Get Updates
Get notified of breaking news, exclusive insights, and must-see stories!

'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് റോബിൻ മറക്കരുത്';ഷിയാസ് കരീം

കൊച്ചി: ബിഗ് ബോസ് സീസൺ 4 താരം റോബിൻ രാധാകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് താരവും മോഡലുമായ റിയാസ് കരീം.താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുകയാണ് എന്നതാണ് റോബിന്റെ കാര്യത്തിൽ സംഭവിച്ചതെന്ന് ഷിയാസ് പറഞ്ഞു. ഫെയിം എന്നത് നമ്മളെ തേടി വരണം. അല്ലാതെ അതിനെ തേടി പോകുന്ന ഒരു അവസ്ഥ ഉണ്ടാകരുതെന്നും ഷിയാസ് കരീം പറഞ്ഞു. സൈന സൗത്ത് പ്ലസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷിയാസിന്റെ പ്രതികരണം.

വായിക്കാം-' റോബിന്റെ കാര്യം ആലോചിക്കുമ്പോൾ ചിരി വരികയാണ്. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുകയാണ് എന്നതാണ് റോബിന്റെ കാര്യത്തിൽ സംഭവിച്ചത്. നമ്മളൊരിക്കലും കുഴിക്കേണ്ട കാര്യമില്ല. നേരായ മാർഗത്തിൽ പോകാൻ ശ്രമിക്കണം ഫെയിം എന്നത് നമ്മളെ തേടി വരണം. അല്ലാതെ അതിനെ തേടി പോകരുത്. എന്നെ സംബന്ധിച്ച് ഒരു നടനാകണമെന്നതാണ്. അതിന് വേണ്ടിയുള്ള കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. ഒരു നടനാകുന്ന വഴിയിലൂടെ നമ്മളെ തേടി പ്രശസ്തി വന്ന് കൊണ്ടേയിരിക്കും.

robinandshiyas-1679625050-167966

അല്ലാതെ അതിന് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ നടനാകണമെന്ന കാര്യം മറന്നു പോകും. പ്രശസ്തിയോട് നമ്മുക്ക് ആർത്തി തോന്നും. കേരളം കത്തണമെന്നൊക്കെ പറഞ്ഞ് വരുന്നതൊക്കെ ആലോചിക്കുമ്പോഴാണ്, എന്റെ ഉമ്മയ്ക്കൊന്നും റോബിനെ ഇഷ്ടമല്ല, എന്തിനാണ് അവൻ ഇങ്ങനെ ഒച്ചയെടുക്കണത് എന്നാണ് അവർ ചോദിക്കാറുള്ളത്.

അവൻ റോബിൻ ആണെന്ന് എല്ലാവർക്കുമറിയാം, പിന്നെ എന്തിനാണ് റോബിൻ രാധാകൃഷ്ണൻ എന്ന് പറഞ്ഞ് നടക്കുന്നത്. ശാലു പേയാടിന്റെ അഭിമുഖം കണ്ട് ഞാൻ വളരെ അധികം ചിരിച്ച് പോയിരുന്നു. ഇൻസ്റ്റഗ്രാം തുറന്നാൽ ആരതി പൊടിയും റോബിനും മാത്രമാണ്. അവർ എത്ര പൈസ കൊടുക്കുന്നുണ്ടാകും. റോബിൻ ഫാൻസ് എന്നെ വന്ന് ചീത്ത വിളിക്കാറുണ്ട്.എന്റെ ഉമ്മയെ വരെ തെറി വിളിച്ചു.

റോബിനോട് പറയാനുള്ളത് ബിഗ് ബോസ് സീസൺ 1 ൽ പോയപ്പോൾ നിരവധി പേർ ഫാനാണെന്നൊക്കെ പറഞ്ഞ് വന്നിരുന്നു.അതിൽ കുറച്ച് ആളുകൾക്ക് ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് കേൾക്കേണ്ടി വന്ന തെറിവിളികൾ നിങ്ങൾക്കും കേൾക്കേണ്ടി വരും, കാരണം ഇനിയും ബിഗ് ബോസ് സീസണുകൾ വരാൻ കിടക്കുന്നുണ്ട്.

shiyaskareem-1597058539-167931279

അതുകൊണ്ട് ആ തെറികളൊക്കെ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും അടക്കം വായിക്കേണ്ടി വരും.കൊടുത്താൽ കൊല്ലത്തും കിട്ടും. നമ്മൾ നമ്മളായിട്ട് തുടരാൻ ശ്രമിക്കുക.കണ്ടന്റിന് മാത്രം ശ്രമിക്കരുത്, നിങ്ങൾ ഒരു ഡോക്ടറാണ്, നാളെ ഇതൊന്നുമില്ലെങ്കിലും ഒരു ക്ലിനിക്കിട്ട് ജീവിക്കാം. ഇമേജ് പോയി കഴിഞ്ഞാൽ കേരളത്തിൽ ഒരു പൊതു ഇടത്തിൽ പോലും പോകാൻ സാധിക്കില്ല. എന്ത് ഒളിപ്പിക്കാൻ ശ്രമിച്ചാലും പൊങ്ങി വരും.

ഞാൻ അമ്മമാരെ കെട്ടിപിടിക്കുന്ന വീഡിയോ എന്നൊക്കെ പറഞ്ഞ് ചെയ്യിക്കുന്നുണ്ടെങ്കിൽ അത് നിർത്തിക്കോ. സിനിമയാണ് ലക്ഷ്യമെങ്കിൽ നിർമ്മാതാക്കളോടും ഡയറക്ടർമാരോടും അവസരം തേടുക, ബിഗ് ബോസിൽ പോയത് കൊണ്ട് മാത്രം സിനിമ കിട്ടണമെന്നില്ല, മാന്യനാവാം, പത്ത് പേര് കൂടുതലുള്ള ബലത്തിൽ മാന്യത ചമയരുത്', ഷിയാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+