ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നയാൾക്ക് എത്രത്തോളം വിഷമമാകും, അത് അവർ വിചാരിക്കുന്നില്ല; അമൃത സുരേഷ് ചോദിക്കുന്നു
മലയാളികള്‍ക്കും എന്നും പ്രിയപ്പെട്ട താരമാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലും ബിഗ് ബോസിലും പങ്കെടുത്തപ്പോള്‍ പ്രേക്ഷകര്‍ വലിയ പിന്തുണയാണ് താരത്തിന് നല്‍കിയത്. നടന്‍ ബാലയുമായുള്ള വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് താരം ബാലയുമായി വിവാഹമോചനം നേടിയിരുന്നു. ഇപ്പോള്‍ താരം മകളുമായി തന്റെ സംഗീത ലോകത്ത് അടിച്ചുപൊളിക്കുകയാണ്. യൂട്യൂബ് വ്‌ളോഗിംഗും മറ്റുമൊക്കെയായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബാലയുടെ വിവാഹം കഴിഞ്ഞതോടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അമൃത നേരിടുന്നത്. ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെ കമന്റായാണ് പല ചോദ്യങ്ങളും അമൃതയെ തേടിയെത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ മറുപടി. വിശദാംശങ്ങളിലേക്ക്...

കുറച്ച് ദിവസങ്ങളായി തന്നെ തേടിയെത്തുന്ന നല്ല കമന്റുകളോട് പ്രതികരിക്കുകയും മോശമായവയ്‌ക്കെതിരെ മൗനം പാലിക്കുകയും ചെയ്യുകയാണെന്ന് അമൃത സുരേഷ് പറയുന്നു. നെഗറ്റീവാ കമന്റുകളെ പരമാവധി ശ്രദ്ധിക്കാതിരിക്കാറാണ് പതിവെന്നും അവയൊന്നും തന്നെ ബാധിക്കുന്നില്ലെമന്ന് അമൃത സുരേഷ് പറഞ്ഞു. പലപ്പോഴും സംഭവിക്കുന്ന കാര്യം എന്താണെന്ന് വച്ചാല്‍, ഒരാള്‍ വന്ന് വെറുതെ ഒരു കമന്റ് എഴുതി പോകും. മറ്റ് ചിലര്‍ ആ കമന്റിന് മേല്‍ വന്ന് വീണ്ടും എഴുതുന്നു. അങ്ങനെയാണ് പലതും മോശമായ ഭാഷയിലേക്ക് കടക്കുന്നതെന്ന് അമൃത പറഞ്ഞു.

എന്റെ പേജില്‍ വന്ന് മോശം കമന്റുകള്‍ എഴുതിയിട്ട് അവര്‍ക്ക് എന്തെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ലഭിക്കട്ടയെന്നും അമൃത പറഞ്ഞു. അങ്ങനെ മാത്രമാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കാറുള്ളത്. അതുകൊണ്ട് അവയൊക്കെ പ്രതികരിക്കാതെ കൂളായി എടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള മോശം കമന്റുകള്‍ ഒന്നും തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും നമുക്ക് വില്ലന്മാരാണെന്ന് തോന്നുന്ന മനുഷ്യര്‍ വെറും പാവമാണെന്ന് തോന്നുമെന്നും അമൃത പറയുന്നു.

ഒരു നിരാശയുടെ പുറത്താണ് അങ്ങനെയൊക്കെ എഴുതുന്നത്. അതിനെ ഞാന്‍ ആ തരത്തില്‍ മാത്രമേ എടുക്കാറുള്ളൂ. കമന്റുകള്‍ എഴുതുമ്പോള്‍ മറുവശത്ത് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ആള്‍ക്ക് എത്രത്തോളം വിഷമം ഉണ്ടാക്കുന്നു എന്ന കാര്യം അവര്‍ക്ക് മനസിലാക്കുന്നില്ല. അതാണ് സത്യമെന്ന് അമൃത പറഞ്ഞു. പോസിറ്റീവ് കമന്റുകളോട് ഞാന്‍ പ്രതികരിക്കാറുണ്ടെന്നും അതിന് ഒരു കാരണമുണ്ടെന്നും അമൃത പറയുന്നു. എന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം ഉണ്ടാകുമ്പോള്‍ അവിടെ ഒരു പോസിറ്റീവ് വൈബ് നിറയുകയാണെന്ന് അമൃത വ്യക്തമാക്കുന്നു.

നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, അപ്പോള്‍ അതിന്റെ പിന്നാലെ പല ചര്‍ച്ചകളും തര്‍ക്കങ്ങളുമായി പലരും പന്നാലെ വരും. കുറച്ച് പേര്‍ അതിന് അനുകൂലിക്കുമ്പോള്‍ കുറച്ച് പേര്‍ പ്രതികൂലിക്കും. പിന്നീട് അവര്‍ തമ്മില്‍ വഴക്കുണ്ടാകുന്ന ഒരു അവസ്ഥയുണ്ടാകും. ഒരു പരിചയവും ഇല്ലാത്തവരാണ് അത്തരം വാദങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും അമൃത പറയുന്നു. എന്തിനാണ് അങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് നീങ്ങുന്നതെന്ന് കരുതിയാണ് ഞാന്‍ പിന്നെ അത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കിയതെന്ന് അമൃത പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ എന്തിനാണ് ഒരു നെഗറ്റീവ് ലോകം സൃഷ്ടിക്കുന്നതെന്ന് അമൃത ചോദിക്കുന്നു. പോസിറ്റീവ് കാര്യങ്ങളോട് പ്രതികരിച്ചാല്‍ തുടര്‍ ചര്‍ച്ചകളും പോസിറ്റീവ് ആയിരിക്കും. അതല്ലേ നല്ലതെന്നും അമൃത ചോദിച്ചു. ഞാനൊരു പബ്ലിക് ഫിഗര്‍ ആയതുകൊണ്ട് മാത്രമാണ്, എന്‍രെ ചെറുത്തു നില്‍പ്പിനെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുന്നത്. തന്നെ പോലെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ സ്ത്രീകള്‍ ഉണ്ടെന്നും അമൃത പറയുന്നു.

അവരെയൊക്കെ പ്രതിനിധീകരിക്കുന്ന ഒരാളായി നില്‍ക്കാന്‍ സാധിക്കുന്നതിനാല്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് അമൃത പറയുന്നു. എന്നില്‍ അസാധാരണമായി ഒന്നുമില്ല, എന്നെക്കാള്‍ പ്രതിസന്ധി അനുഭവിച്ചയാളുകള്‍ ഉണ്ടാകും. അവരൊക്കെ പ്രശസ്തരല്ലാത്തത് കൊണ്ടാണ് അറിയപ്പെടാത്തത്. എന്റെ അതേ സാഹചര്യത്തില്‍ കടന്നുപോകുന്ന ഒരുപാട് സ്ത്രീകള്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്ന് അമൃത പറയുന്നു. ഞാന്‍ ഒരുപാട് മാറിയെന്ന് പലരും പറയാറുണ്ട്. പക്ഷേ, ആ മാറ്റങ്ങള്‍ ഒന്നും തന്നെ പെട്ടെന്ന് ഉണ്ടായതല്ല എന്ന് അമൃത പറഞ്ഞു.

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ അറിയപ്പെട്ടത്. ആ ഷോയിലൂടെ കണ്ട തന്നെയാണ് ഇപ്പോഴും പലരും മനസില്‍ വരിച്ചിട്ടിരിക്കുന്നത്. ആ ചിത്രം അവരില്‍ നിന്നും മായാത്തത് കൊണ്ടാണ് എന്നിലെ മാറ്റങ്ങളെ പലരും അംഗീകരിക്കാത്ത്ത്. 15 വര്‍ഷമായി ആ റിയാലിറ്റി ഷോ കഴിഞ്ഞിട്ട്. ഇത്രയും വര്‍ഷങ്ങള്‍ എടുത്താണ് എന്നില്‍ മാറ്റങ്ങള്‍ ഉണ്ടായത്. അതൊക്കെ മനുഷ്യസഹജമല്ലേയെന്ന് അമൃത ചോദിക്കുന്നു.

മനപ്പൂര്‍വ്വമായി ഞാന്‍ എന്നിലേക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. പ്രായം കൂടും തോറും നമുക്ക് ഉയരം കൂടുന്നതും മുടി വളരുന്നതും സ്വാഭാവിക പ്രക്രിയകള്‍ തന്നെയല്ലേ, അന്നത്തെ ആ മുഖം മനസില്‍ വച്ച് ഇപ്പോള്‍ അമൃത ഒരുപാട് മാറിപ്പോയില്ലേ എന്ന് പലരും ചോദിക്കുന്നു ഇതിനൊക്കെ ഞാന്‍ എന്ത് ഉത്തരമാണ് നല്‍കേണ്ടതെന്ന് അമൃത ചോദിക്കുന്നു.

അതേസമയം നടന്‍ ബാലയുടെ രണ്ടാം വിവാഹത്തിന് ശേഷമാണ് അമൃതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് അമൃതയുടെ ആരാധകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികള്‍ ഇവിടെ പൊങ്കാല കമന്റ് ഇടുന്നത് കുറേ ദിവസങ്ങള്‍ കൊണ്ട് കാണുന്നുണ്ട്. ഇന്ദ്രന്റെ മോന്‍ ആണെന്ന് പറഞ്ഞാലും പണി വാങ്ങും. അവസാന വാര്‍ണിങ്, വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള മമത ഒന്നും അല്ല. അമൃതയേയും അഭിരാമിയേയും ഈ നിലയില്‍ എത്തിച്ച ഒരു അച്ഛന്‍ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ' എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഒരു കമന്റ്. ഈ കമന്റിന് ലൈക്ക് അടിച്ച് അമൃതയും രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications