'ഞാനും ജാസ്മിനും കപ്പിൾസ് ആണെന്ന് പറയാൻ കണ്ണിൽച്ചോരയില്ലേ?', ചിരിപ്പിച്ച് നിമിഷ, സ്കോട്ടിഷ് കാമുകനെ കുറിച്ചും
ശക്തമായ പുരോഗമനപരമായ നിലപാടുകൾ പങ്കുവെച്ച താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു അവർ. അതുകൊണ്ട് തന്നെ നിമിഷയ്ക്ക് സൈബർ അധിക്ഷേപങ്ങളും ധാരാളം നേരിടേണ്ടി വന്നിരുന്നു

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ വളരെ പെട്ടെന്ന് പുറത്തായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. അൻപത് ദിവസമായിരുന്നു താരം ഷോയിൽ ഉണ്ടായിരുന്നത്. ശക്തമായ പുരോഗമനപരമായ നിലപാടുകൾ പങ്കുവെച്ച താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു അവർ. അതുകൊണ്ട് തന്നെ നിമിഷയ്ക്ക് സൈബർ അധിക്ഷേപങ്ങളും ധാരാളം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൈബർ ആക്രമണങ്ങളെ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് നിമിഷ. എച്ച്ഡിഎൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ബിഗ് ബോസിന് ശേഷം ഉണ്ടായ സൈബർ ആക്രമണങ്ങൾ എന്നെ ബാധിച്ചിട്ടില്ല. എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് രണ്ട് പേരായിരുന്നു. ഷോയിൽ നിന്ന് ഇറങ്ങിയപ്പോൾ അവരിൽ ഒരാളെയാണ് ഞാൻ ആദ്യം വിളിച്ചത്. അവർ പറഞ്ഞത് യുട്യൂബ് നോക്കാനോ ഗൂഗിളിൽ പേര് സെർച്ച് ചെയ്യാനോ സോഷ്യൽ മീഡിയയിൽ വന്ന മെസേജുകൾ നോക്കാനോ പാടില്ലെന്നതായിരുന്നു. സപ്റ്റംബർ വരെ അതൊന്നും ഞാൻ നോക്കിയിരുന്നില്ല'.

'ആളുകൾക്ക് സ്നേഹമുണ്ടെന്ന് അറിയാമെങ്കിലും പലർക്കും എന്നോട് ദേഷ്യമുണ്ടായേക്കുമെന്നുള്ള ധാരണ എനിക്കുണ്ടായിരുന്നു. നിരവധി പേർ ചീത്ത വിളിയുമായി വന്ന്. ധാരാളം മോശം കമന്റുകൾ എന്റെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. കമന്റുകൾ ഒന്നും ഞാൻ ഡിലീറ്റ് ചെയ്തിട്ടില്. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കാറേയില്ല. ആളുകൾ അവർക്ക് തോന്നുന്നത് പറഞ്ഞ് പോകട്ടെ എന്നാണ് ഞാൻ കരുതാറുള്ളത്'

ആളുകൾ എന്ത് പറഞ്ഞാലും എന്നെ ബാധിക്കുന്നില്ല. ഇതൊക്കെ എന്റെ റീച്ച് കൂട്ടുകയേ ഉള്ളൂ. ഇത്തരം വിമർശന കമന്റപുകളോട് നേരിട്ട് പ്രതികരിക്കാറില്ല. ചിലപ്പോള് ചില കമന്റുകൾ സ്റ്റോറിയാക്കി പൊതുവേ പറയാറുണ്ട്. ബിഗ് ബോസിൽ പോയാൽ ഇത്രയും സ്നേഹവും വെറുപ്പുമൊക്കെ ഉണ്ടാകുമെന്ന് സത്യത്തിൽ അറിയില്ലായിരുന്നു.

'എന്നിരുന്നാലും പുറത്ത് വന്നപ്പോൾ വലിയ ഗുണമുണ്ടായി. പലരും തിരിച്ചറിയാൻ തുടങ്ങി, നിരവധി ഫോട്ടോഷൂട്ടുകൾ, ആളുകളെ സ്നേഹം എല്ലാം ലഭിച്ചു', നിമിഷ പറഞ്ഞു. നിലവിൽ ദുബായിൽ ജോലി ചെയ്യുകയാണ് നിമിഷ. അവിടേയും ദുബൈയി്ൽ മലയാളികൾ തന്നെ തിരിച്ചറിയുന്നുണ്ടെന്ന് നിമിഷ പറഞ്ഞു.

' ഒരിക്കൽ താനും ബംബിളിൽ പരിചയപ്പെട്ട മൗറീഷ്യക്കാരനായ ഫ്രണ്ടും ഡേറ്റിംഗിന് പോയി. സ്റ്റാർ ബക്സിൽ ഇരിക്കുമ്പോൾ ഒരു കുട്ടി വന്ന് എന്നോട് സെൽഫി ചോദിച്ചു. അപ്പോൾ അവൻ ശരിക്കും ഞെട്ടി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തിരിക്കിയപ്പോഴാണ് ഞാൻ ബിഗ് ബോസിൽ ഉണ്ടായിരുന്ന കാര്യം വെളിപ്പെടുത്തിയത്. അത് കേട്ടപ്പോൾ പുള്ളി ശരിക്കും ഞെട്ടി', നിമിഷ പറഞ്ഞു.

അതിനിടെ ഏറ്റവും അടുത്ത സുഹൃത്തായി റിയാസിനെയാണോ അതോ ജാസ്മിനെയാണോ തിരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് ചോദ്യം ശരിക്കും കുഴപ്പിക്കുന്നതാണെന്നായിരുന്നു നിമിഷ നൽകിയ മറുപടി. റിയാസിനെ കനിക്ക് വളരെ അധികം സ്നേഹമാണ്. ജാസ്മിനുമായി ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ബന്ധമാണ്. എത്ര തർക്കിച്ചാലും ആ സൗഹൃദം ഞങ്ങൾക്ക് അത് പോലെയുണ്ടെന്ന് നിമിഷ പറഞ്ഞു.

താനും ജാസ്മിനും കപ്പിൾസ് ആണെന്ന ചർച്ചകളാണ് വളരെ വിയേഡ് ആയി തോന്നിയിട്ടുള്ളതെന്നും നിമിഷ അഭിമുഖത്തിൽ പറഞ്ഞു. 'എങ്ങനെ അങ്ങനെ പറയുന്നു, എിക്ക് അൽപം സ്റ്റാന്റേഡ് ഇല്ലേ, ഇങ്ങനെ പറയാൻ കണ്ണിൽച്ചോരയുണ്ടോ', ചിരിച്ച് കൊണ്ട് നിമിഷ പറഞ്ഞു. സ്കോട്ടിഷുകാരനായ യുവാവുമായി താൻ പ്രണയത്തിലാണെന്നും അഭമുഖത്തിൽ നിമിഷ വെളിപ്പെടുത്തി.












Click it and Unblock the Notifications