ഞെട്ടിത്തരിച്ച് ബഷീര്‍ ബഷി; സുഹാനയെ വീണ്ടും വിവാഹം കഴിച്ചു, വൈറലായി അപ്രതീക്ഷിത സര്‍പ്രൈസ്
ബിഗ് ബോസ് താരം ബഷീര്‍ ബഷിയെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. അദ്ദേഹത്തെ പോലെ തന്നെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. രണ്ട് തവണ വിവാഹം കഴിച്ച ബഷീര്‍ രണ്ട് ഭാര്യമാരോടൊപ്പമാണ് താമസം. മൂന്ന് പേരും അടിപൊളി വീഡിയോകളുമായി യൂട്യൂരിലും എത്താറുമുണ്ട്. ഇവര്‍ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് പേരാണ് കാണുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മൂന്ന് പേർക്കും യൂട്യൂബ് ചാനല്‍
ഇവര്‍ മൂന്ന് പേര്‍ക്കും ഓരോ യൂട്യൂബ് ചാനലുകള്‍ ഉണ്ട്. ലക്ഷക്കണക്കിന് പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ചിലപ്പോള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രാങ്ക് വീഡിയോകളും ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. മിക്കതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. വലിയ ജനപ്രീതി തന്നെ ഇവര്‍ക്ക് സോഷ്യല്‍ മീഡിയ ലോകത്തുള്ളത്.

വിമര്‍ശനങ്ങള്‍
ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയായിരുന്നു ബഷീര്‍ ബഷി. രണ്ട് ഭാര്യമാരുള്ളതായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ ഇരുവരെയും ഒരുപോലെ സ്നേഹിച്ച് കൊണ്ട് നടക്കുന്നതും ശ്രദ്ധേയമാണ്. വീട്ടിലെ ആഘോഷങ്ങളും ഷോപ്പിങ്ങിന് പോകുന്നതും യാത്രകളുമെല്ലാം ഇവര്‍ ഒരുമിച്ചാണെന്നാണ് ഏറ്റവും ശ്രദ്ധേയം.

രണ്ട് മക്കള്‍
ആദ്യ ഭാര്യയാ സുഹാനയില്‍ രണ്ട് മക്കളാണ് ബഷീറിനുള്ളത്. ഇവര്‍ തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ വീഡിയോകളായി പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആകാറുമുണ്ട്. ഇപ്പോള്‍ ഇവര്‍ പങ്കുവച്ച ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവാഹ വീഡിയോ
ഏറ്റവും പുതിയതായി സുഹാനയുടെ വിവാഹ വീഡിയോയാണ് വൈറലാകുന്നത്. സുഹാനയെ മണവാട്ടിയെ പോലെ ഒരുക്കുന്നതും എല്ലാം ചെയ്യുന്നതും മഷൂറയാണ്. മേക്കപ്പ് ചെയ്യുന്നതും മുടി സെറ്റ് ചെയ്തതും വസ്ത്രം തിരഞ്ഞെടുത്ത് കൊടുത്തതുമെല്ലാം മഷൂറയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ബഷീര്‍ അറിഞ്ഞിരുന്നില്ല.

മണവാട്ടി ലുക്കില്‍ സുഹാന
ഒടുവില്‍ മണവാട്ടി ലുക്കില്‍ സുഹാന എത്തി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് ഇരുവരും ബഷീറിന്റെ അടുത്ത് എത്തിയത്. പെട്ടെന്ന് സൂഹാനയെ മണവാട്ടി ലുക്കില്‍ കണ്ടതോടെ ബഷീര്‍ ഒന്നു ഞെട്ടി. സംഭവം എന്താണെന്ന് ബഷീറിന് അതുവരെ മനസിലായില്ല. പിന്നാലെ ഇരുവരെയും കസേരകളില്‍ ഇരുത്തി ഫോട്ടോഷൂട്ട് നടത്തി.

മഹര്‍ മാല അണിയിച്ചു
തുടര്‍ന്ന് ബഷീര്‍, സുഹാനയുടെ കഴുത്തില്‍ വീണ്ടും മഹര്‍ മാല അണിയിക്കുന്നതും ശേഷം കൈ പിടിച്ച് കൂട്ടികൊണ്ട് പോകുന്നതുമൊക്കെ വീഡിയോയില്‍ കാണാവുന്നതാണ്. വിവാഹ വാര്‍ഷിക ദിവസം ഇതുപോലൊന്ന് ചെയ്തിരുന്നേല്‍ മനോഹരമാവുമെന്ന് ആയിരുന്നു ബഷീറിന്റെ അഭിപ്രായം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച വീഡിയോ 9 ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്.

മണവാളാന്‍ ലുക്കില്‍
നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താനും മണവാളാന്‍ ലുക്കില്‍ എത്തുമായിരുന്നു ബഷീര്‍ പറഞ്ഞു. തന്റെ അടുത്ത വീഡിയോയുടെ ലക്ഷ്യം അതാണെന്നാണ് മഷൂറ പറയുന്നത്. സത്യത്തില്‍ ബഷീര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സര്‍പ്രൈസായിരുന്നു മഷൂറയും സൂഹാനയും ചേര്‍ന്ന് നടത്തിയത്.

വീഡിയോ ട്രന്‍ഡിംഗില്‍
ഇതിനിടെ ഈ വീഡിയോ യൂട്യൂബ് ട്രെന്‍ഡിംഗില്‍ നാലാമതായി എത്തുകയും ചെയ്തു. രണ്ടായിരത്തില്‍ കൂടുതല്‍ കമന്റുകളും വീഡിയോയ്ക് താഴെ വന്നു. ഇവരുടെ 2 പേരുടേയും സ്‌നേഹത്തിന് കൊടുക്കണം ലൈക്ക്, ഇങ്ങനെ ഒത്തൊരുമ ഉള്ള ഭാര്യമാരെ കിട്ടിയതാണ് അദ്ദേഹത്തിന്റെ ഭാഗ്യം, നിങ്ങളുടെ ജീവിതം കാണുമ്പോള്‍ എപ്പോഴും അത്ഭുതമാണ് തോന്നുന്നത്. എന്നിങ്ങനെയായിരുന്നു മറ്റ് കമന്റുകള്‍.

മഷൂറയ്ക്ക കയ്യടി
സോനുവിനെ വീണ്ടും മണവാട്ടിയെ പോലെ ഒരുക്കിയ മഷുറയ്ക്കാണ് ഇന്നത്തെ കൈയടി. ഈ ലോക്ഡൗണ്‍ കാലത്ത് ഒരു കല്യാണം കാണാന്‍ പറ്റിയതില്‍ സന്തോഷമാണെന്നും തുടങ്ങി നൂറുക്കണക്കിന് കമന്റുകളാണ് മഷൂറയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്. എന്തായാലും വീഡിയോ ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.
വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications