Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന്‍ നന്നാകാന്‍ പോണില്ല... വിമര്‍ശിച്ചതിന് വീട്ടുകാരെ വരെ തെറിവിളിച്ചു'; ഷിയാസ് കരീം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ സഹ മത്സരാര്‍ത്ഥിയെ കായികമായി കൈകാര്യം ചെയ്തതിന്റെ പേരില്‍ റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം പുറത്താക്കുകയായിരുന്നു. എങ്കിലും ഇതിനിടയില്‍ വലിയ ആരാധകരെ സ്വന്തമാക്കാന്‍ റോബിന്‍ രാധാകൃഷ്ണന് സാധിച്ചിരുന്നു.

സിനിമയും വിവിധ ബ്രാന്‍ഡുകളുടെ അംബാസഡറുമൊക്കെയായി ഏറെ കാലം റോബിന്‍ രാധാകൃഷ്ണന്‍ തന്നെയായിരുന്നു ലൈം ലൈറ്റില്‍ ഉണ്ടായിരുന്നത്. ഇതിനിടെ ബിഗ് ബോസ് സീസണ്‍ 5 ല്‍ ചലഞ്ചറായും റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസ് വീട്ടിലെ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇത്തവണയും റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കുകയായിരുന്നു.

ROBIN

ഇതിന് പിന്നാലെ ഏഷ്യാനെറ്റിനും ബിഗ് ബോസിനും എതിരെ രൂക്ഷ വിമര്‍ശനമാണ് റോബിന്‍ രാധാകൃഷ്ണന്‍ നടത്തിയത്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണെന്നും എഡിറ്റഡാണെന്നുമൊക്കെയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ റോബിന്റെ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുതയാണ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായ ഷിയാസ് കരീം. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷിയാസ് കരീമിന്റെ വാക്കുകള്‍:

'ബിഗ് ബോസ് കാരണമാണ് എനിക്ക് സിനിമ കിട്ടിയത്. ഇവിടെയിരിക്കാന്‍ കാരണം പോലും അതാണ്. എന്നെ മലയാളികള്‍ തിരിച്ചറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. ഞാന്‍ ബിഗ് ബോസില്‍ പോയ സമയത്ത് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്കുള്ളത് പോലുള്ള പിആറുകളൊന്നുമില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. പക്ഷെ ഇന്ന് അത് ഭയങ്കരമായിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ ഞാനൊഴിച്ച് ബാക്കിയെല്ലാവരും അറിയപ്പെടുന്നവരായിരുന്നു.

ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെങ്കില്‍ അതെങ്ങനെ മുന്നോട്ടുപോകും. 24 മണിക്കൂറും നടന്ന് കൊണ്ടിരിക്കുന്ന ഷോയാണിത്. എനിക്ക് നേരത്തെയും റോബിനെ വിമര്‍ശിച്ചിന്റെ പേരില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ വീട്ടുകാരെ തെറി വിളിച്ചിട്ടുണ്ട്. ഓരോ ആളും ഓരോ രീതിയാണ്. പുള്ളിക്കാരന്‍ പുള്ളിക്കാരന്റെ രീതിയിലായിരിക്കും പെരുമാറിയത്. അദ്ദേഹം അദ്ദേഹത്തിന്റെ ക്ലാസ് കാണിച്ചതാണ്. അദ്ദേഹത്തെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും പുള്ളി നന്നാകാന്‍ പോണില്ല.

ബിഗ് ബോസ് ഒരിക്കലും സ്‌ക്രിപ്റ്റഡല്ല. ആടിനെ പട്ടിയാക്കുന്നതാണ് എന്നൊന്നും പറയാനേ പറ്റില്ല. ലോകത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനി ചെയ്യുന്ന പരിപാടിയായ ബിഗ് ബോസിനെ പറ്റി അതിലെ ഒരു മത്സരാര്‍ത്ഥി അങ്ങനെ പറയാന്‍ പാടില്ല. പുള്ളി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ താന്‍ പാതി ദൈവം പാതി എന്നാണ്. ദൈവം കൊടുത്തോളും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+