ആ വാശിക്ക് രണ്ട് വിവാഹം കഴിച്ചു, ആദ്യ പ്രണയം; ഭാര്യമാരുടെ കിടിലന്‍ ചോദ്യത്തില്‍ ബഷീര്‍ ബഷി, മറുപടി വൈറല്‍

ബിഗ് ബോസ് ആദ്യ സീസണില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. ബഷീറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനെയും മലയാളികള്‍ക്ക് സുപരിചിതമാണ്. രണ്ട് വിവാഹം കഴിച്ചെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു ചെറിയ കുടുംബമാണ് അദ്ദേഹത്തിന്റെത്. താരം രണ്ടാമതും വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ രണ്ട് ഭാര്യമാരുടെയും ഐക്യം ഏവരെയും അത്ഭുതപ്പെടുത്തി.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

1

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാണ് ബഷീറും കുടുംബവും. ഇവര്‍ യൂട്യൂബില്‍ പങ്കുവയ്ക്കുന്ന ഒരോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സുഹാനയെ മണവാട്ടിയാക്കി ഇവര്‍ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. മികച്ച പ്രതികരണമായിരുന്നു ഈ വിഡിയോയ്ക്ക് ലഭിച്ചത്.

2

ആ വീഡിയോയില്‍ സുഹാനയെ മണവാട്ടിയെ പോലെ ഒരുക്കുന്നതും എല്ലാം ചെയ്യുന്നതും മഷൂറയായിരുന്നു. മേക്കപ്പ് ചെയ്യുന്നതും മുടി സെറ്റ് ചെയ്തതും വസ്ത്രം തിരഞ്ഞെടുത്ത് കൊടുത്തതുമെല്ലാം മഷൂറയായിരുന്നു. ഇതൊന്നും അറിയാത്ത ബഷീറിന്റെ മുമ്പിലേക്ക് മണവാട്ടി ലുക്കില്‍ സുഹാനയെ എത്തിക്കുകയായിരുന്നു.

3

തുടര്‍ന്ന് ബഷീര്‍ സുഹാനയുടെ കഴുത്തില്‍ വീണ്ടും മഹര്‍ മാല അണിയിക്കുന്നതും ശേഷം കൈ പിടിച്ച് കൂട്ടികൊണ്ട് പോകുന്നതുമൊക്കെ വീഡിയോയില്‍ കാണാമായിരുന്നു. വിവാഹ വാര്‍ഷിക ദിവസം ഇതുപോലൊന്ന് ചെയ്തിരുന്നേല്‍ മനോഹരമാവുമെന്ന് ആയിരുന്നു ബഷീറിന്റെ അഭിപ്രായം. ഈ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

4

എന്നാല്‍ ഇപ്പോള്‍ ഇവരുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്. മഷൂറ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബഷീറിന്റെ ആദ്യ പ്രണയത്തെ കുറിച്ചും രണ്ട് വിവാഹം കഴിക്കാനുള്ള സാഹചര്യവും ബഷീര്‍ ബഷി വെളിപ്പെടുത്തുന്നുണ്ട്. വീഡിയോയില്‍ താരം കുടുംബസമേതമാണ് പ്രത്യക്ഷപ്പെടുന്നത്.

5

പ്രണയത്തെ കുറിച്ച് മഷൂറ ചോദിച്ചത് ഇങ്ങനെ, ഇങ്ങോട്ട് തേപ്പൊന്നും കിട്ടിയിരിക്കാന്‍ സാധ്യതയില്ല, അങ്ങോട്ട് ഇഷ്ടം പോലെ തേപ്പ് കൊടുത്തിട്ടുണ്ടാവുമല്ലോ എന്നും മഷൂറ ചോദിച്ചു. എന്നാല്‍ ഇതിന് ബഷീറിന്റെ മറുപടി ഇങ്ങനെയായിരുന്നു, അങ്ങനെ തേക്കാന്‍ അറിയുമായിരുന്നേല്‍ എനിക്ക് രണ്ട് ഭാര്യമാരുണ്ടാവില്ല. ഭിത്തിയില്‍ തേച്ചൊട്ടിച്ച് വച്ചേനെയെന്ന് ബഷീര്‍ പറഞ്ഞു.

6

ആദ്യത്തെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അത് സോനുവാണെന്ന് ബഷീര്‍ പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇഷ്ടങ്ങളൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഇഷ്ടമുണ്ടായിരുന്നെന്നും പ്രണയം എന്താണെന്ന് അന്ന് അറിയില്ലെന്നും ബഷീര്‍ പറയുന്നു.

7

കണ്ണും കണ്ണും നോക്കി ഇരിക്കും. നേരിട്ട് വന്ന് സംസാരിക്കില്ല, കൂട്ടുകാരെ കൊണ്ട് സംസാരിപ്പിക്കുകയാണ് പതിവ്. എന്നെ പോലെ വെളുത്ത് പൂച്ചക്കണ്ണും ചെമ്പന്‍ മുടിയുമൊക്കെയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഭയങ്കര സീരിയസായി അവളെ കെട്ടണമെന്നൊക്കെ വിചാരിച്ചാണ് ഞാന്‍ ഇരുന്നതെന്നും ബഷീര്‍ പറയുന്നു.

8

ആസമയത്ത് ബാപ്പയും ചേട്ടനുമൊക്കെ കപ്പലണ്ടി കച്ചവടം ചെയ്യുന്നുണ്ട്. ഞാനും അന്ന് അത് ചെയ്യാറുണ്ട്. അതൊക്കെ അവള്‍ക്കുമറിയാം. പത്താം ക്ലാസില്‍ എട്ട് നിലയില്‍ പൊട്ടിയ സമയത്ത് കപ്പലണ്ടി കച്ചവടത്തിലേക്ക് ഇറങ്ങാമെന്നാണ് കരുതിയത്. പക്ഷേ, അവള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കാണാനൊക്കെ നില്‍ക്കുമായിരുന്നു.

9

എന്നാല്‍ ഒരു ദിവസം ഇവള്‍ എന്നെ കണ്ടിട്ടും മൈന്‍ഡ് ആക്കാതെ പോയി. പിന്നാലെ അവളുടെ കൂട്ടുകാരി വന്ന് നീ ഇനി അവളുടെ പുറകെ നടക്കരുതെന്ന് പറഞ്ഞു. അവള്‍ക്ക് നല്ല കല്യാണ ആലോചന വന്ന സമയത്ത് അവള്‍ പോയി. ചോദിക്കാനൊന്നും നിന്നില്ല, ഏതൊരു പെണ്ണിനും വന്ന് സംസാരിക്കണമെന്നൊക്കെ ഉണ്ടാകില്ലേ.

10

എന്നാല്‍ ആ വാശിക്ക് ഞാന്‍ രണ്ട് കെട്ടി. എന്നാലും ആദ്യ പ്രണയം എന്ന് എനിക്ക് തോന്നിയത് സോനുവാണ്. മറ്റേത് വെറും ക്രഷാണ്. ഇനി എല്ലാവരുടെയും കഥ പറഞ്ഞിട്ട് എന്റെ കഥ പറഞ്ഞില്ലെന്ന് പറയരുതെന്നും ബഷീര്‍ പറയുകയും ചെയ്തു. പിന്നീട് ബിസ്‌നസൊക്കെ ആയി. ബിഗ് ബോസിലേക്ക് വന്നപ്പോള്‍ അവള്‍ മെസേജ് അയച്ചിരുന്നു. ഇതൊക്കെയാണ് തന്റെ തേപ്പ് കഥയെന്ന് താരം പറയുന്നു.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+