Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല, ആ രണ്ട് പേരായിരുന്നു അതിന്റെ കാരണക്കാര്‍'; തുറന്നുപറഞ്ഞ് ശാലിനി

ബിഗ് ബോസിലുള്ള സമയത്ത് താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ട് പേരില്‍ നിന്നുണ്ടായ അനുഭവമാണ് ശാലിനി തുറന്നുപറയുന്നത്.

shalini

ബിഗ് ബോസിന്റെ അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഇത്തവണ ബിഗ് ബോസ് ഹൗസിലേക്ക് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണ്‍ പോലെ തന്നെ ശക്തമായ മത്സരം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതിനിടെ സാധാരണക്കാരായ മത്സരാര്‍ത്ഥിക്കും ഇത്തവണത്തെ സീസണില്‍ മത്സരിക്കാനുള്ള അവസരമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ശാലിനിയുടെ അനുഭവങ്ങള്‍

ശാലിനിയുടെ അനുഭവങ്ങള്‍

ഈ സാഹചര്യത്തില്‍ ഇത്തവണത്തെ സീസണില്‍ പങ്കെടുക്കുന്നവര്‍ക്ക് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥി ശാലിനി കുറച്ച് ടിപ്‌സ് പങ്കുവച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസില്‍ എത്തുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ശാലിനി പറയുന്നത്. ഈ വീഡിയോയില്‍ തനിക്കുണ്ടായ ചില അനുഭവങ്ങളെ കുറിച്ചും ശാലിനി വെളിപ്പെടുത്തുന്നുണ്ട്.

പുറത്തുപോകാന്‍ കാരണക്കാര്‍

പുറത്തുപോകാന്‍ കാരണക്കാര്‍

ബിഗ് ബോസില്‍ നിന്നും താന്‍ പുറത്തുപോകാന്‍ കാരണക്കാര്‍ ആരൊക്കെയാമെന്നുള്ള കാര്യമാണ് ശാലിനി പറയുന്നത്. തന്നെ ഒരിക്കലും നോമിനേറ്റ് ചെയ്യില്ലെന്ന് പ്രതീക്ഷിച്ചവരാണ് അത് ചെയ്തതെന്നാണ് ശാലിനി പറയുന്നത്. എന്നാല്‍ അവരൊക്കെ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ശാലിനി വീഡിയോയില്‍ പറഞ്ഞു. ശാലിനിയുടെ വാക്കുകളിലേക്ക്..

ഒട്ടും പതറാതെ വേണം നില്‍ക്കാന്‍

ഒട്ടും പതറാതെ വേണം നില്‍ക്കാന്‍

ബിഗ് ബോസില്‍ എത്തിയാല്‍ ഓരോ മത്സരാര്‍ത്ഥികളും അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങളെ കുറിച്ചും മറ്റുമാണ് ശാലിനി പറയുന്നത്. ബിഗ് ബോസിന്റെ ആദ്യത്തെ ടാസ്‌ക്, ഈ ഷോയിലേക്ക് യോഗ്യതയില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയ മത്സരാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയായിരിക്കും. അങ്ങനെ ഒരു ടാസ്‌കൊക്കെ വരുമ്പോള്‍ ഒട്ടും പതറാതെ വേണം നില്‍ക്കാന്‍.

ആദ്യത്തെ ടാസ്‌ക്

ആദ്യത്തെ ടാസ്‌ക്

നിങ്ങളുടെ ആദ്യത്തെ ടാസ്‌കായിരിക്കും അത്, അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്താണ് മനസില്‍ തോന്നുന്നത് ആക്കാര്യങ്ങള്‍ ചെയ്യുക. അതില്‍ ഇനി ഒരാളുടെ പേര് പറഞ്ഞാല്‍ മറ്റേയാള്‍ക്ക് വിഷമമാകുമോ എന്നൊന്നും ചിന്തിക്കരുത്. നിങ്ങള്‍ക്ക് ജെനുവിനായി തോന്നുന്ന കാര്യം വളരെ ചിന്തിച്ച് ചെയ്യണമെന്നാണ് ശാലിനി പറയുന്നത്.

വളരെ സ്മാര്‍ട്ടാവണം

വളരെ സ്മാര്‍ട്ടാവണം

ആദ്യത്തെ 14 ദിവസം നിങ്ങള്‍ ചെയ്യുന്ന ഓരോ ആക്ടിവിറ്റിയും വളരെ സ്മാര്‍ട്ടായി വേണം ചെയ്യാന്‍. കൂടാതെ ഡ്രെസിംഗ് റൂമില്‍ ചെന്ന് മൈക്ക് മാറ്റിവച്ച് സംസാരിക്കാം എന്നൊക്കെ കരുതുന്നത് മണ്ടത്തരമാണ്. ബിഗ് ബോസില്‍ ഡ്രസ് ചെയ്യാന്‍ വേണ്ടി മാത്രമായി ഒരു റൂമില്ല. സാരിയൊക്കെ ഉടുക്കുമ്പോള്‍ നമ്മള്‍ ബാത്ത്‌റൂമില്‍ കയറിയിട്ടാണ് ചെയ്യേണ്ടത്. അത് നമ്മള്‍ അവിടെ പോയ്ി എന്തെങ്കിലും സീക്രട്ട് പറയും എന്ന് കരുതിയാണ്.

ബിഗ് ബോസിന്റെ നിയമം

ബിഗ് ബോസിന്റെ നിയമം

ഇനി രഹസ്യമായി പറയാന്‍ മൈക്ക് ഊരിവച്ചാലും ബാത്ത്‌റൂമിലും മൈക്രോഫോണുകളുണ്ട്. ബാത്ത് റൂമില്‍ മാത്രമല്ല, നിങ്ങള്‍ കിടക്കുന്ന സ്ഥലത്തും ലിവിംഗ് റൂമിലുമൊക്കെ മൈക്രോഫോണുകളുണ്ട്. ഇനി നമ്മുടെ മൈക്ക് അഴിച്ചുവച്ചാണ് സംസാരിക്കുന്നതെങ്കില്‍, അടുത്ത് ആരാണോ ഉള്ളത് അവരുടെ മൈക്കിലൂടെ നമ്മള്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുമെന്നും ശാലിനി പറഞ്ഞു. മൈക്ക് അഴിച്ചുവച്ചുകൊണ്ട് സംസാരിക്കുകയാണെങ്കില്‍ അത് ബിഗ് ബോസിന്റെ നിയമത്തിന് എതിരാണെന്നും ശാലിനി പറഞ്ഞു.

നോമിനേഷന്‍

നോമിനേഷന്‍

അടുത്തതായി ശാലിനി പറഞ്ഞത് നോമിനേറ്റ് ചെയ്യുന്നതിനെ കുറിച്ചാണ്. ഈ സമയത്താണ് താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ട് പേര്‍ തന്നെ നോമിനേറ്റ് ചെയ്ത കാര്യം ശാലിനി തുറന്നുപറഞ്ഞത്. അര്‍ഹതയില്ലാത്ത ഒരു കണ്ടസ്റ്റന്റ് പോലും അവിടെ തുടരരുത്. നോമിനേറ്റ് ചെയ്യേണ്ട വ്യക്തികളെ കൃത്യമായ സമയത്ത് തന്നെ നോമിനേറ്റ് ചെയ്യണമെന്ന് ശാലിനി പറയുന്നു.

പ്രതീക്ഷിക്കാത്ത രണ്ട് നോമിനേഷന്‍

പ്രതീക്ഷിക്കാത്ത രണ്ട് നോമിനേഷന്‍

അക്കാര്യത്തില്‍ നിങ്ങളുടെ സുഹൃത്തോ, അല്ലെങ്കില്‍ അടുത്ത ആളോ എന്നൊന്നില്ല. ചിലപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ആളായിരിക്കും നിങ്ങളെ നോമിനേറ്റ് ചെയ്യുന്നത്. ഞാന്‍ പ്രതീക്ഷിക്കാത്ത രണ്ട് നോമിനേഷനായിരുന്നു കഴിഞ്ഞ തവണ ഞാന്‍ എലിമിനേഷന്‍ ആകാനുള്ള പ്രധാന കാരണം. ഒന്ന് ലക്ഷ്മി പ്രിയച്ചേച്ചിയായിരുന്നു. ഒന്ന് സുചിത്രയായിരുന്നു ചെയ്തത്. സുചി ഇപ്പോള്‍ എന്റെ നല്ലൊരു സുഹൃത്താണ്.

അടുക്കളയിലെ അടിക്ക് ശേഷം

അടുക്കളയിലെ അടിക്ക് ശേഷം

മറ്റൊന്ന് സൂരജായിരുന്നു, ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് പേരായിരുന്നു എന്നെ നോമിനേറ്റ് ചെയ്തത്. നോമിനേറ്റ് ചെയ്തത് സുചിയാണെന്ന് എനിക്ക് അറിയാമായിരുന്നു. ആ ഒരു സാഹചര്യം അങ്ങനെയായിരുന്നു. അടുക്കളയിലെ അടിക്ക് ശേഷമായിരുന്നു ആ നോമിനേഷനെന്നും ശാലിനി പറഞ്ഞു. സുചിത്രയും സൂരജും തന്നെ നോമിനേറ്റ് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശാലിനി വീഡിയോയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+