പെങ്ങൾ മരിച്ച് 4 ദിവസം കഴിഞ്ഞ് എങ്ങനെ ബിജിഎം ഒക്കെ ഇട്ട് വീഡിയോ ചെയ്യുന്നു;വിസ്മയയുടെ സഹോദരനെതിരെ ഷിയാസ്
കൊച്ചി; കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനെ രൂക്ഷമായി വിമർശിച്ച് മുൻ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം. സ്വന്തം പെങ്ങൾ ( വിസ്മയ ) ക്രൂരമായ രീതിയിൽ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം മാത്രം ആയിരിക്കുമ്പോൾ , വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഇട്ട് പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നുവെന്ന് ഷിയാസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സ്വന്തം പെങ്ങൾ ( വിസ്മയ ) ക്രൂരമായ രീതിയിൽ പീഡിനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ? ഞങ്ങൾക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരൻ ഇല്ലേ ?

കേസിലെ പ്രതിയുടെ മുഖത്ത് " 💩 " ഈ ഇമോജി വെച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാൻ ഉള്ളു എന്റെ പെങ്ങൾക്കൊ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരാൾക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ അവനെ കണ്ടു 4 അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെ ..

വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികൾ , ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കിൽ ഇന്ന് വിസ്‌മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും
ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ എന്നു പറയുന്നവരോട്

, അദ്ദേഹം ഒരു പബ്ലിക്ക് ആയി ഒരു വീഡിയോ യൂട്യൂബ് പോലെയുള്ള ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇടുമ്പോൾ പല അഭിപ്രയം ഉണ്ടാകും ഇതാണ് എന്റെ അഭിപ്രയം ... എനിക്ക് ചിന്തിക്കാൻ കഴിയില്ല എനിക്ക് ചെയ്യാൻ കഴിയില്ല എന്റെ പെങ്ങൾ ആയിരുന്നു വിസ്മയുടെ സ്ഥാനത്ത് എങ്കിൽ

ഇക്കഴിഞ്ഞ ദിവസമാണ് സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിയായ വിസ്മയ എന്ന പെൺകുട്ടി ആതമഹത്യ ചെയ്തത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഭർത്താവായ കിരൺ കുമാറിന്റെ വീട്ടിൽ വെച്ച് വിസ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
Recommended Video

അതേസമയം വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെമി ഉയരമുള്ള ജനലിൽ തൂങ്ങിയാണ് വിസ്മയ മരിച്ചത്. 166 സെമി ഉയരമുള്ളയാണ് വിസ്മയ.. ഇതെല്ലാം പോലീസിനെ കുഴക്കുന്നുണ്ട്.


Click it and Unblock the Notifications