സോനൂനെ കൂട്ടാതെ മഷൂറയ്‌ക്കൊപ്പം കറങ്ങാന്‍ പോയി; ചത്തൂടെയെന്ന് ചോദ്യം; ചുട്ടമറുപടിയുമായി ബഷീര്‍ ബഷി
ബിഗ് ബോസ് താരം ബഷീര്‍ ബഷിയെയും കുടുംബത്തെയും അറിയാത്തവരുണ്ടാകില്ല. കാരണം, സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കാണ് താരവും കുടുംബവും. തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാനും അവര്‍ മറക്കാറില്ല. എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലകാറുമുണ്ട്. കുടുംബത്തിലുള്ള എല്ലാവര്‍ക്കും യൂട്യൂബ് ചാനലുമുണ്ട്. ഇവരില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത് മഷൂറയ്ക്കുമാണ്.
ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

നേരത്തെ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോള്‍ ബഷീര്‍ ബഷി ഭാര്യമാരെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് നേരെയും ഭാര്യമാര്‍ക്ക് നേരെയും ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ബഷീര്‍ ബഷിയും കുടുംബവും. മഷൂറയുടെ ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മറുപടി. അവരുടെ വാക്കുകളിലേക്ക് കടക്കാം.

സുഹാനയെ വീട്ടിലാക്കി ബഷീര്‍ മഷൂറയുമായി കറങ്ങാന്‍ പോയെന്ന കമന്റാണ് താരങ്ങലെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനുള്ള മറുപടിയാണ് പ്രധാനമായും നല്‍കുന്നത്. കഴിഞ്ഞ ദിവസം ബാങ്കില്‍ പോകുന്നതിനായി ബഷീറും മഷൂറയും പുറത്തുപോയിരുന്നു. ഇത് ഒരു വീഡിയോ ബ്ലോഗായി ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആ കമന്റ് പ്രത്യക്ഷപ്പെട്ടത്.

ബഷീര്‍ പറയുന്നത് ഇങ്ങനെ, ഞാനും സോനുവും (സുഹാന) ലൈഫ് അടിച്ചുപൊളിച്ചതുപോലെ ഒരാളും ചെയ്തിട്ടുണ്ടാവില്ല. 2006 ല്‍ ആണ് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയത്. 2009ല്‍ വിവാഹം കഴിച്ചു. ആ സമയത്തൊക്കെ ഞങ്ങള്‍ എത്ര കറങ്ങിയിട്ടുണ്ടെന്ന് അറിയാമോ എന്ന് ബഷീര്‍ ബഷി ചോദിക്കുന്നു.

ലക്ഷദ്വീപ് വരെ പോയി ഞങ്ങള്‍ കറങ്ങി വന്നിട്ടുണ്ട്. ഇതൊന്നും അറിയാതെയാണ് ചിലര്‍ വന്ന് പൊങ്കാലയിടുന്നത്. ചിലരുടൊയൊക്കെ കാര്യം ശോകമാണെന്ന് ബഷീര്‍ പറഞ്ഞു. ബഷീറിന് പിന്നാലെ മഷൂറയും വിമര്‍ശനങ്ങളില്‍ സംസാരിച്ചു. ഞാനപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ബി പോസിറ്റീവ്. എല്ലാത്തിലും നല്ലത് കാണുക. ജീവിതത്തിലും നല്ലതേ സംഭവിക്കുളളൂ. ആരെയും വേദനിപ്പിക്കരുത്.

എല്ലാത്തിലും നെഗറ്റീവ് കാണുമ്പോള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒന്നിനെയും നല്ലതായി കാണാന്‍ കഴിയില്ല. മറ്റുളളവര്‍ക്ക് പോസിറ്റിവിറ്റി കൊടുക്കുക. സന്തോഷം പകരൂ എന്നും മഷൂറ പറയുന്നു. എല്ലാവരെയും വേദനിപ്പിക്കരുത് എന്ന് പറയുമ്പോ ചിലര് ഇപ്പോ പറയും എന്നിട്ടാണ് സുഹാനയെ വേദനിപ്പിക്കുന്നത് എന്ന്', ബഷീര്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്ന സ്ത്രീധനത്തിന്റെ ചര്‍ച്ചകളെ കുറിച്ചും ബഷീര്‍ സംസാരിച്ചു. ഇപ്പോള്‍ സ്ത്രീധനത്തിന്റെ കുറേ വാര്‍ത്തകള്‍ കണ്ടില്ലേ, ചിലര്‍ ജീവിതം അവസാനിപ്പിച്ചു. കാര്‍ കൊടുത്തില്ലെന്ന് പറഞ്ഞ് പെണ്ണിനെ ഉപദ്രവിച്ചു. ഞാന്‍ രണ്ട് വിവാഹം കഴിച്ച്ത് പത്ത് പൈസ അവരുടെ വീട്ടുകാരെം കൊണ്ട് ചെലവാക്കിപ്പിക്കാതെയാണ്.- ബഷീര്‍ വ്യക്തമാക്കുന്നു.

ഞാന്‍ ഗോള്‍ഡ് അങ്ങോട്ട് നല്‍കി, അവരുടെ ഡ്രസും എല്ലാ കാര്യങ്ങളും അങ്ങോട്ട് ചെയ്താണ് രണ്ട് പേരെയും വിവാഹം കഴിച്ച് കൂടെ കൊണ്ടുനടക്കണത്. ഞാന്‍ തല്ലിചതച്ചെന്നോ ഉപദ്രവിച്ചെന്നോ പറഞ്ഞ് ഇവരാരെങ്കിലും വന്നിട്ടുണ്ടോ?' ബഷീര്‍ ചോദിക്കുന്നു. ഇരുവര്‍ക്കും പിന്നാലെ സുഹാനയും വീഡിയോയില്‍ സംസാരിച്ചു.

കുറെ പേര്‍ പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു സുഹാനത്തയ്ക്ക് വേറെ വഴിയില്ല. രണ്ട് പിളേളരുണ്ട്. അതുകൊണ്ടാണ് ബഷീര്‍ക്കയ്ക്കൊപ്പം തന്നെ നിന്നത് എന്നൊക്കെ. എനിക്ക് ആ സമയത്ത് ഒരു കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ വയറ്റിലായിരുന്നു. ഞാന്‍ തിന്നാനോ കുടിക്കാനോ ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്ന ആളല്ല. ഈ മനുഷ്യനോട് ഇഷ്ടമുള്ളത് കൊണ്ടാണ് കൂടെ നില്‍ക്കുന്നത്.

നിങ്ങള്‍ അക്കാര്യം മനസിലാക്കണം, എനിക്ക് എപ്പോള്‍ വേണമെങ്കിലും ഈ ലൈഫില്‍ നിന്ന് ഒഴിവാക്കാം, പക്ഷേ, ചെയ്യാഞ്ഞിട്ടാണ്, പുള്ളിക്കാരന്‍ സ്‌നേഹിക്കുന്നുണ്ട്. ഞങ്ങളെ നോക്കുന്നുണ്ട്. അതുകൊണ്ടാണ് നില്‍ക്കുന്നതെന്നും സുഹാന പറയുന്നു. എന്താലായും കമന്റുമായി വന്ന ആള്‍ക്ക് ചുട്ടമറുപടി തന്നെയാണ് കുടുംബം നല്‍കിയിരിക്കുന്നത്.
Recommended Video
ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍


Click it and Unblock the Notifications
