Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർമിക്കാർ കശ്മീരില്‍ പോവട്ടെ, എന്നെയും ആ താരത്തേയും തമ്മില്‍ തല്ലിക്കാന്‍ നോക്കി; ഷിയാസ് കരീം

ബിഗ് ബോസ് മലയാളം സീസണ്‍ 2 മുതല്‍ ആരംഭിച്ച ഒരു പ്രതിഭാസമാണ് ആർമിയെന്നുള്ളത്. അതുവരെ താരങ്ങളുടെ ആരാധകർ ആയിരുന്നവർ പിന്നീട് ആർമിയെന്ന രീതിയില്‍ സ്വയം വിശേഷിക്കുകയും ഒരു സൈന്യത്തെപോലെ രാജാവിന് വേണ്ടി സംരക്ഷിത കവചം ഒരുക്കുകയും എതിരാളികളെ തെല്ലും ദയയും നേരിടുന്നതുമാണ് ഇവരുടെ പ്രത്യേകത. കേവലം ആരാധകകൂട്ടം എന്നതിലുപരി സൈബർ അധിക്ഷേപങ്ങളിലേക്കും വ്യാജ പ്രചരണങ്ങളിലേക്ക് വരെ ഇവർ കടന്നതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

താരങ്ങലെ മനപ്പൂർവ്വം തമ്മിലടിപ്പിക്കാന്‍ വരെ ഇവർ ശ്രമിക്കുന്നുവെന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ താരമായ ഷിയാസ് കരീം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് തുടങ്ങുമ്പോള്‍ കുറച്ച്

ആർമിക്കാരോട് കശ്മീരില്‍ പോയി വെടിവെക്കാന്‍ പറ. അങ്ങനെ ഇന്ത്യയെ സഹായിക്കട്ടെ. ബിഗ് ബോസ് തുടങ്ങുമ്പോള്‍ കുറച്ച് ആളുകള്‍ ഒരു മത്സരാർത്ഥിയെ പിന്തുണയ്ക്കും. മറ്റുള്ള കുറച്ചുപേർ വേറെ ചിലരേയും പിന്തുണയ്ക്കും. ആ മത്സരാർത്ഥികള്‍ തമ്മില്‍ ഒരു വിഷയവും ഉണ്ടാവില്ല. പ്രശ്നം മുഴുവന്‍ പുറത്തുള്ള ആർമിക്കാർ തമ്മിലായിരിക്കുമെന്നും ഷിയാസ് പറയുന്നു.

 ഞാനും സാബുക്കയും തമ്മില്‍ ഒരു വിഷയവും

ആർമിക്കാർ തമ്മില്‍ വലിയ പ്രശ്നമായിരിക്കും. ഉദാഹരണത്തിന് ഞാനും സാബുക്കയും തമ്മില്‍ ഒരു വിഷയവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങളെ തമ്മില്‍ കൂട്ടിയടിപ്പിക്കാനുള്ള ഒരു ശ്രമം ഉണ്ടായി. അത് അങ്ങനെയാണ്. എല്ലാ വർഷവും ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഏതെങ്കിലും ഒരാള്‍ക്ക് വലിയ ഫാന്‍സുണ്ടാവും മറ്റേതെങ്കിലും ഒരാള്‍ക്ക് ഫാന്‍സ് കുറുവുമുണ്ടാകും.

ഇവരെ തമ്മില്‍ തല്ലിക്കാന്‍ ചില ആളുകളുണ്ടാവും

ഇവരെ തമ്മില്‍ തല്ലിക്കാന്‍ ചില ആളുകളുണ്ടാവും. ഇതൊന്നും മൈന്‍ഡ് ചെയ്യാന്‍ ഞാന്‍ പോവാറില്ല. സൈബർ അറ്റാക്ക് എനിക്ക് രോമം പോലെയാണ്. ഇതൊക്കെ കണ്ട് എയറില്‍ പോയി താഴെ വന്നതിന് ശേഷം വീണ്ടും എയറില്‍ പോയ ആളാണ് ഞാന്‍. ഞാന്‍ പറയേണ്ട കാര്യങ്ങള്‍ ആരുടേതായാലും മുഖത്ത് നോക്കി പറയും. സോഷ്യല്‍ മീഡിയയിലൂടെ ആയാല്‍ അങ്ങനെ മുഖത്ത് നോക്കിയാണെങ്കില്‍ അങ്ങനെ. എന്റെ ക്യാരക്ടർ ഇതാണെന്നും ഷിയാസ് വ്യക്തമാക്കുന്നു.

Hair Care: രണ്ട് തക്കാളിയുണ്ടോ, എങ്കില്‍ മുടി തഴച്ച് വളരാനുള്ള മരുന്ന് വീട്ടിലുണ്ടാക്കാം

എന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ വന്ന്

എന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ വന്ന് തെറി പറഞ്ഞാലൊന്നും എനിക്ക് യാതൊരു വിഷയവും ഇല്ല. കാരണം ഇതൊന്നും കേട്ട് മാറാന്‍ പോവുന്ന ആളല്ല ഞാന്‍. എന്റെ വ്യക്തിത്വം, സ്വഭാവം, സംസാരം, സംസാര രീതി ഇതൊന്നും ഞാന്‍ കുറച്ച് ആളുകള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ ചുറ്റും നില്‍ക്കുന്ന കുറച്ച് അധികം ആളുകള്‍ക്ക് വേണ്ടിയോ മാറ്റാന്‍ പോവുന്നില്ല.

മരണം വരേയും ഞാന്‍ ഇങ്ങനെ തന്നെയുണ്ടാകും

മരണം വരേയും ഞാന്‍ ഇങ്ങനെ തന്നെയുണ്ടാകും. സഹിക്കാന്‍ പറ്റുന്നവർക്ക് സഹിക്കുക, അല്ലാത്തവരെ ഞാന്‍ കാര്യമാക്കുന്നില്ല. ബിഗ് ബോസ് ഷോ ഒരു ഗെയിം ആണെന്ന് ഞാന്‍ പറയുന്നില്ല. അതൊരു മൈന്‍ഡ് ഷോയാണ്. നമുക്ക് നല്ല സ്വഭാവ ഗുണങ്ങളും നല്ല സംസാര രീതിയുമൊക്കെ ഉണ്ടെങ്കില്‍ അവിടെ കൂടുതല്‍ ദിവസം ജീവിച്ച് പോവാന്‍ സാധിക്കും.

പുറത്തിറങ്ങിയാല്‍ പിന്തുണയ്ക്കാന്‍ കുറച്ച് പേരുണ്ടാവും

പിന്നെ ജീവിതത്തില്‍ കുറച്ച് അഡ്ജസ്മെന്റുകള്‍ വേണം. അത് അവിടെ പ്രധാനമാണ്. ഞാനെന്ന അഹങ്കാരം ഉള്ളവർക്ക് അവിടെ ഒന്നുമാവാന്‍ സാധിക്കില്ല. അവർ ആവും, പുറത്തിറങ്ങിയാല്‍ പിന്തുണയ്ക്കാന്‍ കുറച്ച് പേരുണ്ടാവും. അത് അല്ലാതെ അവർ ജീവിത്തതില്‍ ഒന്നുമാവില്ലെന്നും ബിഗ് ബോസ് താരം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+