Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ പറഞ്ഞ കാമുകൻ ജാൻ എവിടെ? ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ...പക്ഷേ

കൊച്ചി; ബിഗ് ബോസ് സീസൺ 2 യിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ആര്യ. ബിഗ് ബോസ് ഷോയിൽ വെച്ച് നേരത്തേ തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ താരം വെളിപ്പെടുത്തിയിരുന്നു. ഭർത്താവുമായി പിരിയാൻ ഉണ്ടായ കാരണമെല്ലാം അവർ തുറന്ന് പറഞ്ഞിരുന്നു. താൻ മറ്റൊരാളെ പ്രണയിക്കുകയാണെന്നും ഷോയിൽ നിന്നും പുറത്തുവന്നാൽ ഉടൻ ആളെ കുറിച്ച് വെളിപ്പെടുത്തുമെന്നുമായിരുന്നു ആര്യ വ്യക്തമാക്കിയത്. ഇഷ്ടപ്പെടുന്നയാളെ ജാൻ എന്നായിരുന്നു ആര്യ വിശേഷിപ്പിച്ചത്.

ഇതോടെ ഷോ കഴിഞ്ഞ പിന്നാലെ ആര്യയുടെ ജാൻ ആരാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഷോ കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും അതാരെന്ന് ആര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ജാനുമായുള്ള ബന്ധം പിരിഞ്ഞുവെന്നാണ് ആര്യ പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി ജാനിനെ കുറിച്ച് ആര്യയുടെ വെളിപ്പെടുത്തൽ

ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

1

ബിഗ് ബോസിലൂടെ പറഞ്ഞ ആ ജാൻ എവിടെ പോയി എന്ന അവതാരകയുടെ ചോദ്യത്തിന് ആര്യ നൽകിയ മറുപടി ഇങ്ങനെയായിരുന്നു-ആ ജാൻ തേച്ചിട്ട് പോയി. ഇതിലും ഭംഗിയായി ഇത് എങ്ങനെ പറയണം എന്നറിയില്ല. ഇതിന് മുൻപ് ഞാനിത് ഒരിടത്തും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ധൈര്യമായി പറയാം. ആ ബന്ധത്തിൽ നൂറ് ശതമാനം ഞാൻ ജനുവിൻ ആയിരുന്നു. അതായിരുന്നു ബിഗ് ബോസ് പോലൊരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഞാൻ അത് വെളിപ്പെടുത്തിയത്.

2

ഷോയിൽ എലീന എലീനയുടെ പ്രേമം പറഞ്ഞു. അവൾ അത് ബുദ്ധിപരമായി ഉപയോഗിച്ചു. അതുകൊണ്ട് അടുത്ത മാസം അവളുടെ വിവാഹമാണ്. എന്റെ കേസിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും വലിയ ധാരണ ഇല്ല. കാരണം ബിഗ് ബോസിൽ പോകും മുൻപ് ഞാൻ കണ്ട ആളല്ല ഞാൻ തിരിച്ച് വന്നപ്പോൾ കണ്ടത്.

3

ഞാൻ ആളെ കുറ്റപ്പെടുത്തുന്നില്ല. എല്ലാവർക്കും സംഭവിക്കുന്നതാണ്. പെട്ടെന്ന് ആൾക്ക് മനമാറ്റം സംഭവിച്ചു. കമ്മിറ്റ്മെന്റിന് താത്പര്യമില്ലെന്നും സിംഗിളായി തുടരാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്സ് ചെയ്യാൻ എനിക്ക് സാധിക്കില്ലല്ലോ. ബന്ധം പിരിഞ്ഞതിനാൽ ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു.

4

ബിഗ് ബോസ് കഴിഞ്ഞിട്ട് തന്നെ രണ്ട് വർഷമായി. ഷോ കഴിഞ്ഞ് ഇറങ്ങിയ രണ്ടാം ദിവസം മുതൽ ഞാൻ ഡൗൺ ആയി. അപ്പോൾ മുതലാണ് മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. അദ്ദേഹം എന്നോടൊഴികെ ബാക്കിയെല്ലാവരും ഈ ബന്ധം തുടരുന്നതിൽ താത്പര്യമില്ലെന്ന് പറഞ്ഞ് തുടങ്ങി. എന്നാൽ എന്നോട് മാത്രം പറഞ്ഞിരുന്നില്ല. അപ്പോഴും പ്രതീക്ഷയിലായിരുന്നു ഞാൻ.

5

പക്ഷേ പിന്നീട് ഈ റിലേഷന് മുന്നോട്ട് ഒരു ഭാവിയില്ലെന്ന് എനിക്ക് മനസിലായി.
പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. പിന്നീട് അതിൽ ഞാൻ കടിച്ച് തൂങ്ങി നിന്നിട്ടില്ല. മകളും പുള്ളിയുമായി ഭയങ്കരമായി അറ്റാച്ച്ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ അവൾക്കും ഇത് ഭയങ്കര ഷോക്കായിരുന്നുവെന്നും ആര്യ പറഞ്ഞു.

6

മകളും വിഷമത്തിലായിരുന്നു. അവളേയും സമാധാനിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അവളെ കാര്യം പറഞ്ഞ് തന്നെ ബോധ്യപ്പെടുത്തി.ഇപ്പോൾ മകളും ഞാനും വളരെ ഒക്കെയാണ്. പുള്ളി നല്ല ഹാപ്പിയായി ജീവിക്കുകയാണ്. എല്ലാ കാര്യങ്ങളും നന്നായി തന്നെ നടക്കുന്നുണ്ട്. ഞാൻ മാത്രം ഒന്നരവർഷത്തോളം കരഞ്ഞ് കാല് പിടിച്ച് എന്നെയൊന്ന് തിരികെയെടുക്കുവോന്ന് ചോദിച്ച് നടക്കുന്നു.

8

പിന്നീട് എനിക്കും തോന്നി. അടുത്ത് അറിയാവുന്ന എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി.പക്ഷേ എനിക്ക് പറ്റുമായിരുന്നില്ല. എന്നാൽ കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ ഞാൻ ഒകെയായെന്നതാണ് സത്യമെന്നും ആര്യ പറഞ്ഞു.

9

ഞാനൊരു ഫിനീക്സ് പക്ഷിയാണ്. എന്നെ അങ്ങനെ അടിച്ച് ഇരുത്താമെന്നൊന്നും നോക്കണ്ട. ആരൊക്കെ തളർത്താൻ ശ്രമിച്ചാലും ഞാൻ കുതിച്ച് പൊങ്ങി വരും. ഇനി പെട്ടെന്നാന്നും പ്രണയിക്കാന്‍ താല്‍പര്യമില്ല. സിംഗിളായി കഴിയുന്നതാണ് താത്പര്യം . എന്ന് വെച്ച് നാളെ മറ്റൊരു ബന്ധത്തിലേക്ക് പോകില്ലെന്ന് ഉറപ്പ് പറയാൻ പറ്റില്ലെന്നും താരം പറഞ്ഞു.

10

തന്റെ മുൻ ഭർത്താവുമായി പിണക്കത്തിൽ അല്ലെന്നും നല്ല ബന്ധമാണെന്നും ആര്യ പറഞ്ഞു. തനിക്ക് ഉള്ളത് പോലുള്ള അവകാശങ്ങൾ മകളുടെ കാര്യത്തിൽ അദ്ദേഹത്തിനും ഉണ്ട്. അത് നിഷേധിക്കുന്നത് കുഞ്ഞിനോട് കാണിക്കുന്ന ദ്രോഹമാണ്. ഞങ്ങൾ മറ്റൊരാളെ വിവാഹം കഴിച്ചാൽ പോലും പോലും മകളുടെ കാര്യത്തിൽ തുല്യ ഉത്തരവാദിത്തവും സ്വാതന്ത്ര്യവും ഉണ്ടെന്നും ആര്യ വ്യക്തമാക്കി.

എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+