കൂട്ടുകാരി വഴി പരിചയപ്പെട്ട രോഹിത്ത് ജീവിതത്തില്‍ കൂട്ടായി: 7 വര്‍ഷം പ്രണയം,എലീന പടിക്കല്‍ പറയുന്നു
ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു പ്രമുഖ ടെലിവിഷന്‍ താരമായ എലീന പടിക്കലും കോഴിക്കോട് സ്വദേശിയും ബിസിനസുകാരനുമായ രോഹിതും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ബെംഗളൂരില്‍ വെച്ച് കണ്ട് പരിചയപ്പെട്ട് പ്രണയത്തിലായ കാര്യമൊക്കെ നേരത്തെ പലപ്പോഴായി എലീന പടിക്കല്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്നടക്കം വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.
ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ഇരുവരും തങ്ങളുടെ കൂടുതല്‍ വിശേഷങ്ങളുമായി ഒരു അഭിമുഖത്തില്‍ എലീന പടിക്കലും രോഹിത്തും രംഗത്ത് എത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

വിവാഹം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രോഹിത് പറയുന്നത്. കുറച്ച് സമയം എടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കോവിഡ് കാരണം പെടെന്ന് തന്നെ നടന്നു. എഴുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഞാനും രോഹിത്തും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വ്യത്യസ്തരാണെന്നാണ് എലീന വ്യക്തമാക്കുന്നത്. ഞാന്‍ നന്നായി സംസാരിക്കുന്ന ആളാണ്. എന്നാല്‍ രോഹിത് അങ്ങനെയല്ല. നല്ല കേള്‍വിക്കാരനാണ് രോഹിത്. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ആളായതിനാല്‍ തന്നെ പറയുന്ന കാര്യം കൃത്യമായി ഓര്‍മ്മയുണ്ടാവും. അത് നല്ല കാര്യമാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ നേരെ തിരിച്ചാണെന്നും എലീന പറയുന്നു.
മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

ബംഗ്ലൂരില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മൂച്യല്‍ ഫണ്ട് ഉണ്ടായിരുന്നു. ഒരിക്കല്‍ അവള്‍ ആര്‍ക്കോ മെസേജ് അയച്ചുകൊണ്ടിരിക്കെ ആരാണ് അതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്റെ സുഹൃത്താണെന്ന് പറഞ്ഞപ്പോള്‍ കൊള്ളാലോ എന്ന് ഞാനും പറഞ്ഞു. അത് രോഹിത് ആയിരുന്നു. അങ്ങനെ ഞാനു അവളും തമ്മിലുള്ള ഒരു ഫോട്ടോ അവളുടെ വാട്സാപ്പ് ഡിപി ആക്കുന്നു. അങ്ങനെ അവളോട് രോഹിത്തും ചോദിച്ചു ഇതാരാണാണെന്ന്. എന്നാല്‍ തുടക്കത്തില്‍ അവള്‍ കൃത്യമായ ഉത്തരം നല്‍കിയില്ല.

കൊച്ചിക്കാരിയായ തന്റെ ഒരു സുഹൃത്താണെന്ന് മാത്രമായിരുന്നു മറുപടി നല്‍കിയത്. അപ്പോള്‍ രോഹിത് അങ്ങോട്ട് ചോദിച്ചു തിരുവനന്തപുരം അല്ലേയെന്ന്. അങ്ങനെ ഒരു ദിവസം അവളുടെ ഫോണില്‍ കോള്‍ വന്നപ്പോള്‍ ഞാന്‍ എടുക്കുകയോ മറ്റോ ചെയ്തപ്പോള്‍ ഞങ്ങള്‍ ആദ്യമായി സംസാരിച്ചു. അപ്പോള്‍ തന്നെ പുള്ളിക്കാരന്റെ സൗണ്ട് വളരെ ഇഷ്ടമായി. വിളിച്ച ആള്‍ അല്ല എടുത്തതെന്ന് രോഹിത്തിന് മനസ്സിലായി. അന്ന് അധികമൊന്നും സംസാരിച്ചില്ല അപ്പോള്‍ തന്നെ ഞാന്‍ സുഹൃത്തിന് ഫോണ്‍ നല്‍കി.

എന്നാല്‍ രോഹിത്ത് എന്നെ കുറിച്ച് അവളോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഫേസ്ബുക്കില്‍ ഒരു റിക്വസ്റ്റ് വരുന്നു. കോഴിക്കോട് ഭാഗത്ത് എനിക്ക് അങ്ങനെ സുഹൃത്തുക്കള്‍ ഒന്നുമില്ല. ആദ്യമായാണ് ഒരാളെ പരിചയപ്പെടുന്നത്. അങ്ങനെ സംസാസിച്ച് സംസാരിച്ച് ആ ഒരു ട്രാക്കിലെത്തുകയായിരുന്നു. ഒരു ഓഗസ്റ്റിലായിരുന്നു ആദ്യമായി കണ്ടതെന്നും എലീന പറയുന്നു.

പരിചയപ്പെട്ട് ആറ്മാസം ആയപ്പോള്‍ തന്നെ ഇതാണ് ജീവിതത്തിലെ എന്റെ ആളെന്ന് ഉറപ്പിച്ചെന്ന് രോഹിത് പറയുമ്പോള്‍ തനിക്ക് ഉറപ്പ് വന്നത് എന്‍ഗേജ്മെന്റ് നടന്ന ജനുവരി 20 നാണ്. അതുവരെ ഒരു ഉറപ്പ് ഉണ്ടായിരുന്നില്ല. രോഹിത്തിനെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഞാന്‍ വീട്ടില്‍ കാര്യം പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ ആ നിമിഷം തന്നെ അമ്മ പറഞ്ഞത് പറ്റില്ല എന്നായിരുന്നു. പിന്നീട് അവരെ കണ്‍വീന്‍സ് ചെയ്യിക്കേണ്ട സമയമായിരുന്നു. ലോക്ക് ഡൗണ്‍ ഒക്കെ ആയപ്പോള്‍ ഈ വിഷയം ഒരുപാട് സംസാരിച്ചു. രണ്ടുപേരുടെയും കുടുംബങ്ങള്‍ക്കെ കാര്യമായി ചര്‍ച്ച ചെയ്തു.

എന്നിട്ടൊന്നും എനിക്കൊരു ഉറപ്പ് ഉണ്ടായിരുന്നില്ല. ഡിസംബര്‍ ഒക്കെ ആയപ്പോഴാണ് ഒരു ഗ്രീന്‍ സിഗ്നല്‍ തന്നത്. പിന്നെ അവര്‍ക്ക് കൂടുതല്‍ ചിന്തിക്കാന്‍ സമയം കൊടുത്തില്ല. അപ്പോള്‍ തന്നെ എന്‍ഗേജ്മെന്റ് തീരുമാനിച്ചു. പിന്നീട് കല്യാണം നടന്നു. ഞാന്‍ എന്ത് സാഹചര്യത്തിലാണെങ്കിലും നന്നായി കേള്‍ക്കുന്ന ആളാണ് രോഹിത്ത്. സ്നേഹം അങ്ങനെ പ്രകടിപ്പിക്കുന്ന ആളല്ല. എന്നാല്‍ അതേസമയം തന്നെ നന്നായി എന്നെ സ്നേഹിക്കും. സര്‍പ്രൈസ് ചെയ്യും. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് തരുമെന്നും എലീന പറയുന്നു.

രോഹിത്ത് സര്‍പ്രൈസ് ഒക്കെ നന്നായി പ്ലാന്‍ ചെയ്യും. ഞാന്‍ ചെയ്യുന്ന സര്‍പ്രൈസ് ഒക്കെ പൊളിഞ്ഞു പോവും. കുട്ടികള്‍ എന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. നമ്മള്‍ തന്നെ ഇപ്പോള്‍ കുട്ടികളാണ്. ഞങ്ങള്‍ ഒരിക്കലും അതേ കുറിച്ച് ആലോചിച്ചിട്ടില്ല. ഇപ്പോഴും കല്യാണം കഴിഞ്ഞു എന്നുള്ള ഒരു ബോധം വന്നിട്ടില്ലെന്നും എലീന പറയുന്നു. എന്നാല്‍ കുടുതല്‍ ഇമോഷണല്‍ എലീനയാണെന്നാണ് രോഹിത് പറയുന്നത് . പെട്ടെന്ന് കരയാനുള്ള സ്കില്‍ ഉണ്ടെന്നാണ് രോഹിത് തമാശ രൂപേണ പറയുന്നത്.

ഏറ്റവും കൂടുതല്‍ ഐലവ്യൂ എന്ന് പറഞ്ഞിട്ടുണ്ടാവുക ആരാകും എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ രണ്ടുപേരും എന്നാണ് എലീന മറുപടി നല്‍കുന്നത്. എന്നാല്‍ അത് ഞാനാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി. അപ്പോള്‍ തന്നെ അത് നിഷേധിച്ചുകൊണ്ട് എലീനയും രംഗത്ത് എത്തുന്നു. ക്യാമറയാണ് രോഹിത്തിന് ഏറ്റവും പേടിയുള്ള കാര്യമെന്ന് പറയുമ്പോള്‍ എലീനയും അത് ശരിവെക്കുന്നു. യഥാര്‍ത്ഥത്തില്‍ ക്യാമറ ഓഫ് ചെയ്ത് സംസാരിക്കുമ്പോള്‍ ഒരു അടിപൊളി മനുഷ്യനെ കാണാന്‍ സാധിക്കും. ക്യാമറയ്ക്ക് മുന്നില്‍ പാവമാണെന്നും എലീന പറയുന്നു.

ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായുള്ള താരമാണ് എലീന പടിക്കല്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷോ നിര്‍ത്തിലാക്കുന്നത് വരെ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു താരം കൂടിയായിരുന്നു എലീന.


Click it and Unblock the Notifications