Get Updates
Get notified of breaking news, exclusive insights, and must-see stories!

വാശിയും വെറുപ്പും അവസാനിക്കുന്നുവോ? അഖിലിനെ ചേർത്തുപിടിച്ച് ശോഭ.. സൗഹൃദം തുടരട്ടേയെന്ന് ആരാധകർ

ബിഗ്‌ബോസ് സീസൺ 5 അവസാനിച്ചു. അഖിൽ വിജയി ആവുകയും ചെയ്തു. എല്ലാവരും പ്രതീക്ഷിച്ച വിജയം തന്നെയായിരുന്നു. എന്നാൽ രണ്ടാം സ്ഥാനത്ത് പ്രേക്ഷകർ കരുതിയത് പോലെ ശോഭയായിരുന്നില്ല.

രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ശോഭ എത്തിയില്ല. നാലമതായിരുന്ന ശോഭ. ടോപ്പ് 2ൽ എത്തുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്നാണ് ശോഭ പറഞ്ഞത്. അഖിലിന് തൊട്ടുപിന്നിൽ എത്താൻ ശോഭയ്ക്ക് കഴിഞ്ഞില്ലെങ്കിലും ശോഭ എന്ന മത്സരാർത്ഥിയെ ആരും മറക്കില്ല.

bigg boss

അഖിലിനോട് ബിഗ്‌ബോസ് വീട്ടിൽ മത്സരിച്ച് നിന്നതും കണ്ടന്റുകൾ ഉണ്ടാക്കിയതും ശോഭ തന്നെയായിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോ ആയിരുന്നു അഖിൽ-ശോഭ കോമ്പോ.

സ്‌നേഹത്തോടെ മിണ്ടിയില്ലെങ്കിലും ഇവർ തമ്മിലുള്ള വഴക്കും കളിയാക്കലുമൊക്കെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു. ശോഭ- അഖിൽ കോമ്പോയാണ് ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം. അഖിലും ശോഭയും സ്‌നേഹത്തോടെ സംസാരിക്കുന്നത് കാണാൻ പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു.

ഷോയുടെ അവസാനഘട്ടം എത്തിയപ്പോഴേയ്ക്കും അഖിലിനോടുള്ള ദേഷ്യം ശോഭയ്ക്ക് ചെറുതായി കുറഞ്ഞിരുന്നു. ഹൗസിന് പുറത്തുവന്നാൽ അഖിലും ശോഭയും നല്ല സുഹൃത്തുക്കളായിരുന്നവെങ്കിൽ എന്ന് ആഗ്രഹികക്കുന്ന ആരാധകരും ഉണ്ട്.

ഇപ്പോൾ സോഷ്യൽമീഡിയിയൽ വൈറൽ ആവുന്നത് ഗ്രാന്റ് ഫിനാലയ്ക്ക് തൊട്ടുമുമ്പ് അഖിലിനോട് ദേഷ്യമില്ലതൊ സംസാരിക്കുന്ന ശോഭയുടെ വീഡിയോ ആണ്. നാല് പേർ മാത്രമായിരുന്നു.

നാല് പേർ മാത്രമായിരുന്നു അപ്പോൾ ബിഗ്‌ബോസിൽ ഉണ്ടായിരുന്നത്. അഖിലും, റെനീഷയും, ജുനൈസും ആണ് ഉണ്ടായത്. അടുത്ത എവിക്ഷൻ കാത്ത് നിൽക്കുമ്പോഴായിരുന്നു ശോഭ അഖിലിനോട് സംസരാക്കുന്നത്.

അഖിലിനെ ചേർത്ത് പിടിച്ച് മനസ്സിൽ ഒന്നും വയ്ക്കരുത് എന്നാണ് ശോഭ പറയുന്നത്. എന്നാൽ ഇവർ തമ്മിൽ സ്‌നേഹത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ മറ്റ് മത്സരാർത്ഥികൾ ആകെ ഞെട്ടിപ്പോയി.

കേരളം കാണാൻ കാത്തിരിക്കുന്ന കാഴ്ചയെന്നായിരുന്നു അഖിൽ മരാർ തമാശയായി പറഞ്ഞത്. ഇതിന് മുമ്പ് മത്സരാർത്ഥികൾ എല്ലാവരും ഓർമയ്ക്കായ ഫോട്ടോസ് എടുത്തു വെയ്ക്കുമ്പോഴും ഇതുപോലെ രസകരമായ നിമിഷം ഉണ്ടായിരുന്നു.

എല്ലാവരുടേയും ഫോട്ടോസ് എടുത്തുവെച്ച ശോഭ എന്നാൽ ഇയാളുടെ ഒരെണ്ണം താ എന്നായിരുന്നു അഖിലിനോട് പറഞ്ഞത്. ഇത് ഹൗസിനുള്ളിലെ മത്സാർത്ഥികൾ ആഘോഷമാക്കിയിരുന്നു.

ഈ സീസണിലെ മത്സരാർത്ഥികൾ പുറത്തിറങ്ങിയാലും സൗഹൃദം തുടരുമെന്നാണ് പ്രേക്ഷകരപ്‍ പ്രതീക്ഷിക്കുന്നത്. ആ സൗഹൃദത്തിൽ അഖിലും ശോഭയും ഉണ്ടാവട്ടെ എന്നാണ് പ്രേക്ഷകർ ആ​ഗ്രഹിക്കുന്നതും.

അതേസമയം, 21 മത്സരാർത്ഥികളായിരുന്നു ഷോയിൽ ഉണ്ടായിരുന്നത്. ഫൈനൽ 5 ൽ അഖിൽ, റെനീഷ., ശോഭ, ഷിജു ജുനൈസ് എന്നിവരാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+