മഷൂറയും സുഹാനയും വഴക്കിടാറുണ്ടോ? എല്ലാം അറിഞ്ഞാണോ പ്രണയിച്ചത്; മറുപടിയുമായി ബഷിയുടെ കുടുംബം
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടേത്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എങ്കിലും താരം ചില വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അതില്‍ ഒരു കാരണം, രണ്ട് ഭാര്യമാര്‍ ഉള്ളതിന്റെ പേരിലാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ താരം തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് താര കുടുംബങ്ങള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. കൂടാതെ ഇടയ്ക്കിടെ പ്രേക്ഷകരെ ത്രില്ലടി്പ്പിച്ച് പ്രാങ്ക് ഷോയും ഇവര്‍ നടത്താറുണ്ട്. വലിയ ഒരു ആരാധകര്‍ തന്നെ ഇവരുടെ വീഡിയോയ്ക്ക് മാത്രമായിട്ടുണ്ട്. വീഡിയോകള്‍ താഴെ ഒട്ടേറെ പേര്‍ തങ്ങളുടെ സ്‌നേഹവും പ്രകടിപ്പിക്കാറുണ്ട്. വീട്ടിലെ എല്ലാവര്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ടെന്നാണ് മറ്റൊരു പ്രത്യേകത. എല്ലാ ചാനലുകള്‍ക്കും ലക്ഷ കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.

യൂട്യൂബ് ചാനലിലൂടെയാണ് താരം ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. ബഷീറിന് പുറമെ ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും മകള്‍ക്കും ഓരോ യൂട്യൂബ് ചാനലുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഭാര്യമാരായ മഷൂറയും സുഹാനയും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ബഷീര്‍ ബഷിയുടെ വിശേഷം പങ്കുവയ്ക്കുകയാണ്. മഷൂറ ചാനലിലൂടെ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. വിഡിയോയ്ക്കിടെ മഷൂറ സുഹാന ചെറിയ ഒരു പ്രാങ്കും നല്‍കുന്നുണ്ട്.

ആരാധകരുടെ സംശയത്തിനാണ് സുഹാന ആദ്യം മറുപടി നല്‍കിയത്. 'നിങ്ങളുടെ സംശയം ശരിയാണ്, നേരത്തെ ക്രിസ്ത്യന്‍ ആയിരുന്നു, അപ്പന്‍ അമ്മ, സഹോദരന്‍ എന്നിവര്‍ അടങ്ങിയ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. വിവാഹത്തിന് ശേഷമാണ് താന്‍ താന്‍ മുസ്ലീമായത്. അത് എന്റെ ഇഷ്ടത്തിനാണ്. വേറെ അരുടെയും ഇഷ്ടത്തിനല്ല, വിവാഹത്തിന് മുമ്പ് തന്നെ ഈ മതത്തോട് ഇഷ്ടമുണ്ടായിരുന്നെന്ന് സുഹാന പറയുന്നു.

വീടിന് തൊട്ടടുത്ത് ഒരു ഉമ്മയുണ്ടായിരുന്നു, അവിടെ നിന്ന് നോമ്പിനും പെരുന്നാളിനുമൊക്കെ പോയി നേരത്തെ തന്നെ ഒരു സ്‌നേഹമുണ്ടായിരുന്നു. അതിന് അനുസരിച്ച് ഒരാളെ കിട്ടുകയും ചെയ്തു. പ്രേമിക്കുന്ന സമയത്തൊക്കെ തന്നെ ഇതിനോട് കൂടുതല്‍ ഇഷ്ടമായി. അതായിരുന്നു സംഭവമെന്ന് സുഹാന പറയുന്നു.

സുഹാനയുമായുള്ള സൗഹൃദത്തെ കുറിച്ചാണ് മഷൂറ പറഞ്ഞത്, വഴക്കിടുന്ന ഒരു സാഹചര്യം ഞങ്ങള്‍ക്കിടെയില്‍ ഉണ്ടായിട്ടില്ലെന്ന് മഷൂറ പറയുന്നു. ചെറിയ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ ഓപ്പണായി പറയുന്നതാണ് എന്റെ സ്വഭാവം. സോനുവിന് അത് അറിയാം. എന്റെ പപ്പയും മമ്മയും അടുത്തറിയുന്ന ആളാണ് സോനുവെന്നും മഷൂറ പറയുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കിടെയില്‍ തല്ലുപിടിത്തം ഉണ്ടാവാറില്ലെന്ന് മഷൂറ പറയുന്നു.

പിന്നെ വഴക്കുണ്ടാകുന്നത് ബഷിക്കൊപ്പമാണ്, ഒന്നുങ്കില്‍ ഞാനും ബഷിയും അല്ലെങ്കില്‍ സോനുവും ബഷിയും തമ്മിലാണ് വഴക്കെന്ന് മഷൂറ പറഞ്ഞു. കുടുംബത്തില്‍ മഷൂറയാണോ മുന്നിട്ട് നില്‍ക്കുന്നതെന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെയാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ ആയിക്കോട്ടെ, എന്നെക്കാള്‍ നന്നായി ഇക്കാര്യത്തില്‍ പറയാന്‍ സാധിക്കുക സോനുവിനാണെന്നും മഷൂറ സൂചിപ്പിച്ചു.

അത് എങ്ങനെയാണ് മഷൂറ ലീഡ് ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്ന് സുഹാന പറയുന്നു. ഇവിടെ ഡോമിനെന്റ് ബഷിയാണ്. ഞങ്ങളെ അടക്കി ഭരിക്കുകയല്ല, കുടുംബത്തിലെ കാരണവരായി ബഷിയെ ഇരുത്തുന്നതാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്ന് സുഹാന പറയുന്നു. ഓരോരുത്തരുടെയും സ്വഭാവം കാണുമ്പോള്‍ നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാണെന്ന് സുഹാന പറയുന്നു.

ഞാന്‍ മഷൂറയോട് അഭിപ്രായം ചോദിക്കുന്നത് അവള്‍ എന്റെ ബോസ് ആയതുകൊണ്ടല്ല, അങ്ങനെ ചോദിച്ച് എനിക്ക് ശീലമുള്ളതാണ്. ആരെയെങ്കിലും ആശ്രയിച്ചാണ് ഞാന്‍ ചെറുപ്പം മുതല്‍ ജീവിച്ചിട്ടുള്ളത്. അമ്മയുടെ ചിറകിന് കീഴിലായിരുന്നു ആദ്യം. അതിന് ശേഷം ഇപ്പോള്‍ ബഷിയുടെ കീഴിലാണോ, ഇപ്പോള്‍ മഷുവിനോടും അഭിപ്രായം ചോദിക്കും. അതുകൊണ്ട് മഷു ഒരിക്കലും ഡോമിനെന്റ് ആവില്ലെന്നും ആക്കില്ലെന്നും മഷു തമാശ രൂപേണ പറഞ്ഞു.

ഞങ്ങള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചും പറഞ്ഞും ഒരു അണ്ടര്‍ സ്റ്റാന്റിലാണ് മുന്നോട്ടുപോകുന്നതെന്ന് സുഹാന പറയുന്നു. മഷൂറ ബഷീര്‍ ബഷിയെ പ്രണയിച്ച കഥയും വെളിപ്പെടുത്തി. ബഷിക്ക് കുടുംബം ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ പറയുന്നു. അന്ന് എനിക്ക് സോഷ്യല്‍ മീഡിയ ഒന്നും ഇല്ലായിരുന്നു. സോനുവിന്റെ കാര്യം വേണമെങ്കില്‍ എന്നില്‍ നിന്നും ബഷിക്ക് മറുച്ചുവയ്ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ലെന്ന് മഷൂറ പറയുന്നു.

ആദ്യം കണ്ടപ്പോള്‍ തന്നെ സോനുവിന്റെയും സുനുവിന്റെയും കാര്യം എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് സൈഗു വാവയെ സോനു ഗര്‍ഭിണിയായിരിക്കുകയാണ്. എല്ലാം കാര്യങ്ങളും അറിഞ്ഞതിന് ശേഷമാണ് താന്‍ ഈ കുടുംബത്തിലേക്ക് വന്നുകയറിയതെന്ന് മഷൂറ വ്യക്തമാക്കുന്നു.

മഷൂറ നന്നായി സംസാരിക്കുകയും സോനു അത്ര സംസാരിക്കാത്ത ആളാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ പറയില്ല. കാരണം സോനുവിന് കമ്പനിക്ക് പറ്റിയ ആളെ കിട്ടിയാല്‍ നന്നായി സംസാരിക്കും. സോനുവിന്റെ ചില കോപ്രായങ്ങളൊക്കെ കണ്ടാല്‍ ഞാന്‍ നിലത്ത് വീണ് വരെ ചിരിച്ച് പോവാറുണ്ടെന്ന് മഷൂറ പറയുന്നു.

അതൊന്നും നിങ്ങളുടെ മുന്നില്‍ കാണിക്കാന്‍ പറ്റില്ലെന്നും മഷൂറ പറഞ്ഞു. സോനു ഡപ്പാംകൂത്തൊക്കെ കളിക്കാറുണ്ട്. ഞാനും ബേബിയും ഇതേത് തമിഴത്തിയാണ് എന്ന മട്ടില്‍ നോക്കി നില്‍ക്കുകയായിരുന്നു. ഒരു വൈബ് കിട്ടിയാല്‍ ഞാന്‍ സംസാരിക്കുമെന്നായിരുന്നു സുഹാന പറഞ്ഞത്. ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത് ബഷിയാണെന്ന് ഇരുവരും പറയുന്നു. അദ്ദേഹത്തോടാണ് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുള്ളതെന്ന് ഇരുവരും പറയുന്നു.

ബഷി ഓള്‍ ഇന്‍ വണ്‍ പാക്കേജാണ്. മഷുവിന്റെ പപ്പയുമായി നല്ലൊരു കെമിസ്ട്രിയുണ്ട്. സംസാരിച്ച് നല്ലൊരു സൗഹൃദമുണ്ടായിരുന്നു മഷുവിനോട്. അങ്ങനെയാണ് ഇങ്ങോട്ടേക്ക് വന്നത്. എന്തായാലും ഇവര് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications