Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ വലിയ സൈബർ അക്രമമാണ് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നതെന്നെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളായിരുന്ന സൂര്യ മേനോന്‍. തനിക്കെതിരെ മാത്രമല്ല, അച്ഛനും അമ്മയ്ക്കും എതിരെ അക്രമം ഉണ്ടായി. അതെന്നെ വല്ലാതെ വിഷമിപ്പിച്ചെന്നും താരം പറയുന്നു.

30 വയസ്സ് കഴിയുമ്പോഴേക്കും ഒരു കുഴിയൊക്കെ റെഡിയാക്കി വെച്ച് രാമനാമം ജപിച്ച് നിക്കണം എന്ന ചിന്താഗതിയാണ് ചിലർക്കുള്ളതെന്നാണ് എനിക്ക് തോന്നിയത്. ഞാനെന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴേക്കും ഇവള്‍ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്ന് ചോദിക്കുന്ന ഒത്തിരപ്പേരുണ്ടെന്നും ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൂര്യ വ്യക്തമാക്കുന്നു.

നമ്മള്‍ ഫേമസ് ആയതുകൊണ്ടാണല്ലോ ആളുകള്‍ മോശം

നമ്മള്‍ ഫേമസ് ആയതുകൊണ്ടാണല്ലോ ആളുകള്‍ മോശം പറയാന്‍ വരുന്നത്. വിമർശനങ്ങളെയൊന്നും നോക്കാതെ മുന്നോട്ട് പോയാല്‍ മതി. നമ്മുടെ ജീവിതം ആണല്ലോ. നമ്മുടെ സന്തോഷവും നമ്മുടെ ഇഷ്ടവും ആണ്. അതല്ലാതെ ജീവിതത്തില്‍ വിജയിച്ച് വരുന്നവരെ കുറ്റം പറഞ്ഞും തെറി വിളിച്ചും ഒരു കമന്റ് തൊഴിലാളിയായി ജീവിച്ച് പോകാമെന്നും സൂര്യ പറയുന്നു.

ആരാണ് എന്നെ തെറിവിളിച്ചതെന്ന് അറിയില്ല

ആരാണ് എന്നെ തെറിവിളിച്ചതെന്ന് അറിയില്ല. തുടക്കത്തിലൊക്കെ ഈ കമന്റുകളൊക്കെ വായിച്ച് കരയുമായിരുന്നു. എന്റെ പ്രൊഫൈലില്‍ കയറി ഞാന്‍ ചെയ്യുന്ന ഒരോ കാര്യങ്ങളും നോക്കി തെറിവിളിക്കണമെങ്കില്‍ അതിന് പിന്നില്‍ എന്തോ ലക്ഷ്യം ഇല്ലേ. എന്നെ ഇഷ്ടമല്ലെങ്കില്‍ അവർക്ക് ആ വഴിക്ക് വരാതെ പോവാം. എന്നാല്‍ എന്റെ കാര്യങ്ങള്‍ സ്ഥിരമായി നോക്കിക്കൊണ്ട് അവർ എന്നെ പിന്തുടരുകയാണ് ചെയ്തത്. അതിനെ അവരുടെ മാനസികപരായ വൈകല്യമായി കാണുന്നു.

ഒന്നും ചെയ്യാത്ത അമ്മയ്ക്കും അച്ഛനും എതിരെ

ഒന്നും ചെയ്യാത്ത അമ്മയ്ക്കും അച്ഛനും എതിരെ അവർ വന്നത് എന്തിനാണെന്ന് അറിയില്ല. ഒരാളോടുള്ള ഇഷ്ടം ഞാന്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ മക്കളെ ഇങ്ങനെയാണോ വളർത്തുന്നതെന്നായിരുന്നു അവരോടുള്ള ചോദ്യം. എന്റെ കാര്യത്തിലായിരുന്നു അവരുടെ ഉത്കണ്ഠ. ഒത്തിരിപ്പേർ തളർത്താന്‍ നോക്കയിരുന്നു. ആദ്യമൊക്കെ ഞാന്‍ തളർന്ന് പോയെങ്കിലും പിന്നീട് കരകയറി വന്നുവെന്നും സൂര്യ പറയുന്നു.

ബിഗ് ബോസിലെ പ്രശസ്തികൊണ്ട് തീർച്ചയായും

ബിഗ് ബോസിലെ പ്രശസ്തികൊണ്ട് തീർച്ചയായും കരിയറില്‍ വളർച്ച ഉണ്ടായിട്ടുണ്ട്. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നു. അവസാനമായി ചെയ്തത് ഡയല്‍ 100 എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിലേക്കുള്ള അവസരം വന്നത് ബിഗ് ബോസ് ഫെയിം എന്ന രീതിയിലാണ്. മറ്റ് നിരവധി അവസരങ്ങളും ബിഗ് ബോസിന് ശേഷം ലഭിച്ചിട്ടുണ്ട്.

ബിഗ്ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല.

ബിഗ്ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. അവിടെ പോവുമ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കോസ്റ്റ്യൂസ് മാത്രമാണ് ഉണ്ടായിരുന്നത്. റിയല്‍ ലൈഫില്‍ ഞാന്‍ കൂടുതലായും ഇടാന്‍ ആഗ്രഹിക്കുന്നതും ട്രഡീഷണലായിട്ടുള്ള വസ്ത്രങ്ങളാണ്. എന്നു കരുതി അവിടെ മോഡേണ്‍ വസ്ത്രം ധരിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്തിട്ടൊന്നുമില്ല. എന്നാല്‍ ആളുകള്‍ പറഞ്ഞുണ്ടാക്കിയത് ഞാനൊരു ബാലമണി കാര്യകടർ പിടിക്കുകയാണെന്നായിരുന്നു.

പാവം പിടിച്ച, ദാരിദ്രം പിടിച്ച അമ്പലവാസി പെണ്‍കുട്ടിയായി

പാവം പിടിച്ച, ദാരിദ്രം പിടിച്ച അമ്പലവാസി പെണ്‍കുട്ടിയായി ഒരു റോള്‍ അഭിനയിക്കാന്‍ വേണ്ടി വന്നുവെന്ന രീതിയിലായിരുന്നു പറച്ചില്‍. നമ്മുടെ കൈവശം ഉള്ളതല്ലേ നമുക്ക് ധരിക്കാന്‍ സാധിക്കുകയുള്ളു. അവർ നമുക്ക് കോസ്റ്റ്യൂംസ് തരുമായിരുന്നെങ്കില്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തേനെ. എന്റെ വീടിന് തൊട്ടപ്പുറത്ത് ഒരു മഹാദേവ ക്ഷേത്രമാണ്.

കുട്ടിക്കാലം മുതല്‍ ഞാന്‍ വലിയ ഈശ്വര

കുട്ടിക്കാലം മുതല്‍ ഞാന്‍ വലിയ ഈശ്വര വിശ്വാസിയുമാണ്. വലിയ നെഗറ്റീവ് വൈബുള്ള ഒരു സ്ഥലം കൂടിയാണ് ബിഗ് ബോസ്. അതൊക്കെ മാറാന്‍ വേണ്ടിയായിരുന്നു എന്റെ പ്രാർത്ഥന. അല്ലാതെ പ്രായമായവരെ അതുകാട്ടി വോട്ട് പിടിക്കാനൊന്നും അല്ല. ഒരിക്കല്‍ വെയിലത്ത് തലയില്‍ തുണിയിട്ട് പ്രാർത്ഥിച്ചു. അങ്ങനെ ഒടിയന്‍ ഒന്ന ട്രോളും ഉണ്ടായി.

പ്രാർത്ഥിക്കുന്നതിനെ ട്രോള്‍ ചെയ്തിട്ടുണ്ട്

പ്രാർത്ഥിക്കുന്നതിനെ ട്രോള്‍ ചെയ്തിട്ടുണ്ട്. പ്രപഞ്ച ശക്തി എന്നൊരു വിളിപ്പേരും എനിക്ക് കിട്ടി. ഞാന്‍ പുറത്തായി കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് കോവിഡ് ഇഷ്യൂ കാരണം ബിഗ് ബോസ് നിർത്തി വെക്കേണ്ടി വന്നു. അതിന്റെ പ്രശ്നവും എന്റെ തലയിലേക്ക് വന്നു. പ്രപഞ്ച ശക്തി ശപിച്ചിട്ട് ഇറങ്ങിയോട്ട് ബിഗ് ബോസ് പൂട്ടിയെന്നായിരുന്നു ആരോപണമെന്നും സൂര്യ ജെ മേനോന്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+