ബിഗ് ബോസ് വിട്ടിട്ടും 'മണിക്കുട്ടനെ' വിടാതെ സൂര്യ; 'തട്ടിക്കളിക്കരുത്'- ചോദ്യം ചെയ്ത് ക്യാപ്റ്റന്‍ രമ്യ
സംഭവബഹുലമായ എപ്പിസോഡുകളാണ് ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ ത്രി. മണിക്കുട്ടന്റെ അപ്രതീക്ഷിതമായ സ്വയം പിന്‍വാങ്ങല്‍ സൃഷ്ടിച്ച അമ്പരപ്പില്‍ നിന്ന് പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഇപ്പോഴും മുക്തരായിട്ടില്ല.
മണിക്കുട്ടന്‍ പുറത്ത് പോയെങ്കിലും, ബിഗ് ബോസ് ഹൗസില്‍ ഇപ്പോഴും മണിക്കുട്ടന്റെ സാന്നിധ്യം ഉള്ളതുപോലെ ആണ് കാര്യങ്ങള്‍. മണിക്കുട്ടന്റെ പേരില്‍ സൂര്യയുമായി ഇത്തവണ കോര്‍ത്തത് ക്യാപ്റ്റന്‍ സ്ഥാനത്തുള്ള രമ്യ പണിക്കര്‍ ആയിരുന്നു. എന്താണ് ബിഗ് ബോസ് ഹൗസില്‍ സംഭവിച്ചത്...

മണിക്കുട്ടന്റെ സാന്നിധ്യം
മണിക്കുട്ടന്റെ പുറത്ത് പോക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആകാത്ത ആളാണ് സൂര്യ. അതുകൊണ്ട് തന്നെ മണിക്കുട്ടന്റെ പേരിട്ട ടെഡ്ഡി ബിയറനെ ചേര്‍ത്തുപിടിച്ചാണ് സംസാരവും മറ്റുമൊക്കെ. അതില്‍ എന്താണ് പ്രശ്‌നം എന്ന് എല്ലാവര്‍ക്കും സ്വാഭാവികമായും സംശയം തോന്നാം.

അഡോണി വന്നപ്പോള്‍
സൂര്യ, മണിക്കുട്ടനെന്ന് പേരിട്ട് താലോലിക്കുന്ന പാവക്കുട്ടിയെ അഡോണി എടുത്തു. അപ്പോഴും അതൊരു പ്രശ്‌നം ആയിരുന്നില്ല. എന്നാല്‍ ആ പാവയെ മണിക്കുട്ടന്‍ തട്ടിക്കളിക്കുകയും സൂര്യ അതിനൊപ്പം കൂടുകയും ചെയ്തതാണ് പ്രശ്‌നമായത്.

ട്രെഡ്മില്ലില്‍
പാവയെ എടുത്ത് അഡോണി ട്രെഡ് മില്ലിന് അടുത്തെത്തി. പിന്നീട് മണിക്കുട്ടാ എന്ന് വിളിച്ച് പാവയെ ട്രെഡ് മില്‍ ഓണാക്കി അതില്‍ ഇട്ട് തട്ടിക്കളിക്കുകയും ചെയ്തു. സൂര്യക്ക് ഇതില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. അതൊരു തമാശയാക്കി സൂര്യ കൂടെക്കൂടുകയും ചെയ്തു.

ചോദ്യം ചെയ്ത് ക്യാപ്റ്റന്‍
എന്നാല്‍ വൈകുന്നേരത്തെ മീറ്റിങ്ങില്‍ ക്യാപ്റ്റന്‍ രമ്യ പണിക്കര്‍ ഇതൊരു പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോയ ഒരാളെ എന്തിനാണ് ഇങ്ങനെ അധിക്ഷേപിക്കുന്നത് എന്ന രീതിയില്‍ ആയിരുന്നു ഈ ചര്‍ച്ച മുന്നോട്ട് പോയത്. ഇങ്ങനെ തട്ടിക്കളിക്കരുത് എന്നും പറഞ്ഞു

അഡോണിയുടെ സോറി
സൂര്യയേക്കാളേറെ, അതിനെ തമാശയുടെ തലത്തില്‍ നിന്ന് മാറ്റിയത് അഡോണി ആയിരുന്നു. ഇക്കാര്യവും മീറ്റിങ്ങില്‍ ചോദ്യം ചെയ്യപ്പെട്ടു. ഒടുവില്‍ അഡോണി ആ പ്രവൃത്തിയ്ക്ക് മാപ്പ് പറയുകയും ചെയ്തു.

സൂര്യയുടെ കരച്ചില്‍
ഇത് കഴിഞ്ഞതോടെ സൂര്യ കരച്ചില്‍ തുടങ്ങി. എന്നാല്‍ അതിനെ വെറുതേ വിടാന്‍ ക്യാപ്റ്റന്‍ രമ്യ തയ്യാറായിരുന്നില്ല. രമ്യ അടുത്തെത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സൂര്യ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു.

അത്രയേറെ ഇഷ്ടം
മണിക്കുട്ടനെ അത്രയേറെ ഇഷ്ടം ആയതുകൊണ്ടാണ് പാവയ്ക്ക് അങ്ങനെ പേരിട്ടത് എന്നാണ് സൂര്യ പറഞ്ഞത്. മണിക്കുട്ടനെ ഒരിക്കലും അധിക്ഷേപിക്കാനോ അപമാനിക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും കരഞ്ഞുകൊണ്ട് സൂര്യ പറഞ്ഞുകൊണ്ടേയിരുന്നു.

മണിക്കുട്ടന് എന്ത് തോന്നും
വളരെ ലോജിക്കല്‍ ആയിട്ടായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുകൊണ്ടുള്ള രമ്യയുടെ ഇടപെടല്‍. ബിഗ് ബോസ് ഹൗസില്‍ നിന്ന് സ്വയം പിന്‍മാറിയ ആളാണ് മണിക്കുട്ടന്‍. എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നം എന്ന് പോലും ആര്‍ക്കും അറിയില്ല. അങ്ങനെ വരുമ്പോള്‍ , ബിഗ് ബോസ് ഹൗസില്‍ വീണ്ടും തന്റെ പേര് ഇങ്ങനെ വലിച്ചഴക്കപ്പെടുന്നത് മണിക്കുട്ടന് ഇഷ്ടപ്പെടുമോ എന്നതായിരുന്നു രമ്യയുടെ ചോദ്യം.

തിരിച്ചുവരുമോ
ബിഗ് ബോസ് ഹൗസില്‍ നിന്ന് സ്വയം പിന്‍മാറിയ മണിക്കുട്ടന്‍ തിരികെ വരുമോ എന്ന പ്രതീക്ഷ ഇപ്പോഴും പ്രേക്ഷകരില്‍ ബാക്കിയാണ്. ബിഗ് ബോസ് തന്നെ ഒപ്പിച്ച ഒരു നാടകം ആയിരുന്നോ അത് എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. എന്തായാലും ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത് 28 ദിവസങ്ങള്‍ മാത്രമാണ്.


Click it and Unblock the Notifications
