കിടിലം ഫിറോസുമായി ഇപ്പോള്‍ സൗഹൃദമില്ലെന്ന് സന്ധ്യ മനോജ്: എല്ലാം ബിഗ് ബോസ് കഴിഞ്ഞതോടെ അവസാനിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും മികച്ച സൗഹൃദങ്ങളില്‍ ഒന്നായിരുന്നു കിടിലം ഫിറോസും സന്ധ്യ മനോജും. എന്നാല്‍ ഇപ്പോള്‍ താനും ഫിറോസുമായി സൗഹൃദം ഒന്നുമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നരിക്കുകയാണ് സന്ധ്യ മനോജ്. കിടിലന്‍ ഫിറോസുമായി ബിഗ് ബോസ് സമയത്ത് മാത്രമെ സൗഹൃദം ഉണ്ടായിരുന്നുള്ളു.
ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കോണ്ടാക്ട് ഒന്നും ഇല്ല, അദ്ദേഹം ബിസിയായിരിക്കാം. അല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ലാ. ഊഹാപോഹങ്ങള്‍ ബിഗ് ബോസ് സമയത്ത് തന്നെ നിര്‍ത്തിയതാണ്. അതുകൊണ്ട് മറ്റ് കാര്യങ്ങള്‍ കൂടുതല്‍ അറിയില്ലെന്നുമാണ് സന്ധ്യ മനോജ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയേയും ഒരോ ജീവിയോട് താരതമ്യപ്പെടുത്തിയും അവതാരക കൊടുത്ത ടാസ്കില്‍ സന്ധ്യ മനോജ് തിരഞ്ഞെടുക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ കഴുകന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് പൊളി ഫിറോസ് ആണെന്നാണ് സന്ധ്യ മനോജ് പറയുന്നത്. പറന്ന് നടന്ന് എല്ലാവരേയും അക്രമിക്കും. രമ്യയും സായിവിഷ്ണവുമാണ് ചങ്കിക്കൊത്ത ചങ്കരന്‍.
അയ്യോ ഈ കുഞ്ഞാണോ നമ്മുടെ കാവ്യ: കാവ്യാ മാധവന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ലെന്നത് പറയുമ്പോള്‍ സൂര്യയെയാണ്. അട്ടയെ ഒന്നും പിടിച്ച് മെത്തയില്‍ കിടക്കാന്‍ നോക്കണ്ടാന്ന് അവളോട് പറഞ്ഞതാണ്. തേപ്പുകാരി എന്ന് പറയുമ്പോള്‍ പുതിയ സാഹചര്യത്തില്‍ ഡിംപല്‍ ഭാലിനെ പറയാന്‍ തോന്നും. അവള്‍ക്ക് ഇങ്ങോട്ട് തേപ്പ് കിട്ടുകയും അങ്ങോട്ട് കൊടുക്കുകയും ചെയ്തെന്നും താരം പറയുന്നു.

ബുദ്ധിമുട്ടിയിട്ടാണെങ്കിലും ബിഗ് ബോസില്‍ എല്ലാവരോടുമായി യോജിച്ച് പോവാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. ഷോയ്ക്ക് ഉള്ളില്‍ വെച്ച് ഒരു സമയത്ത് താങ്ങാന്‍ പറ്റാതിരുന്നത് പൊളി ഫിറോസിനേയും സജ്നയേയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുമായി നല്ല സൗഹൃദമാണ്. അകത്ത് വെച്ച് ആദ്യമൊക്കെ ഒരു അടുപ്പം തോന്നിയ വ്യക്തിയായിരുന്നു സായി വിഷ്ണു. എന്നാല്‍ അതിന് ശേഷം ഒരു മാറ്റം തോന്നി. പുറത്ത് വന്നതിന് ശേഷവും വലിയ ബന്ധം ഇല്ല. ഒരിക്കല്‍ കണ്ടെങ്കിലും 70 ദിവസത്തോളം ഒരു വീട്ടില്‍ ഉണ്ടായിരുന്ന ആളുകളായിട്ട് തോന്നിയില്ലെന്നും സന്ധ്യ മനോജ് പറയുന്നു.

തുടര്‍ന്ന് ഷിയാസ് കരീമുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം വ്യക്തമാക്കുന്നു. ഫ്ളവേഴ്സ് ടിവിയുടെ ഒരു പ്രോഗ്രാമില്‍ വെച്ചാണ് ഷിയാസ് കരീമിനെ ആദ്യമായി കാണുന്നത്. 2016 ലോ മറ്റോ ആണത്. അന്ന് നമ്മളെയൊന്നും അങ്ങനെ അധികം ആരും അറിയില്ല. ആ പരിപാടിയില്‍ എന്റെ ഒരു നൃത്തം ഉണ്ടായിരുന്നു. സാധാരണ വേദിയുടെ പുറകില്‍ ഡാന്‍സിന് തയ്യാറായി നില്‍ക്കുമ്പോഴും മറ്റും കുറെ ആളുകള്‍ കാണാന്‍ പറയും. നമ്മുടെ ഒരു സന്തോഷത്തിനോ മറ്റോ അവര്‍ പറയും നിങ്ങളുടെ സിനിമയൊക്കെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഏതോ നടിയാണെന്ന് കരുതി വെറുതെ പറയുന്നതാണ്.

ഞാന്‍ നടിയല്ല നര്‍ത്തകിയാണെന്ന് ആദ്യം വന്ന കുറച്ച് പേരോടൊക്കെ പറഞ്ഞു. അവസാനം ആയപ്പോഴേക്കും 'ആ സീനിമയില്‍ കണ്ടിരുന്നോ, ഏത് സീനാണ് ഇഷ്ടപ്പെട്ടത്' എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് ഷിയാസ് വരുന്നത്. അഭിനയിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുറച്ചൊക്കെയെന്നായിരുന്നു എന്റെ മറുപടി. കല്യാണം കഴിച്ചതാണോയെന്ന് ചോദിച്ചപ്പോള്‍, കല്യാണം കഴിച്ചില്ല കുട്ടികള്‍ ഉണ്ട് എന്നായിരുന്നു എന്റെ മറുപടി. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളാവുന്നത്. അതൊരു വലിയ ആത്മബന്ധമായി വളര്‍ന്നു.

ഒരിക്കല്‍ നാട്ടിലുള്ളപ്പോഴാണ് ഷിയാസ് വിളിച്ച് യോഗ പഠിപ്പിച്ച് തരാന്‍ സാധിക്കുമോയെന്ന് സാധിച്ചത്. അങ്ങനെ ഞാന്‍ അവനെ യോഗ പഠിപ്പിക്കാന്‍ തുടങ്ങി. അവന്‍ ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പായിരുന്നു അത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും ആ ബന്ധം തുടര്‍ന്നു. പിന്നീട് കോവിഡ് സമയത്താണ് ഷിയാസ് ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതെന്നും സന്ധ്യ മനോജ് കൂട്ടിച്ചേര്‍ത്തു.
മഞ്ഞക്കോടിയുടുത്ത് മഞ്ഞക്കിളി പോലെ അനുശ്രീ: വൈറലായി പുതിയ ഫോട്ടോഷൂട്ട്


Click it and Unblock the Notifications
