മകനെ പോലെ കണ്ട പയ്യൻ, ആ പൊടിച്ചെക്കനോട് അട്രാക്ഷൻ തോന്നുമോ; ഫുക്രുവിനൊപ്പം വന്ന വാർത്തയിൽ മഞ്ജു പത്രോസ്
മഴവില്‍ മനോരമ സംഘടിപ്പിച്ച ഫാമിലി റിയാലിറ്റി ഷോയിലൂടെയാണ് നടി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. പിന്നാലെ സീരിയലുകളിലും സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. നല്ല വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു.
ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ താരം പങ്കെടുക്കുകയും ചെയ്തതോടെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ മഞ്ജുവിന കഴിഞ്ഞു. എന്നാല്‍ ഇപ്പഴിതാ താരം ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെ നേരിട്ട ചില സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. സീരിയല്‍ താരം അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ വെളിപ്പെടുത്തല്‍.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
Recommended Video

മഞ്ജുവിനെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയയാക്കാന്‍ ഏറെ പങ്കുവഹിച്ചത് ബിഗ് ബോസ് സീസണ് 2 ആയിരുന്നു. ആ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാവാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഷോ അവസാനിപ്പിക്കുന്നത് വരെ തുടരാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പകുതിക്ക് വച്ച് താരം പുറത്തേക്ക് പോയിരുന്നു.

എന്നാല്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ മഞ്ജുവിന് നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു. കൂടാതെ കടുത്ത സൈബര്‍ ആക്രമണമാണ് താരം നേരിട്ടത്. ഇന്നും അത് തുടരുന്നുണ്ട്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ അത് കാണാറുമുണ്ട്.

കൂടാതെ ബിഗ് ബോസ് ഹൗസിനുള്ളില്‍ വച്ച് രജിത് കുമാറുമായുള്ള സൗഹൃദത്തിന്റെ പേരിലും ഫുക്രുവിനൊപ്പമുള്ള നിമിഷങ്ങളുടെ പേരിലും താരം ഏറെ പരിഹാസം നേരിട്ടിരുന്നു. എന്നാല്‍ ഫുക്രുവുമായുള്ള വാര്‍ത്തകള്‍ തന്നെ ഏറെ ഞെട്ടിച്ചെന്നാണ് മഞ്ജു പറയുന്നത്. അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറയുന്ന വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്ത് ഏറെ മിസ് ചെയ്തത് മകന് ബെര്‍ണാച്ചനെയാണ്. എന്റെ മകനെ പോലെ കുസൃതി കളിച്ച് നടക്കുന്ന ആളായിരുന്നുഫുക്രു. മകനെ പോലെ കണ്ടിട്ടുള്ള ആ പയ്യന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചെന്ന് മഞ്ജു പത്രോസ് പറയുന്നു. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട പൊട്ടിത്തെറികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മഞ്ജു പറയുന്നു.

എന്നാല്‍ ബിഗ് ബോസ് ഹൗസിനുള്ളിലെ സൗഹൃദങ്ങളെ കുറിച്ച് വന്ന മോശം കമന്റുകള്‍ കണ്ടപ്പോള്‍ എനിക്ക് വിഷമമായെന്ന് അനുജോസഫ് പറയുന്നു. കൊച്ച് അനിയന്റെ പ്രായമല്ലേ അവനുള്ളൂവെന്ന് അനു പറഞ്ഞപ്പോള്‍ അത്രയും അരാജകത്വമാണ് ഇവിടെയുള്ളതെന്ന് മഞ്ജു പത്രോസ് സൂചിപ്പിച്ചു.

എങ്ങനെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നു എന്ന് എനിക്ക് അറിയില്ല, എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല, ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത്. അതില്‍ ഒരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളതുകൊണ്ടാവുമെന്നും മഞ്ജു പറയുന്നു.

ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷന് തോന്നിയാല്‍ അത് ഇ പൊടിക്കൊച്ചിനോട് തോന്നുമോ. അവന് പത്തിരുപത്തിമൂന്ന് വയസേ ഉള്ളൂ. എനിക്ക് ഇപ്പോള്‍ 39 വയസായി. അവിടെ എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്. ഷാജി ചേട്ടനുണ്ട്. അവരോട് ഒന്നും തോന്നാത്ത എന്ത അട്രാക്ഷനാണ് എനിക്ക് ആ പൊടിക്കൊച്ചിനോട് തോന്നാനുള്ളതെന്നും മഞ്ജു പത്രോസ് ചോദിക്കുന്നു.

ബിഗ് ബോസ് ഹൗസിലേക്ക് പോകുമ്പോഴുണ്ടാകുന്ന അനുഭവത്തെ കുറിച്ചും മഞ്ജു അനുവിനോട് വെളിപ്പെടുത്തുന്നുണ്ട്. ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ സമയത്ത് മുതല്‍ കണ്ണുകെട്ടിയാണ് കൊണ്ടു പോകുക, എതാണ് ഹോട്ടല്‍ എന്നോ, മറ്റ് കാര്യങ്ങള്‍ എന്നോ ഒന്നും അറിയാന്‍ സാധിക്കില്ല, അവിടെ എത്തിയപ്പോള്‍ ചെറിയ ഇന്റര്‍വ്യു ഉണ്ടായെന്നും പേഴ്സണല്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞെന്നും മഞ്ജു പറയുന്നു.

അവരുടെ ഒരു ചോദ്യത്തിന് എന്റെ മകനെ പോലെ വേറെ ഒരാളെ കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. നമ്മളോട് ആരാധകന തോന്നി പലരും വിളിക്കാറുണ്ട്. അവരോടൊക്കെ സ്നോഹമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, പക്ഷേ, എന്റെ മകനെ പോല ആവരൊക്കെ അകുമോ മഞ്ജു ചോദിക്കുന്നു. ഞാന്‍ ഇഷ്ടപ്പെടുന്നതോ ടിവിയോ ഫോണോ ഒന്നും അവിടെ ഇല്ലെന്ന് അറിഞ്ഞാണ് പോയത്. എന്നാല്‍ അവിടെ പോയപ്പോഴാണ് മകനെ കാണാതിരിക്കാന്‍ കഴിയില്ലെന്ന് മനസിലായത്.

അവിടെ അത്രയും പിരിമുറുക്കത്തോടെ ഇരിക്കുമ്പോഴാണ് ഫുക്ു അവിടെ ചാടിപ്പാഞ്ഞ് നടക്കുന്നത്. അവനെ പെട്ടെന്ന് എനിക്ക് എന്റെ മകനുമായി റിലേറ്റ് ചെയ്യാനാണ് തോന്നിയത്. ഏറ്റവും കൂടുതല്‍ താന്‍ മകനെയാണ് മിസ് ചെയ്തത്. മകനെ പോലെ പാത്രത്തില്‍ നിന്ന് മുട്ട എടുത്ത് കൊണ്ട് പോവും, പപ്പടം കട്ടെടുക്കും അതൊക്കെ ആയപ്പോള്‍ എനിക്ക് പെട്ടെന്ന് മകനെ മിസ് ചെയ്യുന്നത് മാറുമെന്നും മഞ്ജു പറയുന്നു.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications