'ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്, ഡിവോഴ്‌സ് ആയാല്‍ പറയാം, അത്ര പെട്ടെന്ന് പോരാന്‍ കഴിയില്ല'; വീണ നായര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി വീണാ നായര്‍. മിനി സ്‌ക്രീനിലൂടെ നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നെങ്കിലും ബിഗ് ബോസ് ഹൗസില്‍ എത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 63 ദിവസം ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ വീണ നായര്‍ക്ക് സാധിച്ചിരുന്നു. അടുത്തിടെയായി വീണാ നായരുടെ വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു.
ഇപ്പോഴിതാ വീണാ നായര്‍ തന്നെ വിവാഹ മോചന വാര്‍ത്തകളോടു പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് വീണാ നായര്‍ പറയുന്നു. എന്നാല്‍ നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നും വീണാ നായര്‍ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വീണാ നായര്‍.

തന്റെ കൂടെ എട്ട് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ് എന്നും അതിനാല്‍ പെട്ടെന്ന് നമുക്ക് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ലെന്നും വീണ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ താന്‍ മറ്റൊരു പ്രണയത്തിലായാലോ വിവാഹം കഴിച്ചാലോ കൂടി അത് മറക്കാന്‍ പറ്റില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് ആര്‍ ജെ അമന്‍ എന്ന് പറയുന്ന വ്യക്തി, വീണാ നായര്‍ പറയുന്നു. താന്‍ രണ്ട് വര്‍ഷമായി കൊച്ചിയിലാണ് താമസിക്കുന്നത് എന്നും വീണാ നായര്‍ പറഞ്ഞു.
ഇപ്പോഴും മകന്റെ കാര്യങ്ങള്‍ തങ്ങള്‍ രണ്ട് പേരും തന്നെയാണ് നോക്കുന്നത് എന്നും ഫോണിലൂടെ സംസാരിക്കാറുണ്ട് എന്നും വീണ നായര്‍ പറഞ്ഞു. അമന്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മോനെ അമന്‍ നാട്ടിലേക്ക് കൊണ്ടുപോകാറൊക്കെയുണ്ട്. മോന് അപ്പൂപ്പനും അമ്മൂമ്മയേയും ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അമന്‍ അവനെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട് എന്നും വീണ പറയുന്നു.
തനിക്ക് അച്ഛനും അമ്മയുമില്ല എന്നും അതിനാല്‍ തന്നെ മകന് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്‌നേഹം അറിയണമെങ്കില്‍ അവിടെ പോയിട്ടേ കാര്യമുള്ളൂ എന്നും വീണ പറയുന്നു. തന്റെ ജീവിതം ഇപ്പോള്‍ സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത് എന്നും വീണ വ്യക്തമാക്കി. സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയില്‍ വേറെ രീതിയിലാണ് സമൂഹം തന്നെ കാണുന്നത് എന്നും വീണാ നായര്‍ കൂട്ടിച്ചേര്‍ത്തു.
മോന് വേണ്ടി നാളെ ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്നൊന്നും അറിയില്ല എന്നും പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് തങ്ങള്‍ ഇപ്പോഴും എത്തിയിട്ടില്ല എന്നും വീണ നായര്‍ പറഞ്ഞു. ഇപ്പോഴും വിളിച്ച് വഴക്കിടാറുണ്ട്. പൂര്‍ണമായി വേണ്ടെന്നു വച്ചാല്‍ വഴക്കൊന്നും ഉണ്ടാവില്ലല്ലോ എന്നും വീണ ചോദിക്കുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം ആയാല്‍ താന്‍ തന്നെ ഔദ്യോഗിക പേജിലൂടെ അറിയിക്കും എന്നും വീണ വ്യക്തമാക്കി.












Click it and Unblock the Notifications