Get Updates
Get notified of breaking news, exclusive insights, and must-see stories!

രജിത്തിന്റെ മാപ്പിന് 'വിലയില്ല'; ബിഗ് ബോസിൽ നിന്ന് രജിത് കുമാർ ശരിക്കും പുറത്തായി; 'ആർമി'കുടുങ്ങി!!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ നിന്ന് മത്സരാര്‍ത്ഥിയായ ഡോ രജിത് കുമാര്‍ പുറത്തായി. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ ആണ് രജിത്തിന് ആത്യന്തികമായി ഷോയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്.

മാര്‍ച്ച് 10 ന് സംപ്രേഷണം ചെയ്ത ഷോയില്‍ ആയിരുന്നു രജിത് കുമാറിനെ പരിപാടിയില്‍ നിന്ന് താത്കാലികമായി പുറത്താക്കിയത്. ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആയിരുന്നു ഇത്. ഒടുവില്‍ മാര്‍ച്ച് 14 ന് രാത്രി സംപ്രേഷണം ചെയ്ത വാരാന്ത്യ പരിപാടിയില്‍ രജിത്തിന്റെ പുറത്താകല്‍ പൂര്‍ണമായി.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന വാരാന്ത്യ പരിപാടിയില്‍ രജിത്തും ഹാജരായിരുന്നു. രേഷ്മയോട് മാപ്പ് പറഞ്ഞെങ്കിലും അതൊന്നും ഷോയില്‍ തിരിച്ചെത്താന്‍ രജിത്തിനെ സഹായിച്ചില്ല. ഒടുവില്‍ പുറത്ത് പോകേണ്ടിയും വന്നു. ഇതേ തുടര്‍ന്ന് രജിത് കുമാര്‍ ഫാന്‍സ് വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തുന്നത്. വിശദാംശങ്ങള്‍ താഴെ...

രേഷ്മയ്‌ക്കെതിരെ മുളക് ആക്രമണം

രേഷ്മയ്‌ക്കെതിരെ മുളക് ആക്രമണം

ബിഗ് ബോസ് ടാസ്‌കിന് ഇടയില്‍ ആയിരുന്നു രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിട്ടായിരുന്നു ടാസ്‌കില്‍ രജിത്തും രേഷ്മയും. പിറന്നാള്‍ ആശംസകള്‍ അറിയിക്കാനെന്ന പോലെ അടുത്തെത്തിയ രജിത്, രേഷ്മയുടെ കണ്ണില്‍ കൈയ്യില്‍ പുരട്ടിയ മുളക് തേച്ചുപിടിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് രജിത്തിനെ ഷോയില്‍ നിന്ന് താത്കാലികമായി പുറത്താക്കിയത്. കണ്ണുദീനത്തിന് ചികിത്സ നേടിയതിന് ശേഷം ഷോയില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ രേഷ്മ.

മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍

മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍

മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു രജിത് കുമാറിന്റെ യഥാര്‍ത്ഥ പുറത്താകല്‍. രേഷ്മയോടും പിന്നീട് രജിത് കുമാറിനോടും മോഹന്‍ലാല്‍ സംസരിച്ചു. രേഷ്മയുടെ മാതാപിതാക്കളോടും സംസാരിച്ചു. ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 2 ന്റെ 66-ാം എപ്പിസോഡില്‍ ഷോയിലെ ഏറ്റവും ആരാധകരുള്ള മത്സരാര്‍ത്ഥി പുറത്തായി

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

രജിത് കുമാര്‍ രേഷ്മയോട് സമസ്താപരാധവും പറഞ്ഞ് മാപ്പ് അപേക്ഷിച്ചു. സ്‌കൂള്‍ ടാസ്‌കില്‍ പങ്കെടുത്ത വികൃതി കുട്ടിയാണ് അങ്ങനെ ചെയ്തത്. രജിത് കുമാര്‍ എന്ന അധ്യാപകന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല എന്നും അദ്ദേഹം പറഞ്ഞുനോക്കി. പക്ഷേ, അതുകൊണ്ടൊന്നും ഒരു ഗുണവും അദ്ദേഹത്തിനുണ്ടായില്ല എന്നതാണ് വാസ്തവം.

രേഷ്മയുടെ കോര്‍ട്ടില്‍

രേഷ്മയുടെ കോര്‍ട്ടില്‍

രജത് ഷോയില്‍ തുടരണോ എന്ന കാര്യത്തില്‍ രേഷ്മയ്ക്ക് അന്തിമ തീരുമാനം എടുക്കാം എന്ന നിലപാടാണ് അവതാരകനായ മോഹന്‍ എടുത്തത്. രജിത് കുമാറിന്റെ മാപ്പ് എന്തായാലും രേഷ്മ സ്വീകരിച്ചു. എന്നാല്‍ രജിത് കുമാര്‍ ഷോയിലേക്ക തിരികെ വരുന്നത് തനിക്ക് അംഗീകരിക്കാന്‍ ആവില്ലെന്ന് രേഷ്മ ഉറപ്പിച്ച് പറഞ്ഞു. അങ്ങനെ രജിത് പുറത്താവുകയും ചെയ്തു.

കണ്ണ് ദാനം ചെയ്യാമെന്ന്

കണ്ണ് ദാനം ചെയ്യാമെന്ന്

രേഷ്മയുടെ കണ്ണിന് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കണ്ണ് ദാനം ചെയ്യാമെന്ന് വരെ രജിത് കുമാര്‍ പറഞ്ഞു. പക്ഷേ, ഇത് ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളിലേക്കാണ് നീങ്ങിയത്. ജീവിച്ചിരിക്കുമ്പോള്‍ കണ്ണ് ദാനം ചെയ്യാന്‍ പറ്റില്ലെന്ന കാര്യം രജിത് കുമാറിന് അറിയില്ലേ എന്നായിരുന്ന പരിഹാസം.

അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

രജിത് കുമാര്‍ തന്റെ മകളോട് ചെയ്തത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് രേഷ്മയുടെ അമ്മയും പറഞ്ഞത്. രജിത്തിനെ പോലെ ഇത്രയും മുതിര്‍ന്ന ഒരാളുടെ ആ ചെയ്തിയില്‍ ഒരു ന്യായീകരണവും കണ്ടെത്താന്‍ ആവില്ലെന്നും അവര്‍ പറഞ്ഞു. ഇതിനിടെ രജിത് കുമാറിനെതിരെ ആ സംഭവത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം എന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.

കലിപ്പില്‍ രജിത് ആര്‍മി

കലിപ്പില്‍ രജിത് ആര്‍മി

ബിഗ് ബോസില്‍ ഏറ്റവും അധികം ആരാധകര്‍ ഉണ്ടായിരുന്നത് രജിത് കുമാറിനായിരുന്നു. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. രജിത് ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന ഫാന്‍സ് ഗ്രൂപ്പുകള്‍ എതിരാളികളെ രൂക്ഷമായി ആക്രമിക്കുകയും ചെയ്തുപോന്നിരുന്നു.

രജിത് കുമാര്‍ തിരികെയെത്തും എന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ എല്ലാം. ആ പ്രതീക്ഷ ഒറ്റ ദിവസം കൊണ്ട് അസ്തമിക്കുകയും ചെയ്തു. അതിന്റെ കലിപ്പിലാണ് അവര്‍ ഇപ്പോള്‍.

മോഹന്‍ലാലിനെതിരേയും

മോഹന്‍ലാലിനെതിരേയും

രജിത് ആര്‍മി ഇപ്പോള്‍ മോഹന്‍ലാലിനും ബിസ് ബോസ്സിനും എതിരെ രംഗത്ത വന്നിരിക്കുകയാണ്. ബിഗ് ബോസ്സും മോഹന്‍ലാല്‍ സിനിമകളും ബഹിഷ്‌കരിക്കണമെന്നും ഹോട്ട് സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആണ് ഇപ്പോള്‍ ഇവരുടെ പ്രധാന ആഹ്വാനം.

അതിനിടെ മോഹന്‍ലാലിനെതിരെ വലിയ സൈബര്‍ ആക്രമണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+