനിക്ക് തോന്നിയിട്ടില്ല

ഞാന്‍ അവിടെ നില്‍ക്കുന്നത് വരെ, അതായത് പത്താമത്തെ ആഴ്ചവരെ മണിക്കുട്ടനും ഡിംപലും വലിയ സുഹൃത്തുക്കളായിട്ട് എനിക്ക് തോന്നിയിട്ടില്ല. അതിന് ശേഷം മണിക്കുട്ടന്‍ പുറത്ത് പോയി മടങ്ങി വന്നതിനെ തുടര്‍ന്നാണ് അത്തരത്തിലൊരു ഹൈപ്പ് ഉണ്ടായിരുന്നത്. ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ തോന്നിയ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ അവര്‍ തമ്മില്‍ നല്ലൊരു വൈബ് ഉണ്ടായിരുന്നു. എനിക്ക് തോന്നിയത് ഡിംപലും അഡോണിയുമാണ് നല്ല സുഹൃത്തുക്കളെന്നാണ്. എന്നാല്‍ മറിച്ചാണ് പുറത്തുള്ള കാര്യമെന്ന് ഞാന്‍ പുറത്ത് വന്നപ്പോഴാണ് മനസ്സിലായതെന്നും താരം പറയുന്നു.

മജിസിയ ഭാനു, ഡിംപല്‍ ഭാല്‍ വിവാദത്തിലും താരം പ്രതികരിക്കുന്നു

തുടര്‍ന്ന് മജിസിയ ഭാനു, ഡിംപല്‍ ഭാല്‍ വിവാദത്തിലും താരം പ്രതികരിക്കുന്നു. ഇവരാരും കൊച്ചു കുട്ടികളല്ല, വളരെ മുതിര്‍ന്ന സ്ത്രീകളാണ്. അവര്‍ക്ക് ബുദ്ധി പറഞ്ഞ് കൊടുക്കേണ്ട ഒരു ആവശ്യമൊന്നും ഇവിടെ ഇല്ല. അവര്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് രണ്ട് പേരുടേയും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടാണ്. സ്വന്തം ജീവിതത്തിലും സമൂഹത്തില്‍ വളരെ ബുദ്ധിപൂര്‍വം കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളാണ് അവര്‍. ആ അടി ഉണ്ടാക്കുമ്പോഴും വളരെ ബോധപൂര്‍വ്വമാണ് അവര്‍ കാര്യങ്ങല്‍ ചെയ്യുന്നത്. അതില്‍ ഇടപെടേണ്ട കാര്യം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. സന്ധ്യ മനോജ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ പുണ്യത്തിന് ഇന്ന് 50: ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+