'ആ ഒരു കാര്യം അറിയാന്‍ വേണ്ടിയാണ് ബിഗ് ബോസില്‍ പോയത്, നല്ല കാശും കിട്ടി'; തുറന്നുപറഞ്ഞ് ശ്വേത
എനിക്ക് നല്ല ബോധമുണ്ടായിരുന്നു, എനിക്കൊരു ജീവിതം പുറത്തുണ്ടെന്ന്. ഞാന്‍ ഒരാളുടെയും ക്യാരക്ടര്‍ അസാസിനേഷന്‍ ചെയ്തിട്ടില്ല.

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. ഒരു കാലത്ത് കേരളത്തിന്റെ സൂപ്പര്‍ മോഡല്‍ എന്ന വിശേഷണം നേടിയ നടിയാണ് ശ്വേത മേനോന്‍. മലയാള സിനിമയില്‍ സജീവമായ ശ്വേത മേനോന്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ചെയ്ത വേഷം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രതിനിര്‍വേദത്തിന്റെ പുതിയ ഭാഗത്തില്‍ ശ്വേത ചെയ്ത വേഷം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യ ബിഗ് ബോസ് സീസണില്‍ തിളങ്ങിയ മത്സരാര്‍ത്ഥി കൂടിയായിരുന്നൂു ശ്വേത.

ഏറ്റവും പുതിയ ചിത്രം
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്വേത തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം തന്റെ ഏറ്റവും പുതിയ ചിത്രം പള്ളിമണിയുടെ പ്രോമോഷന്റെ തിരക്കിലാണ്. താരത്തിന്റെ അഭിമുഖങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ബിഗ് ബോസ് അനുഭവം
ഇപ്പോഴിതാ ശ്വേത തന്റെ ബിഗ് ബോസ് അനുഭവത്തെ കുറിച്ച് പങ്കുവച്ച അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്തുകൊണ്ടാണ് ബിഗ് ബോസിലേക്ക് പോയതെന്നും ലാലേട്ടനെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ശ്വേതയുടെ വാക്കുകളിലേക്ക്...

ബിഗ് ബോസില്‍ നിന്ന 35 ദിവസം
ബിഗ്് ബോസില്‍ നിന്ന 35 ദിവസം നല്ല അനുഭവങ്ങളായിരുന്നു. നല്ല കാശ് തനിക്ക് കിട്ടി. നന്നായി എന്‍ജോയ് ചെയ്തു. ഞാന്‍ എന്നെ കാണാനും പരിചയപ്പെടാനും വേണ്ടിയാണ് ബിഗ് ബോസിലേക്ക് പോയത്. കാരണം, എവിടെയൊക്കെയോ ഞാന്‍ എന്നെ മറന്നുപോയോ എന്ന ഒരു തോന്നല്‍ തനിക്കുണ്ടായിരുന്നു.

അഭിപ്രായം പറയണം, ഫൈറ്റ് ചെയ്യണം
നമ്മള്‍ ഭയങ്കര പ്രൊട്ടക്ടിവ് ലൈഫാണ് ജീവിക്കുന്നത്. നമുക്കൊരു യുദ്ധഭൂമിയിലേക്ക് വിടുമ്പോള്‍ എങ്ങനെ ഒരു ഫീലിംഗ് ആണ് ഉണ്ടാകുക, എങ്ങനെ പ്രതികരിക്കുന്നു. അതൊക്കെ പറഞ്ഞിട്ടാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. അപ്പോള്‍ എനിക്ക് മനസിലായി ശരിയാകില്ല എന്ന്. കുറച്ച് മാറണം എന്ന് തോന്നി. അഭിപ്രായം പറയണം, ഫൈറ്റ് ചെയ്യണം. അതൊന്നും എനിക്ക് പറ്റില്ല- ശ്രേത പറഞ്ഞു.

എനിക്കൊരു ജീവിതം പുറത്തുണ്ട്
എനിക്ക് നല്ല ബോധമുണ്ടായിരുന്നു, എനിക്കൊരു ജീവിതം പുറത്തുണ്ടെന്ന്. ഞാന്‍ ഒരാളുടെയും ക്യാരക്ടര്‍ അസാസിനേഷന്‍ ചെയ്തിട്ടില്ല. അത് ഒരു എളുപ്പമുള്ള കാര്യമായിരുന്നു. അന്ന് എന്നെ മൊട്ടക്കള്ളി എന്ന് വിളിച്ചു, ശരി മുട്ടയല്ലേ കട്ടിട്ടുള്ളൂ. പ്രോട്ടീന്‍ അല്ലേ, പ്രോട്ടീന്‍ വേണം. ഞാന്‍ വളരുന്ന കുഞ്ഞല്ലേ- ശ്വേത പറഞ്ഞു.

ലാലേട്ടന് പകരം വേറെ ആരാണ്
ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനെ കുറിച്ചും ശ്വേത തുറന്നുപറഞ്ഞു. ലാലേട്ടന്റെ പേഴ്‌സണാലിറ്റി നമുക്ക് കംമ്പയര്‍ ചെയ്യാന്‍ സാധിക്കില്ല. ആദ്യത്തെ സീസണ്‍ തൊട്ട് ഇന്നത്തെ സീസണ്‍ വരെ, ഓരോ സീസണ്‍ വരുമ്പോഴും അദ്ദേഹം വളരുകയാണ്. ലാലേട്ടന് പകരം വേറെ ആരാണ്- ശ്വേത പറഞ്ഞു.












Click it and Unblock the Notifications