Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാല് പിടിച്ച് തൊട്ട് തൊഴുത് പറയൂ'; നാദിറ പറഞ്ഞതെന്ത്? പൊട്ടിത്തെറിച്ച് അനു, ബിഗ് ബോസിൽ സംഘർഷം

പൊതുവെ ശാന്തമായി തുടരുന്ന ബിഗ് ബോസ് സീസൺ 5 ൽ പലപ്പോഴും പൊട്ടിത്തെറികൾ ഉണ്ടാകാറുള്ളത് വീക്കിലി ടാസ്കിനിടയിലാണ്. കഴിഞ്ഞ ദിവസം ഉണ്ടായ വീക്കിലി ടാസ്കിലും വൻ പൊട്ടിത്തെറിയും ബഹളവുമാണ് ഉണ്ടായത്. മിഷൻ എക്സ് എന്ന് പേരിട്ടിരിക്കുന്ന ടാസ്കിനിടെയായിരന്നു മത്സരാർത്ഥികൾ തമ്മിൽ പരസ്പരം കൊമ്പ് കോർത്തത്.

ബിഗ് ബോസ് ഹൗസിനെ ഒരു ശാസ്ത്രലോകമായി കണ്ട് ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതാണ് ടാസ്ക്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കൊണ്ടായിരുന്നു മത്സരം. ടീം ആല്‍ഫ എന്ന ഗ്രൂപ്പിൽ റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന എന്നിവരാണ് അംഗങ്ങൾ.ടീം ബീറ്റയിൽ വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു എന്നിവരും.

 nadira-anu-fight

ചൊവ്വാഴ്ചത്തെ ടാസ്കിൽ റോക്കറ്റ് വിക്ഷേപിക്കേണ്ടർ ബീറ്റ ടീമായിരുന്നു. ഗെയിമിന് വേണ്ടി പ്രത്യേക ഫ്യൂസുകളും തയ്യാറാക്കി. എന്നാൽ ഗെയിം തുടങ്ങുന്നതിന് മുൻപ് തന്നെ ആൽഫ ടീമിലുള്ളവർ ഫ്യൂസുകൾ ഒളിപ്പിച്ച് വെച്ചു. ഇതോടെയാണ് തർക്കങ്ങളുടെ തുടക്കം. ഫ്യൂസ് ഒളിപ്പിച്ച നടപടിക്കെതിരെ ബീറ്റ ടീം രംഗത്തെത്തിയതോടെ ഇരു ടീമിലേയും അംഗങ്ങൾ തമ്മിൽ വാഗ്വാദമായി.

തർക്കങ്ങൾക്കിടയിലായിരുന്നു ആൽഫ ടീം അംഗമായ നാദിറയും ബീറ്റ ടീം അംഗമായി അനുവും തമ്മിൽ തർക്കം മുറുകുന്നത്. ആൽഫ ടീം ചെയ്ത നടപടിയിൽ പ്രകോപിതനായി അഖിൽ മാരാർ ഡൈനിംഗ് ടേബിളിലെ പ്രോപ്പർട്ടി മേശപ്പുറത്തേക്ക് വലിച്ചെറിയുന്നത് പോലെ കാണിച്ചിരുന്നു. ഇത് അനു തടഞ്ഞു.

ഇതോടെ ടാസ്കിനിടിൽ അഖിലിന്റെ കാല് പിടിച്ച് തൊട്ട് തൊഴുത് പറയൂ എന്നായി നാദിറ. എന്നാൽ ഇത് കേട്ടതോടെ അനു പൊട്ടിത്തെറിക്കുകയായിരുന്നു. തന്നോട് വളരെ മോശം കാര്യമാണ് നാദിറ പറഞ്ഞത് എന്ന് പറഞ്ഞായിരുന്നു അനു ബഹളം വെച്ചത്. കാലിനിടയിൽ എന്നാണ് നാദിറ പറഞ്ഞതെന്നും അനു പറഞ്ഞു.

എന്നാൽ അനു പറയുന്ന തരത്തിൽ ഒരു മോശവും താൻ പറഞ്ഞിട്ടില്ലെന്നും അനാവശ്യമായി തെറ്റിധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് അനുവെന്നും നാദിറ പറഞ്ഞു. അതേസമയം കേൾക്കാൻ അനു കൂട്ടാക്കിയില്ല. കരഞ്ഞും ബഹളം വെച്ചും അനു സംസാരിച്ച് തുടങ്ങിയതോടെ സഹമത്സരാർത്ഥികൾ ഇടപെട്ടു. ഇതോടെ താൻ തെറ്റായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നാദിറ വ്യക്തമാക്കി.

അതേസമയം നാദിറയുടെ തർക്കം കഴിഞ്ഞതിന് പിന്നാലെയും അഖിൽ ആൽഫ ടീമിനെതിരെ രംഗത്തെത്തി. ഫ്യൂസ് മോഷ്ടിച്ചത് ജുനൈസ് ആണെന്നും ബിഗ് ബോസിലെ ഏറ്റവും വലിയ കള്ളനാണ് ജുനൈസ് എന്നും അഖിൽ ആരോപിച്ചു. മോഷ്ടിച്ച് ജയിക്കുന്നതിന് പകരം കളിച്ച് ജയിക്കൂവെന്ന് അഖിൽ പറഞ്ഞതോടെ ജുനൈസും അഖിലിനെതിരെ രംഗത്തെത്തി. തുടർന്ന് വലിയ തർക്കത്തിലേക്ക് ഇത് നീങ്ങുകയായിരുന്നു.

താനല്ല നാദിറയാണ് ഫ്യൂസ് മോഷ്ടിച്ചതെന്നും അനാവശ്യമായി തന്നെ കള്ളൻ എന്ന് വിളിക്കേണ്ട കാര്യമില്ലെന്നും ജുനൈസ് ഇടയില് പറയുന്നുണ്ടായിരുന്നുവെങ്കിലും അഖിൽ ഇതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.അതേസമയം ഗെയിമിനിയിൽ അഞ്ജൂസ് ബാത്ത്റൂമിലേക്ക് ഫ്യൂസുമായി ഓടിക്കയറിയതും ബിഗ് ബോസിൽ സംഘർഷത്തിന് കാരണമായി.

അഞ്ജൂസിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അഞ്ജു ഇതിന് തയ്യാറാകാതിരുന്നതോടെ ഒമർ ലുലു ബാത്ത്റൂമിന്റെ വാതിൽ ചവിട്ടി പൊളിച്ചു. എന്നാൽ പ്രോപ്പർട്ടി നശിപ്പിച്ചതിന് പിന്നീട് ഒമർ ലുലു ക്ഷമാപണം നടത്തി.അജ്സൂസിന്റെ ഉദ്ദേശം തെറ്റായിരുന്നുവെന്നും സ്ത്രീകളെ മോശമായി പറയുകയോ അപമാനിക്കുകയോ ചെയ്യുന്ന ആളല്ല താൻ എന്നും ഒമർ ലുലു മറ്റ് മത്സരാർത്ഥികളോടായി പറയുന്നുണ്ടായിരുന്നു. അഞ്ജു ഡോർ അടച്ചത് കൊണ്ടാണ് താൻ വാതിൽ ചവിട്ടി പൊളിച്ചതെന്നും ഒമർ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+