വീട്ടില്‍ വന്ന് തല്ലുമെന്ന് രജിത് ആര്‍മിയിലെ പ്രായമുള്ള ലേഡി; ഇപ്പോള്‍ പച്ചില പാമ്പുകള്‍ മാത്രം- ആര്യ
ബിഗ് ബോസ് ഷോ വിശേഷങ്ങളും പോരും ബിബി ഹൗസ് വിട്ട് പുറത്തുമെത്തുമ്പോള്‍ ഗൗരവമുള്ളതാണ്. മല്‍സരാര്‍ഥികളുടെ ഫാന്‍സും ആര്‍മിയും മറ്റു മല്‍സരാര്‍ഥികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം അനുഭവം പങ്കുവെക്കുകയാണ് ബിഗ് ബോസ് സീസണ്‍ 2വിലെ മല്‍സരാര്‍ഥിയായിരുന്ന ആര്യ.
ആര്യയും ഡോ. രജിത്കുമാറും തമ്മില്‍ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെ ചര്‍ച്ചയായതാണ്. പിന്നീട് പുറത്തുവന്നപ്പോഴും ഭീഷണി നേരിട്ടുവെന്നും തന്റെ കട പൂട്ടുന്നതിലേക്ക് വരെ എത്തിയെന്നും ആര്യ ക്ലബ് ഹൗസ് ചര്‍ച്ചയില്‍ വിശദീകരിക്കുന്നു....
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

ആരാധകരുടെ വന്‍കൂട്ടം
ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്ന ശേഷം രജിത് കുമാറിന് വലിയ ആരാധകവൃന്ദങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. ഈ ഫാന്‍സുകാര്‍ ഇപ്പോഴും രജിത് കുമാറിനുണ്ട്. അദ്ദേഹത്തിന്റെ ആരാധകരുടെയും ആര്‍മിക്കാരുടെയും സൈബര്‍ അറ്റാക്ക് നേരിടേണ്ടിവന്ന വ്യക്തിയാണ് ആര്യ. അവര്‍ ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ഇക്കാര്യം വിശദീകരിച്ചു.

അമേരിക്കയില്‍ നിന്ന് വിളിച്ചു
രജിത് കുമാറിനെ പിന്തുണയ്ക്കുന്ന ഒരു പ്രായമുള്ള സ്ത്രീ അമേരിക്കയില്‍ നിന്ന് വിളിച്ചു ഭീഷണിപ്പെടുത്തിയ കാര്യവും ആര്യ ഓര്‍ത്തെടുക്കുന്നു. ഞങ്ങളെ സാറിനെ എന്തെങ്കിലും ചെയ്താല്‍ അവളെ അവിടെ വന്ന് അടിക്കുമെന്നായിരുന്നു സ്ത്രീ പറഞ്ഞത്. മുതിര്‍ന്നവരും അല്ലാത്തവരുമായ വ്യക്തികളില്‍ നിന്ന് ഇത്തരം പ്രതികരങ്ങളുണ്ടായി എന്നും ആര്യ ഓര്‍ത്തെടുക്കുന്നു.

കുടുംബത്തിലേക്കുമെത്തി
സൈബര്‍ ആക്രമണം ആര്യയില്‍ നിന്നില്ല. അവരുടെ വീട്ടുകാരിലേക്കും എത്തി. ആര്യയുടെ സഹോദരി നടത്തിയ കടയ്ക്ക് നേരെയും ഇത്തരം നീക്കങ്ങളുണ്ടായി. കടയിലെ ജീവനക്കാരി രാജിവെക്കുന്ന സാഹചര്യമുണ്ടായി. ഫോണില്‍ പലരും വിളിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും ആര്യ പറയുന്നു.

രജിത് കുമാര്‍ വിളിച്ചില്ല
ഫാന്‍സുകാരുടെ ആക്രമണത്തില്‍ രജിത് കുമാര്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്യ പറയുന്നു. അദ്ദേഹം ഒരു അഭിമുഖത്തില്‍ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണത്തെയും മറ്റും തള്ളിപ്പറയുന്നത് കേട്ടിരുന്നു. മറ്റു ചില മല്‍സാര്‍ഥികളും ഫാന്‍സുകാരുടെ പ്രവര്‍ത്തനത്തെ തള്ളിപ്പറഞ്ഞത് വലിയ കാര്യമാണെന്നും ആര്യ പറഞ്ഞു.

ഇപ്പോള്‍ പച്ചില പാമ്പ്
ഇപ്പോഴും താനിടുന്ന പല പോസ്റ്റുകള്‍ക്ക് താഴെയും മോശം കമന്റ് വരാറുണ്ട്. അത് കാര്യമാക്കുന്നില്ല. പിള്ളേര് വെറുതെ ചെയ്യുന്നതാകും. എന്ത് പോസ്റ്റിട്ടാലും അതിന് താഴെ പച്ചില പാമ്പിന്റെയും സ്‌മൈലിയും ഇടുന്നവരുണ്ട്. അവര്‍ രസകരമായി ചെയ്യുന്നതാകാമെന്നും ആര്യ സരസമായി പറയുന്നു.

കട കത്തിക്കും
അനിയത്തിക്ക് നേരെയും സൈബര്‍ അറ്റാക്കുണ്ടായിരുന്നു. എന്റെ ഷോപ്പ് അനിയത്തിയാണ് നടത്തിയിരുന്നത്. കടയുടെ ഫോണ്‍ നമ്പറെല്ലാം എല്ലാവര്‍ക്കും കിട്ടുമല്ലോ. ആ നമ്പറില്‍ വിളിച്ച് കത്തിക്കും തകര്‍ക്കും എന്നെല്ലാം ഭീഷണി കോളുകള്‍ വന്നിരുന്നു. കടയില്‍ ജോലിക്ക് നിന്നിരുന്ന ഡിസൈനേഴ്‌സിനെ വിളിച്ച് ചീത്ത പറയും. ജോലിക്ക് നിന്നിരുന്ന ഒരു പെണ്‍കുട്ടി രാജിവച്ച് പോകുന്ന അവസ്ഥയുമുണ്ടായി.
Recommended Video

പുരുഷന്മാരുടെ അക്കൗണ്ടില്‍ നിന്ന്
കടയുടെ ഗൂഗിള്‍ റിവ്യൂ താഴ്ത്താന്‍ ശ്രമം നടന്നു. ദിവസവും ചിലര്‍ കയറി മോശം റിവ്യൂ നല്‍കും. പലതും പുരുഷന്‍മാരുടെ അക്കൗണ്ടുകളില്‍ നിന്നായിരുന്നു. ഞങ്ങളുടെത് സ്ത്രീകളുടെ വസ്ത്രം വില്‍ക്കുന്ന കടയും. പലതും ബോധപൂര്‍വമായ നീക്കങ്ങളാണെന്ന് വ്യക്തം. എന്നാല്‍ ഇപ്പോള്‍ തന്റെ പോസ്റ്റിന് സൈബര്‍ അറ്റാക്ക് എന്നൊന്നും പറയാനാകില്ലെന്നും ആര്യ പറഞ്ഞു.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications