Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോകേഷിലേക്ക് റോബിനെത്തിയത് ഇങ്ങനെ...? എങ്കില്‍ തകര്‍ക്കും, എന്തോ വലുത് വരാന്‍ പോകുന്നുണ്ട്'; സായ് കൃഷ്ണ

ലിയോ അല്ല എന്ന് ഡോക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും റോബിന്‍ രാധാകൃഷ്ണന്‍ ലോകേഷ് കനകരാജിലേക്ക് എത്തുന്നു എന്നുള്ളത് തന്നെ വന്‍ ഹൈപ്പ് നല്‍കുന്നുണ്ട്

lokeshr

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണന്റെ സിനിമാ മോഹം അദ്ദേഹം പലകുറി പങ്ക് വെച്ചിട്ടുണ്ട്. ഇതിന് ഹൈപ്പ് കൂട്ടാനെന്നോണം കഴിഞ്ഞ ദിവസം അദ്ദേഹം പങ്ക് വെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. അതില്‍ ലോകേഷ് കനകരാജ് സാര്‍ താങ്ക്യു എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ലോകേഷ് കനകരാജ് സിനിമയിലേക്ക് റോബിന്‍ എത്തുന്നു എന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

ലിയോയില്‍ റോബിന്‍ ഉണ്ടാകും എന്ന് പോലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അത് ലിയോ അല്ല എന്ന് വ്യക്തമാക്കി റോബിന്‍ തന്നെ പിന്നീട് പോസ്റ്റിടുകയും ചെയ്തു. എന്നാലും ലോകേഷ് കനകരാജിലേക്ക് റോബിന്‍ എങ്ങനെ എത്തി എന്ന് ആളുകള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അതിന് മറുപടിയെന്നോണം യൂട്യൂബര്‍ സായ് കൃഷ്ണ തന്റെ സീക്രട്ട് ഏജന്റ് എന്ന ചാനലിലൂടെ പങ്ക് വെച്ച വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നുണ്ട്.

ലോകേഷ് കനകരാജിലേക്ക് എത്തിയത് എങ്ങനെ

ലോകേഷ് കനകരാജിലേക്ക് എത്തിയത് എങ്ങനെ

എങ്ങനെയായിരിക്കും റോബിന്‍ രാധാകൃഷ്ണന്‍ ലോകേഷിലേക്ക് എത്തിയത് എന്നാണ് സായ് കൃഷ്ണ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

ഇന്നലെ ഇന്‍ബോക്‌സില്‍ എനിക്ക് ഒരുപാട് പേര് ഷെയര്‍ ചെയ്ത് തന്നിട്ടുള്ളൊരു പോസ്റ്റുണ്ട്. അത് നമ്മുടെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ പോസ്റ്റാണ്. ഡോക്ടര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍, ലോകേഷ് കനകരാജ് സാര്‍ താങ്ക്യു എന്ന്. ലോകേഷ് കനകരാജ്, ദി വണ്‍ നെയിം ഈസ് ലോകേഷ് കനകരാജ്. കൂടുതല്‍ ഡീറ്റെയിലിംഗ് ഒന്നും വേണ്ടല്ലോ.

എല്‍സിയു യൂണിവേഴ്‌സില്‍ ഡോക്ടര്‍ ഉണ്ടോ

എല്‍സിയു യൂണിവേഴ്‌സില്‍ ഡോക്ടര്‍ ഉണ്ടോ

എല്‍സിയു യൂണിവേഴ്‌സില്‍ ഡോക്ടര്‍ ഉണ്ടോ. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‌സിലെ ഒരു സിനിമയില്‍ ഡോക്ടര്‍ വരുമോ എന്നുള്ള ക്വസ്റ്റിയന്‍സ് ഒരുപാട് പേര് എനിക്ക് പേഴ്‌സണലി മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് ഇതിന്റെ കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ല. അത് ഡോക്ടറായിട്ട് തന്നെ അപ്‌ഡേറ്റ് ചെയ്യും. പിന്നെ ഇപ്പോ അറിയാലോ ലിയോ മൂവി കണക്ടഡ് ആയിട്ടുള്ള ആ ഒരു ടൈറ്റില്‍ അനൗണ്‍സ്‌മെന്റും കാര്യങ്ങളും ഒക്കെ വന്നപ്പോള്‍ നല്ല ഹൈപ്പില്‍ നമ്മുടെ ദളപതി വിജയ്. വിജയിയോടൊപ്പം നമ്മുടെ ഡോക്ടര്‍ വരുമോ എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങളുള്ള ഒരുപാട് പേര്‍.

ലിയോ അല്ല എന്നുറപ്പ്

ലിയോ അല്ല എന്നുറപ്പ്

പിന്നെ കുറെ പേര്‍ കണ്ടന്റ് ചെയ്തത് കണ്ടു. കുറെ ഹേറ്റേഴ്‌സ് വന്ന് കമന്റിട്ടു. അത് ഒരാളുടെ ഡ്രീം അല്ലേ. ഞാനും അേ്രത ഉള്ളൂ. അതാരൊളുടെ ഡ്രീം ആണ്. സിനിമാ റിലേറ്റഡ് ആയിട്ടുള്ള എന്തോ ഉള്ളത് കൊണ്ട് തന്നെയായിരിക്കണം ഡോക്ടര്‍ അങ്ങനെ ഒരു പോസ്റ്റിട്ടിട്ടുള്ളത്. ലിയോയുടെ ഡൗട്ട് എല്ലാവര്‍ക്കും തീര്‍ന്ന് കാണും. ഡോക്ടര്‍ തന്നെ വന്ന് പോസ്റ്റിട്ടിട്ടുണ്ട് നോട്ട് ലിയോ എന്ന് പറഞ്ഞിട്ട്. അപ്പോ ലിയോ മൂവിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്നുമല്ല. ലിയോ മൂവിയില്‍ നമുക്ക് ഓള്‍റെഡി അറിയാം മാത്യു അടക്കം കുറച്ചധികം പേരുണ്ട്.

ഞാനൊന്ന് ഡീകോഡ് ചെയ്യാം

ഞാനൊന്ന് ഡീകോഡ് ചെയ്യാം

സോ ഡോക്ടര്‍ വരുമോ എന്നുള്ളത് കൊണ്ടായിരിക്കാം കുറെ പേര്‍ ഇങ്ങനെ ഒരു പോസ്റ്റില്‍ പ്രതീക്ഷിച്ചിട്ടുള്ളത്. ലിയോ അല്ല. ആ മൂവി റിലേറ്റഡ് ആയിട്ടുള്ള ഒന്നുമല്ല. പിന്നെ കുറെ ട്രോള്‍, മീം കാര്യങ്ങളൊക്കെ വരുന്നുണ്ട്. കുറെ ഫാന്‍ പേജില്‍ ഇങ്ങനെയൊക്കെ കണ്ട്. ദില്ലി, അമര്‍, റോളക്‌സ്, ലിയോ, അന്‍പ്, വിക്രം, സന്താനം ഡോ റോബിന്‍ എന്ന് പറഞ്ഞിട്ട് അവര്‍ ഡീകോഡ് ചെയ്തിട്ടുണ്ട്. അവര്‍ ഡീകോഡ് ചെയ്ത സ്ഥിതിക്ക് ഞാനും ഒന്നും ഡീകോഡ് ചെയ്താലോ. ഇത് എന്താകും എന്നുള്ളത് ഞാന്‍ എന്റെ ഒരു വേര്‍ഷന്‍ പറയാം.

റോബിന്റെ സിനിമ തന്നെ

റോബിന്റെ സിനിമ തന്നെ

ഡോക്ടര്‍ തന്നെ ഷെയര്‍ ചെയ്തിട്ടുള്ള വേറൊരു പോസ്റ്റര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടേതാണ്. സംവിധാനം, തിരക്കഥ, നിര്‍മാണം റോബിന്‍ രാധാകൃഷ്ണന്‍. പുതിയ ചിത്രം ലോകേഷ് കനകരാജ് പ്രഖ്യാപിക്കുന്നതായി അഭ്യൂഹം. അതായിരിക്കാം ചിലപ്പോള്‍. അതായത് ലോകേഷ് കനകരാജ്, റോബിന്‍ രാധാകൃഷ്ണന്‍ ചെയ്യാന്‍ പോകുന്ന സിനിമ ചിലപ്പോള്‍ പ്രഖ്യാപിക്കാന്‍ പോകുന്നതാണെങ്കിലോ. ഇനി എങ്ങനെ ലോകേഷ് കനകരാജ് വന്നു എന്നുള്ളൊരു സംശയം നിങ്ങള്‍ക്കുണ്ടാകും. അത് ഞാന്‍ ഡീകോഡ് ചെയ്യാം. നമ്മുടെ ആരതി പൊടി അഭിനയിച്ച ഒരു സിനിമ ഇപ്പോള്‍ റിലീസ് ആകാന്‍ പോകുന്നുണ്ട്.

ആരതിയുമായുള്ള കണക്ഷന്‍

ആരതിയുമായുള്ള കണക്ഷന്‍

ഈ ഒരു പാട്ടില്‍ ഉള്ള നടനെ നിങ്ങള്‍ ശ്രദ്ധിച്ചോ. മാസ്റ്റര്‍ മഹേന്ദ്ര. ആരാണ് ഈ മാസ്റ്റര്‍ മഹേന്ദ്ര. മാസ്റ്റര്‍ മഹേന്ദ്ര വാത്തി സിനിമയില്‍ നമ്മുടെ വിജയ് സേതുപതിയുടെ ചെറുപ്പകാലം ചെയ്തിട്ടുള്ള ആള്‍ നമ്മുടെ മാസ്റ്റര്‍ മഹേന്ദ്രയാണ്. മഹേന്ദ്ര ആക്ടര്‍ ഓഫീഷ്യല്‍ എന്ന പേജ് നിങ്ങള്‍ എടുത്ത് കഴിഞ്ഞാല്‍ അതില്‍ നമ്മുടെ ലോകേഷ് കനകരാജുമായിട്ടുള്ള മഹേന്ദ്രയുടെ പോസ്റ്റ് കാണാം. സോ ഹീ ഈസ് വെരി ക്ലോസ് ടു ഹിം. സോ ആരതി പൊടി - മഹേന്ദ്ര കോംബോയില്‍ ആണ് സിനിമ വരാന്‍ പോകുന്നത്. മഹേന്ദ്ര ഈസ് വെരി ക്ലോസ് ടു ലോകേഷ് കനകരാജ്.

സിനിമ അല്ലാതെ വേറെന്ത്

സിനിമ അല്ലാതെ വേറെന്ത്

ആ ഒരു കണക്ഷന്‍ മിക്കവാറും അങ്ങനെ വര്‍ക്ക് ചെയ്തിട്ടുണ്ടാകാം. അപ്പോള്‍ ഡോക്ടര്‍ക്ക് വളരെ എളുപ്പത്തില്‍ ലോകേഷ് കനകരാജുമായി കോണ്‍ടാക്ടില്‍ എത്താന്‍ പറ്റും. എന്താണ് അനൗണ്‍സ്‌മെന്റ് എന്നുള്ളത് എനിക്കറിയില്ല. സിനിമയെ കുറിച്ചിട്ടാണോ അതോ വേറെങ്കിലും അനൗണ്‍സ്‌മെന്റ് ആണോ എന്നുള്ളത് വഴിയെ ഡോക്ടര്‍ തന്നെ പറയട്ടെ. ഈ കണക്ഷന്‍ എവിടെ നിന്ന് വന്നൂ എന്നുള്ളത് എന്റെ ഒരു ചിന്തയില്‍ ഞാനായിട്ട് ഡീകോഡ് ചെയ്ത് എടുത്തതാണ്. ചിലപ്പോള്‍ ശരിയാകാം, തെറ്റാകാം. എന്താണെന്നുണ്ടെങ്കിലും ആ ഒരു റൂട്ടായിരിക്കണം ചിലപ്പോള്‍.

എന്തോ വരാനുണ്ട്

എന്തോ വരാനുണ്ട്

മഹേന്ദ്ര വഴിയായിരിക്കണം ലോകേഷേ് കനകരാജുമായിട്ടുള്ള കണക്ഷന്‍ വന്നിട്ടുള്ളത്. ഇനി എല്‍സിയുവിന്റെ ഭാഗമാകുന്നുണ്ട് ഡോക്ടര്‍ എങ്കില്‍ അത് വലിയ കാര്യമാണ്. അത് ഡോക്ടര്‍ തന്നെ പറയട്ടെ. പക്ഷെ ഈ ഒരു കണക്ഷന്‍ നിങ്ങള്‍ നോക്കിക്കോ. അവിടെ എന്തോ ഉണ്ട്. എന്തോ വരാനുണ്ട്. അത് വരുന്ന വഴിക്ക് നമുക്ക് കാണാന്‍ പറ്റും. എല്‍സിയു യൂണിവേഴ്‌സ് എന്ന് പറയുന്നത് ഒരു വലിയ യൂണിവേഴ്‌സ് ആണ്. എക്‌സ്‌പെക്ട് ദി അണ്‍ എക്‌സ്‌പെക്ടഡ് എന്നേ പറയാനുള്ളൂ. ഇത് എന്റെ സംശയം മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+