Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷോ ആണെന്ന് പോലും ഓര്‍ത്തില്ല, ജീവിതത്തിലും കരിയറിലും കുറേപേര്‍ പൂണ്ടുവിളയാടി'; തുറന്നുപറഞ്ഞ് സൂര്യ

അവര്‍ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവര്‍ തകര്‍ത്തെറിഞ്ഞത് എന്ന് .

bigg boss

ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് സൂര്യ മേനോന്‍. കലാ രംഗത്ത് വര്‍ഷങ്ങളായിട്ടുണ്ടെങ്കിലും ബിഗ് ബോസാണ് സൂര്യയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഷോയില്‍ പങ്കെടുക്കുന്ന സമയച്ച് ചില വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും മികച്ച രീതിയില്‍ തന്നെയാണ് സൂര്യ മത്സരിച്ചത്. മണിക്കുട്ടനോട് ഷോയ്ക്കിടെ പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.

ആ ആഗ്രഹത്തെ കുറിച്ച് സൂര്യ

ആ ആഗ്രഹത്തെ കുറിച്ച് സൂര്യ

മലയാളത്തിലെ ആദ്യ ഡിജെമാരില്‍ ഒരാള്‍ കൂടിയ സൂര്യ ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അന്ന് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സൂര്യ തന്റെ ജീവിതത്തിലെ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

പുതിയ സിനിമ വിശേഷം

പുതിയ സിനിമ വിശേഷം

താന്‍ എഴുതിയ സിനിമ തമിഴില്‍ സിനിമയാകുന്നെന്ന സന്തോഷ വാര്‍ത്തയാണ് സൂര്യ പങ്കുവച്ചത്. ഒരു സ്വപ്നം കൂടി ഈശ്വരന്‍ യാഥാര്‍ഥ്യം ആക്കി തരുന്നു. ഞാന്‍ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റര്‍ ആണ് ഇത്. ചിങ്ങത്തില്‍ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു എന്നാണ് സൂര്യ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു

സൂര്യ അന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവച്ചിരുന്നു. അന്ന് ഒരുപാട് പേരാണ് സൂര്യയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകളും പങ്കുവച്ചു. എന്നാല്‍ ഇപ്പോഴിതാ ആ സിനിമയുമായി ബന്ധപ്പെട്ട് പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂര്യ മേനോന്‍.

പുതിയ സന്തോഷം പങ്കുവച്ച് സൂര്യ

പുതിയ സന്തോഷം പങ്കുവച്ച് സൂര്യ

തന്റെ പടത്തിന്റെ ഷൂട്ടിംഗ് പാക്കപ്പായതിനെ കുറിച്ചാണ് സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അന്ന് സിനിമയുമായി മുന്നോട്ടു പോയപ്പോള്‍ തനിക്ക് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചു, നേരിട്ട പരിഹാസങ്ങളെ കുറിച്ചും സൂര്യ പോസ്റ്റില്‍ പറയുന്നു. സൂര്യയുടെ വാക്കുകളിലേക്ക്....

എഴുതി അഭിനയിക്കുന്ന സിനിമ

എഴുതി അഭിനയിക്കുന്ന സിനിമ

2021 -ല്‍ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാന്‍ എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ.ബിഗ്ഗ്ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓര്‍ക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കൊറേ പേര്‍ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവര്‍ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവര്‍ തകര്‍ത്തെറിഞ്ഞത് എന്ന് .

ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം

ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം

പടം ചെയ്യാന്‍ തയ്യാറായി വന്ന പ്രൊഡ്യൂസര്‍ ചേച്ചിയെ പോലും അവര്‍ വെറുതെ വിട്ടില്ല. സൈബര്‍ അറ്റാക്കിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട ,ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന് .പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓര്‍ത്തു ഞാന്‍ കരഞ്ഞു ഉറങ്ങിയിട്ടുണ്ട് .

സ്വപ്നത്തെ വിട്ടു കൊടുക്കാന്‍

സ്വപ്നത്തെ വിട്ടു കൊടുക്കാന്‍

പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല .പരിശ്രമിച്ചു കൊണ്ടേ ഇരുന്നു.പടം നടക്കാത്തതിന്റെ എന്റെ യൂട്യൂബിലും ഇന്‍സ്റ്റയിലും പരിഹാസ കമന്റ്‌സ് വന്നു കൊണ്ടേ ഇരുന്നു . എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാന്‍ പൊരുതി കൊണ്ടേ ഇരുന്നു .

ബിഗ്ഗ്ബോസിന്റെ പേരില്‍ വേദനിപ്പിച്ച

ബിഗ്ഗ്ബോസിന്റെ പേരില്‍ വേദനിപ്പിച്ച

ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ് .എന്റെ സ്വപ്നം സര്‍വേശ്വരന്‍ നടത്തി തന്നു . എന്നെ സ്‌നേഹിച്ചു ബിഗ്ഗ്ബോസ് മുതല്‍ എന്റെ കൂടെ നിന്ന എല്ലാര്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു .നമ്മുടെ മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും . സ്വപ്നങ്ങള്‍ അത് കാണാന്‍ മാത്രം ഉള്ളതല്ല ,അത് നേടാന്‍ ഉള്ളതാണ് . ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോള്‍ തന്നെ ഞാന്‍ വിജയിച്ചു കഴിഞ്ഞു ബിഗ്ഗ്ബോസിന്റെ പേരില്‍ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+