വെറുതെ സമയം കളയാതെ, രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി എങ്കിലും വാങ്ങികൊടുക്ക്; സൂര്യയുടെ ചുട്ടമറുപടി

ബിഗ് ബോസ് സീസണ്‍ 3യിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു സൂര്യ മേനോന്‍. മണിക്കുട്ടനോട് തോന്നിയ പ്രണയത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഇടയാക്കിയെങ്കിലും താരത്തിന് വലിയ പിന്തുണ ഷോയില്‍ ലഭിച്ചിരുന്നു.

കൊവിഡിനെ തുടര്‍ന്ന് പരിപാടി അവസാനിക്കുന്ന തൊട്ടുമുമ്പത്തെ എവിക്ഷനിലാണ് താരം പുറത്തേക്ക് വരുന്നത്. പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സൂര്യ നേരിട്ടത്.

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

1


എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൂര്യ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഒരു സ്റ്റോറിയിലാണ് താരം ബിഗ് ബോസ് താരങ്ങള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ചത്.

2

സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ, സൈബര്‍ അറ്റാക്കിന്റെ കാലമൊക്കെ കഴിഞ്ഞു പിള്ളേരെ, ഇനിയെങ്കിലും രണ്ട് കാശുണ്ടാക്കി വീട്ടുകാര്‍ക്ക് ഒരു മുട്ടായി എങ്കിലും വാങ്ങിച്ചുകൊടുക്ക്. വെറുതെ സമയം കളയാതെ- സൂര്യ സ്റ്റോറിയില്‍ കുറിച്ചു. കേരള പൊലീസ് സൈബര്‍ സെല്ലിനെയും ടാഗ് ചെയ്താണ് സൂര്യ സ്റ്റോറി പോസ്റ്റ് ചെയ്തത്.

3

ബിഗ് ബോസ് താരങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം നിര്‍ത്തൂ എന്ന ഹാഷ് ടാഗും സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോയില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട താരമാണ് സൂര്യ. താരത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് കിടിലം ഫിറോസ്, മണിക്കുട്ടന്‍ തുടങ്ങിയവര്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

4

മണിക്കുട്ടനോട് പ്രണയമാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സൂര്യ സൈബര്‍ ആക്രമണം നേരിട്ട് തുടങ്ങിയത്. താന്‍ ഇവിടെ ഗെയിം കളിക്കാന്‍ വന്നതാണെന്നും പ്രണയിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നുമാണ് മണിക്കുട്ടന്‍ സൂര്യയുടെ പ്രണയാഭ്യര്‍ത്ഥനയ്ക്ക് മറുപടി നല്‍കിയത്.

5

അതേസമയം, ഇത്തവണത്തെ ഫിനാലെ ഷൂട്ടില്‍ പങ്കെടുക്കാന്‍ സൂര്യയും ചെന്നൈയില്‍ എത്തിയിരുന്നു. ഈ സീസണിലെ എല്ലാ മത്സരാര്‍ത്ഥി്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച സൂര്യ മണിക്കുട്ടനൊപ്പമുള്ളത് മാത്രം പങ്കുവച്ചിരുന്നില്ല. അങ്ങനെയൊരു ഫോട്ടോ ഇല്ലേ, ആ ഫോട്ടോ എവിടെ പോയെന്നും ചോദിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു.

6

ഇത്തരത്തില്‍ ചോദിച്ചവര്‍ക്ക് സൂര്യ വ്യക്തമായ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ മറ്റൊരു വലിയ നേട്ടത്തിന്റെ ത്രില്ലിലാണ് താരം. സൂര്യ തിരക്കഥയെഴുതി നായികയായി അഭിനയിക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സൂര്യ പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+