• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രഞ്ജിനിക്ക് നേരെ യുവാവിന്റെ അശ്ലീല പരാമര്‍ശം; മരണമാസ് മറുപടിയുമായി താരം, വൈറല്‍

Google Oneindia Malayalam News

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധേയയാത്. തന്റെ ഭാഷ ശൈലിയുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട ഒരാള്‍ കൂടിയാണ് രഞ്ജിനി. കൂടാതെ നായ്ക്കളെയും വളര്‍ത്തു മൃഗങ്ങളെയും സ്‌നേഹിക്കുന്ന ഒരാള്‍ കൂടിയാണ് രഞ്ജിനി. തെരുവ് നായ്ക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ താരം വിമര്‍ശനം ഉന്നയിക്കാറുണ്ടായിരുന്നു.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

1

കഴിഞ്ഞ ദിവസം താരം ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. വളര്‍ത്തു നായക്കൊപ്പം നില്‍ക്കുന്ന ഒറു ചിത്രം കൂടി താരം ഇതിനൊടൊപ്പം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

2

ഇതില്‍ ഏതാണ് ശരിക്കും പട്ടി, എന്നാണ് ഒരാള്‍ കമന്റിട്ടത്. അതിനു മറുപടിയായി, പട്ടി കാട്ടം കമന്റിട്ട നീ തന്നെയാണ് അതെന്നും, ഞങ്ങളൊക്കെ പട്ടികള്‍ ആണെന്നും മറുപടിയായി താരം നല്‍കി. സാധരണ ഇത്തരം കമന്റിടുന്നയാള്‍ പിന്നീട് ഒരു വാഗ്വാദത്തിന് മുതിരാറില്ല, എന്നാല്‍ ഇയാള്‍ വീണ്ടും അശ്ലീല ഭാഷയില്‍ കമന്റുമായി എത്തുകയുണ്ടായി. പിന്നാലെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് രഞ്ജിനി രംഗത്തെത്തിയത്. ഈ സ്‌ക്രീന്‍ ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

3


നീ എന്നെ ഇപ്പോള്‍ വിളിച്ച ഭാഷയ്ക്ക് ഹിന്ദിയില്‍ പട്ടി എന്നാണ് അര്‍ഥം, അത് ഞാന്‍ ഒരു കോംപ്ലിമെന്റായി എടുക്കുന്നു. എന്നാല്‍ നീ അതല്ല ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് എങ്കില്‍ അതിന്റെ അര്‍ഥം പറഞ്ഞു തന്നിട്ട് നീ പോവുക എന്നാണ് രഞ്ജിനി നല്‍കിയ മറുപടി. താരത്തിന്റെ ഈ മറുപടി വൈറലായതോടെ നിരവധി പേരാണ് രഞ്ജിനിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പോസ്റ്റ് ചെയ്തിരുന്നു.

തന്നോട് ഇത്രയും വിദ്വേഷം തോന്നാൻ കാരണം എന്തായിരുന്നു; ഞെട്ടിച്ച് റിമിയുടെ ചോദ്യം, പിഷാരടിയുടെ മറുപടിതന്നോട് ഇത്രയും വിദ്വേഷം തോന്നാൻ കാരണം എന്തായിരുന്നു; ഞെട്ടിച്ച് റിമിയുടെ ചോദ്യം, പിഷാരടിയുടെ മറുപടി

മമ്മൂട്ടിയും പൃഥ്വിയും ടൊവിനോയും ആസിഫും, സച്ചി പ്ലാൻ ചെയ്ത ബ്രഹ്മാണ്ഡ സിനിമ, ഓർമ്മ പങ്കുവെച്ച് ബാദുഷമമ്മൂട്ടിയും പൃഥ്വിയും ടൊവിനോയും ആസിഫും, സച്ചി പ്ലാൻ ചെയ്ത ബ്രഹ്മാണ്ഡ സിനിമ, ഓർമ്മ പങ്കുവെച്ച് ബാദുഷ

ദുല്‍ഖറും പൃഥ്വിരാജും ഒടിടി വഴിയിലേക്ക്?മലയാള സിനിമയുടെ നഷ്ടം 900 കോടി, റിലീസില്ലാതെ 60 ചിത്രങ്ങള്‍ദുല്‍ഖറും പൃഥ്വിരാജും ഒടിടി വഴിയിലേക്ക്?മലയാള സിനിമയുടെ നഷ്ടം 900 കോടി, റിലീസില്ലാതെ 60 ചിത്രങ്ങള്‍

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Bigg Boss Malayalam Season 1 Fame Ranjini Haridas responds to obscene comments on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X