'നീ വെറും പെണ്ണ് എന്ന് കേൾക്കാത്തവർ കാണില്ല,ഇത് അത്ഭുതപ്പെട്ട് തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല';മഞ്ജു സുനിച്ചൻ

കൊച്ചി; വർക്കല എസ്ഐ ആനി ശിവയുടെ ജീവിതകഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും ചർച്ചയാകുന്നത്. ഭർത്താവും വീട്ടുകാരും ഉപേക്ഷിച്ചതോടെയാണ് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് ആനി തെരുവിലേക്ക് ഇറങ്ങിയത്. എന്നാൽ പിന്നീട് ജീവിതത്തോട് പടപൊരുതി അവർ ഇന്ന് എസ്ഐ പദവിയിൽ എത്തിയിരിക്കുന്നത്. അതും ഒരു കാലത്ത് ജീവിക്കാൻ വേണ്ടി നാരങ്ങാവെള്ളം വിറ്റിരുന്ന അതേ സ്ഥലത്ത്.

ആത്മബലത്തിന്റേയും ജീവിത വിജയിന്റേയും മാതൃകയെന്നാണ് സോഷ്യൽ ലോകം ആനിയുടെ ജീവിതതത്തെ വാഴ്ത്തുന്നത്. ഇപ്പോഴിതാ ആനിയെന്ന സ്ത്രീയെ അഭിനന്ദിക്കുകയാണ് നടി മഞ്ജു സുനിച്ചൻ. അവരുടേ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

 വെറും പെണ്ണാണെന്ന്

നീ ഒന്ന് മനസിലാക്കണം... നീ പെണ്ണാണ് വെറും പെണ്ണ്,ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല.
നിലത്തു നിക്കെടി.. അഭിപ്രായം പറയാറാകുമ്പോൾ ചോദിക്കാം.. ഇപ്പൊ ഇവിടെ പറയാൻ ആണുങ്ങൾ ഉണ്ട്
ഓരോ സ്ത്രീകളും ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളിൽ പറഞ്ഞ ചിലതെങ്കിലും.

 തള്ളികളയേണ്ട ജീവിത കഥയല്ല

ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും.. ഇതും ഇതിനപ്പുറവും. ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല..നമുക്കുള്ള പാഠമാണ്..

 ആരേയും അനുവദിക്കരുത്

നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാൻ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും.. സ്വയം തിരിച്ചറിയൂ.. സ്വന്തം കഴിവുകളിലേക്ക് നോക്കു..നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.

 ആത്മവിശ്വാസത്തോടെ

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്... അഭിമാനം ആനി ശിവ👍🏼. നിങ്ങൾ ഞങ്ങൾക്ക് തീർച്ചയായും പ്രചോദനം ആണ്.NB : നിങ്ങളുടെ ഉയർച്ച കളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ട്.. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് "സമൂഹം" എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്..

Recommended Video

cmsvideo
    ആ പെൺപുലി ഇതാ ഇവിടുണ്ട്...ഹോ അപാരം തന്നെ ഇവരുടെ വാക്കുകൾ
    Array

    Array

    ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മൾ വേണ്ട എന്ന് വെക്കുന്നത്.. ആ ഒരു പാഴ്സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂ, അവർ പോസ്റ്റിൽ പറഞ്ഞു.

    ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+