• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചുണ്ടിലെ ചിരി സത്യമോ? ബ്രേക്ക് അപ് ഉണ്ടായാൽ എന്തു ചെയ്യും?..അമൃത സുരേഷിന്റെ മറുപടി വൈറൽ

Google Oneindia Malayalam News

കൊച്ചി; പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുൻ ബിഗ് ബോസ് താരവും ഗായികയുമായ അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അവർ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. പിന്നീട് സോഷ്യൽ മീഡിയയിലും യുട്യൂബിലൂടെയുമെല്ലാം സജീവമായി തന്നെ പ്രേക്ഷകരുമായി താരം സംവദിക്കാറുണ്ട്. മകൾ അവന്തികയ്ക്കൊപ്പമുള്ള ചില വീഡിയോകളും ഇടയ്ക്ക് അമൃത പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത. ബാലയുടെ രണ്ടാം വിവാഹത്തിന് പശ്ചാത്തലത്തിലാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ. ഇതിന് താരം നൽകിയ മറുപടി വൈറലാകുന്നുണ്ട്.

1

നല്ലൊരു ജീവിതം നയിക്കാനുള്ള ഉപദേശമെന്താണെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം, അതിന് അമൃതയുടെ മറുപടി ഇങ്ങനെയായിരുന്നു-എല്ലാവർക്കും അവരുടേതായിട്ടുള്ള ലൈഫാണ്. എന്റെ ശരിയായിരിക്കില്ല മറ്റുള്ളവരുടെ ശരി. നമ്മളുടെ ജീവിതം ആരുമായി താരതമ്യം ചെയ്യാതെ നമ്മുക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അതുമായി മുന്നോട്ട് പോകുക.

2

ഈ പ്രതിസന്ധികൾക്കിടയിൽ നിങ്ങൾക്ക് പോസിറ്റാവായിരിക്കാൻ സഹായിക്കുന്ന കാര്യമെന്താണെന്നുള്ള ചോദ്യത്തിന് മകൾ പാപ്പു എന്നായിരുന്നു അമൃതയുടെ മറുപടി. അതേസമയം നമ്മുക്ക് എതെങ്കിലും രീതിയിൽ വിഷമവും പ്രതിസന്ധിയും സംഭവിക്കുമ്പോൾ അത് തന്നെ ആലോചിച്ചിരിക്കാതെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ അനുഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട്, അത് ആലോചിച്ച് മുന്നേട്ട് പോകുകയെന്നും അമൃത പറയുന്നു. തന്റെ മകളാണ് തന്നെ പൂർണമാക്കുന്നതെന്നും തന്റ െജീവൻ തന്റെ കുഞ്ഞിന് വേണ്ടി മാത്രമാണെന്നും നേരത്തേ അമൃത പറഞ്ഞിരുന്നു.

3

സ്വപ്നങ്ങളും ലക്ഷ്യങ്ങളും മറക്കുമ്പോഴാണ് പലപ്പോഴും നമ്മൾ ജീവിതത്തിൽ ഡീ മോട്ടിവേറ്റ് ആകുന്നത്. അത് മറക്കാതെ മുന്നോട്ട് പോകുക. ജീവിതം മോട്ടിവേറ്റഡ് ആകാൻ താൻ അതാണ് ചെയ്യുന്നത്, അവർ പറഞ്ഞു. ഈ ചുണ്ടിലെ ചിരി സത്യമോ? ആ ചിരിക്ക് പിന്നെ സന്തോഷം എന്താണ്? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ഈ ചുണ്ടിലെ ചിരി സത്യമാണ്. നമ്മുക്ക് ചിരിച്ച് ഇരിക്കാൻ ആരുടേയും അനുവാദം വാങ്ങേണ്ടതില്ലല്ലോ. അതിനാൽ ഈ ചുണ്ടിലെ ചിരി എന്നും ഇങ്ങനെ തന്നെ ഉണ്ടാകുമെന്നും അമൃത മറുപടി നൽകി.

'ഇത് ഞങ്ങടെ പാത്തു അല്ല'; ആറ്റിറ്റിയൂഡ് ലുക്കില്‍ ഞെട്ടിച്ച് സുരഭി ലക്ഷ്മി. കിടുക്കാച്ചി ഫോട്ടോഷൂട്ട്

4

നിരന്തരമുണ്ടാകുന്ന പ്രകോപനങ്ങൾ നിങ്ങൾ എങ്ങനെ നേരിടുമെന്നും നിങ്ങളെ അത് മാനസികമായി തളർത്താറുണ്ടോയെന്നുമായിരുന്നു മറ്റരൊരു ചോദ്യം. എന്നാൽ താൻ അത്ര പെട്ടെന്ന് ഒന്നും പ്രൊവോക്ക്ഡ് ആവാറില്ലെന്നും അമൃത പറയുന്നു. ജീവിതത്തിൽ നന്ദിയോടെ ഓർക്കാനും സന്തോഷമായി ഇരിക്കാനുമുള്ള നിരവധി കാരണങ്ങൾ ഉണ്ട്. അതിനാൽ ആവശ്യമില്ലാതെ ചിന്തിച്ച് കൂട്ടി പ്രശ്നമാക്കേണ്ട കാര്യമില്ല. താൻ അതുകൊണ്ട് തന്നെ വളരെ സന്തോഷവതിയാണെന്നും അമൃത വ്യക്തമാക്കി.

5

ഇത്രയും മനോഹരമായൊരു ജീവിതം തന്നിരിക്കുന്നത് അത് ഗിവ് അപ് ചെയ്യാൻ അല്ല. നമ്മുക്ക് കൈകളും കാലുകളും ഉണ്ട്, ചിന്തിക്കാൻ ബുദ്ധിയുണ്ട്, ഇതെല്ലാം നമ്മുക്ക് ഉണ്ടായിട്ട് എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ഞാൻ വില കൊടുക്കാറുണ്ട്. എന്നാലും എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യാറുള്ളത്. അതാണ് എനിക്ക് സന്തോഷം തരുന്നത്, അമൃത പറഞ്ഞു.

6

ജീവിത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നെഗറ്റീവ് കാര്യങ്ങൾ ആലോചിച്ച് വിഷമിച്ചിരിക്കുന്നതിനേക്കാൾ നല്ലത് നല്ലത് നമ്മുടെ ജീവിത്തിലെ നല്ല കാര്യങ്ങൾ ഓർത്ത് സന്തോഷിച്ചിരിക്കുന്നതല്ലെയെന്നും അമ‍ൃത ചോദിക്കുന്നു. തന്നെ സ്നേഹിക്കുന്നവരുടെ പിന്തുണ തന്നെയാണ് തന്റെ കരുത്തെന്നും അമൃത പറഞ്ഞു.

7

ബ്രേക്കപ്പ് ഉണ്ടായാൽ എന്ത് ചെയ്യുമെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ബ്രേക്കപ്പ് എല്ലാവരുടേയം ജീവിതത്തിൽ ഉണ്ടാകുന്ന കാര്യമാണ്.അത് ആലോചിച്ച് വിഷമിച്ച് ജീവിതം ഇല്ലാതാക്കാതെ ആരേയും വേദനിപ്പിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ എന്താണ് വേണ്ടത്, അത് കണ്ടെത്തി മുന്നോട്ട് പോകുക എന്നായിരുന്നു അമൃതയുടെ മറുപടി.

8

ഐഡിയ സ്റ്റാർ സിംഗറിൽ കണ്ടെത്തിനേക്കാൾ ഒരുപാട് മാറിയല്ലോ എന്ന ചോദ്യത്തിന് ഒരുപക്ഷേ ജീവിത്തിൽ ഉണ്ടായ മനോഹരമായ ചില കാര്യങ്ങളും വെല്ലുവിളികളുമെല്ലാം ചിലപ്പോൾ ജീവിതത്തിൽ കരുത്ത് തന്നതായിരിക്കും എന്നായിരുന്നു അമൃത മറുപടി നൽകിയത്.

9

അതേസമയം നടൻ ബാലയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ചിലർ അമൃതയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് അമൃത പ്രതികരിച്ചിരുന്നില്ല. അതേസമയം അമൃതയുടെ ആരാധകരുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികള്‍ ഇവിടെ പൊങ്കാല കമന്റ് ഇടുന്നത് കുറേ ദിവസങ്ങള്‍ കൊണ്ട് കാണുന്നുണ്ട്. ഇന്ദ്രന്റെ മോന്‍ ആണെന്ന് പറഞ്ഞാലും പണി വാങ്ങും. അവസാന വാര്‍ണിങ്, വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള മമത ഒന്നും അല്ല. അമൃതയേയും അഭിരാമിയേയും ഈ നിലയില്‍ എത്തിച്ച ഒരു അച്ഛന്‍ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ' എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഒരു കമന്റ്. ഈ കമന്റിന് ലൈക്ക് അടിച്ച് അമൃതയും രംഗത്തെത്തിയിരുന്നു.

10

അതിനിടെ മറുവശത്ത് ബാലയ്ക്ക് നേരേയും നെഗറ്റീവ് കമന്റുകൾ ഉയരുന്നുണ്ട്. ബാല പങ്കുവെച്ച വിവാഹ ചിത്രങ്ങൾക്ക് താഴെയും ഭാര്യ എലിസബത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയ്ക്ക് താഴെയുമെല്ലാം നിരവധി നെഗറ്റീവ് കമന്റുകൾ ഉണ്ടായിരുന്നു. ഇതിന് മറുപടിയുമായി ബാലയും രംഗത്തെത്തിയിരുന്നു. നെഗറ്റീവ് കമന്റുകൾ എല്ലാം ആരോ പണം കൊടുത്ത് ഇടിയിക്കുന്നതാണെന്നായിരുന്നു ബാലയുടെ ആരോപണം.

11

'ഫെയ്ക്ക് ഐഡിയിൽ നിന്നാണ് കമന്റുൾ പലതും വരുന്നത്. എത്ര പേരെ നമ്മുക്ക് പോലീസിൽ പരാതിപ്പെടാൻ സാധിക്കും. നോക്കൂ നിങ്ങൾക്ക് സ്വന്തം ജീവിതം നോക്കിയാൽ പോരെ? ഞങ്ങളുടെ പുതിയ ജീവിത്തിൽ ആശംസ അറിയിക്കുകയാണ് താത്പര്യമെങ്കിൽ അത് ചെയ്യു. നെഗറ്റീവ് കമന്റുകൾ ഇടാതിരിക്കൂ. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ നോക്കൂ' എന്നായിരുന്നു ബാലയുടെ മറുപടി. തന്നെ കുറിച്ച് മോശം പറഞ്ഞാൽ ഞാൻ ക്ഷമിക്കുമെന്നും ഇത് അവസാന വാണിംഗ് ആണെന്നും ബാല പറഞ്ഞിരുന്നു.

Recommended Video

cmsvideo
  അവസാന മുന്നറിയിപ്പുമായി അമൃത | Oneindia Malayalam
  English summary
  Bigg boss malayalam season 2 fame amritha suresh's reply about fan's questions goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X