'റോബിൻ ഓവർ ആക്ടീവ്, അലറലും ഇഷ്ടമല്ല..ദിൽഷയുടെ ഭാഗത്ത് ഒരു തെറ്റുമില്ല; തുറന്നടിച്ച് ആലീസ് ക്രിസ്റ്റി
കൊച്ചി: ബിഗ് ബോസിന്റെ കടുത്ത ആരാധികയാണ് താനെന്ന് നടി ആലാസ് ക്രിസ്റ്റി. എല്ലാ എപ്പിസോഡുകളും കാണുകയും ഇഷ്ടമുള്ള മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ് താനെന്നും നടി പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളായ റോബിനടക്കമുള്ളവരെ കുറിച്ചും താരം മനസ് തുറന്നു. വിശദമായി വായിക്കാം
'റോബിൻ രാധാകൃഷ്ണനെ തുടക്കത്തിലൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ മുന്നോട്ട് പോയപ്പോൾ ഓവറ്‍ ആക്ടീവായതിനാലാകണം ഇഷ്ടമല്ല, ഒരുപക്ഷേ ഞാൻ ആക്ടാവാവത്തതിനാലാകണം. ഇത്രയും ആക്ടീവ് ആകേണ്ടെന്ന് തോന്നിയിട്ടുണ്ട്. എന്തോ എവിടെയോ ഒരു പ്രശ്നം തോന്നിയിട്ടുണ്ട്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയപാടെയായിരുന്നു ഞാൻ റോബിനെ അഭിമുഖം ചെയ്തത്.

റോബിൻ പുറത്ത് വന്നു, ആ സമയത്ത് സീസൺ നടക്കുന്നുണ്ട്, ബാക്കിയെല്ലാവരും അകത്തായിരുന്നു. ആ സമയത്ത് ഉള്ളതിനേക്കാളും റോബിൻ പുറത്ത് ഭയങ്കര ആക്ടീവല്ലേ. ഞാൻ വ്യക്തിപരമായി ആക്ടീവ് ആയ ആളല്ലോ, ഇൻട്രോവേർട്ടും എക്സ്ട്രോവേർട്ടും അല്ല, ആംബിവേർട്ടായിട്ടുള്ള ആളാണ്. ചില സമയത്ത് ആക്ടീവും ചില സമയത്ത് ഒതുങ്ങി നിൽക്കുന്ന ആളുമാണ്.
അതുകൊണ്ട് വളരെ ആക്ടീവായ ആളുകളെ സ്വീകരിക്കുക ബുദ്ധിമുട്ടാണ്. ഭയങ്കരമായി റോബിൻ ആക്ടീവായപ്പോൾ തോന്നി ഇത്രയും ആക്ടീവ് ആകേണ്ട കാര്യമില്ലായിരുന്നുവെന്ന്. അലറുന്നതൊന്നും ഇഷ്ടമല്ല, പൊതുവെ എനിക്ക് അത്തരത്തിലുള്ള ബഹളങ്ങളൊന്നും ഇഷ്ടമല്ല. അതുകൊണ്ട് ഇഷ്ടമല്ല.

ദിൽഷയെ എനിക്ക് ഇഷ്ടമാണ്, ഒന്നാമത്തെ കാര്യം അവർ ഭയങ്കര ടാലന്റഡ് ആണ്. അവിടെ വെച്ചിട്ട് ഗെയിംസ് കളിക്കുന്നതിൽ ഏറ്റവും ആക്ടീവായിട്ട് തോന്നിയ ആളാണ് ദിൽഷ. എല്ലാ ഗെയിമും കഷ്ടപ്പെട്ട് ചെയ്യും. എന്നിട്ട് ഫസ്റ്റ് അടിച്ചിട്ടേ വരാറുള്ളൂ. ഒരുപാട് റൂമേഴ്സ് കേട്ടല്ലോ അവരെ കുറിച്ച്.
ബിഗ് ബോസ് മുഴുവൻ എപ്പിസോഡും കണ്ടൊരാൾ എന്ന നിലയ്ക്ക് ആ കുട്ടിയുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുള്ളതായി എനിക്ക് തോന്നിയിട്ടില്ല. 24*7 ആയത് കൊണ്ട് കിട്ടുമ്പോഴൊക്കെ ഞാൻ ഷോ കണ്ടിട്ടുണ്ട്, ആളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി എനിക്ക് തോന്നിയിട്ടില്ല.
റിയാസ് സലീം-ഷോ കണ്ടപ്പോൾ എനിക്ക് റിയാസിനോട് എനിക്ക് ഇഷ്ടക്കേടായിരുന്നു. എന്നാൽ പല അഭിമുഖങ്ങളും കണ്ട് തുടങ്ങിയതോടെ ഇഷ്ടം തോന്നി. കാരണം ബിഗ് ബോസിൽ നിൽക്കുമ്പോൾ അവിടെ വേറൊരു ലൈഫ് അല്ലേ. സാഹചര്യത്തിന് അനുസരിച്ച് പിടിച്ച് നിൽക്കാൻ പലതും പറയുകയും ചെയ്യുകയും ചെയ്യും. പക്ഷേ പുറത്തിറങ്ങി ഇന്റർവ്യൂ കണ്ട് തുടങ്ങിയപ്പോ എനിക്ക് ഇഷ്ടമാണ്. റിയാസ് പറയുന്ന കാര്യങ്ങളിൽ വാല്യു ഉണ്ടെന്ന് മനസിലായപ്പോ ഇഷ്ടമായി.

ജാസ്മിൻ എം മൂസയോട് തുടക്കത്തിൽ എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ ഷോ ലാസ്റ്റ് ആയപ്പോ വെറുപ്പിക്കൽ ഫീൽ ചെയ്തിരുന്നു.പിന്നീട് ജാസ്മിന്റെ അഭിമുഖങ്ങളൊന്നും അധികം കണ്ടിട്ടില്ല. ആളെ വ്യക്തിപരമായി അറിയാനുള്ള അവസരവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ലൈക്കും ഡിസ് ലൈക്കും ഇല്ല, നൂട്രലാണ്.
ബ്ലസ്ലിയെ ഇഷ്ടമാണ്. ലക്ഷ്മിപ്രിയയെ എനിക്ക് നേരിട്ട് അറിയാം. ചെറുപ്പത്തിൽ ചേച്ചിക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. പിന്നെ സ്റ്റാർ മാജിക്കിലും ചേച്ചിയുണ്ടായിരുന്നു. ബിഗ് ബോസൊക്കെ കഴിഞ്ഞപ്പോൾ ഞാൻ കണ്ടിരുന്നു. ചേച്ചിക്ക് ഞാൻ വോട്ട് ചെയ്തിട്ടുണ്ട്.രജിത് സാറുള്ള ബിഗ് ബോസ് ഞാൻ കണ്ടിരുന്നു. സാറിന്റെ ഒരു ആരാധകയായിരുന്നു ഞാൻ. വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ സീസണുകളിലും ഞാൻ എന്റെ ഇഷ്ട മത്സരാർത്ഥികൾക്ക് വോട്ട് ചെയ്തിട്ടുണ്ട്.
ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ നടൻ ശ്രീനാഥ് ഭാസി വന്ന് കഴിഞ്ഞാൽ വൻ ഓളമാകുമെന്ന് തോന്നിയിട്ടുണ്ട്. ചുട്ടമറുപടികൾ ചൂടാടോ. ബിഗ് ബോസിലേക്ക് അവസരം വന്നാൽ പോകണമെന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ മാറിയത് കൊണ്ട് പോകണമെന്ന് ഇല്ല'.












Click it and Unblock the Notifications