ഒടുവില്‍ രജിത്ത് കുമാര്‍ ബിഗ് ബോസിൽ നിന്ന് പുറത്ത്; എല്ലാം താത്കാലികം... പക്ഷേ, രജിത് ആർമി ഒതുങ്ങി!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് 2 വലിയ വിജയമായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ആണ് പരിപാടിയുടെ അവതാരകന്‍. പലപ്രമുഖരും ഇപ്പോള്‍ തന്നെ ബിഗ് ബോസില്‍ നിന്ന് പുറത്താവുകയും ചെയ്തിട്ടുണ്ട്.

ബിഗ് ബോസില്‍ ഇത്തവണ ഏറ്റവും ശ്രദ്ധ നേടിയ ആള്‍ ഡോ. രജത് കുമാര്‍ ആണ്. മോട്ടിവേഷണല്‍ സ്പീക്കര്‍, അധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായ രജത് കുമാര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ളത്.

പക്ഷേ, ബിഗ് ബോസില്‍ എത്തിയപ്പോള്‍ ഏറ്റവും അധികം പ്രേക്ഷക പിന്തുണ കിട്ടിയതും രജിത് കുമാറിന് തന്നെ ആയിരുന്നു. എന്നാല്‍ ആ രജിത് കുമാര്‍ ആണ് ഇപ്പോള്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഈ പുറത്താക്കല്‍ താത്കാലികം ആണെങ്കിലും, രജിത് കുമാര്‍ ചെയ്ത കുറ്റം പൊറുക്കാന്‍ പറ്റാത്തതാണ്. രജിത്ത് ആരാധകരെ സോഷ്യല്‍ മീഡിയ നന്നായി ട്രോളുന്നും ഉണ്ട് ഇപ്പോള്‍.

വീക്ക്‌ലി ടാസ്‌ക്

വീക്ക്‌ലി ടാസ്‌ക്

ബിഗ് ബോസില്‍ ആഴ്ച തോറും ടാസ്‌കുകള്‍ ഉണ്ടാകും. ഇത്തവണയും അങ്ങനെ ഒരു ടാക്‌സ് ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിനെ ഒരു ഹൈസ്‌കൂള്‍ ആക്കി മാറ്റിക്കൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ടാസ്‌ക്.

ആര്യ ആയിരുന്നു പ്രധാന അധ്യാപിക. മോറല്‍ സയന്‍സ് അധ്യാപകനായി സുജോ. ദയയും ഫുക്രുവും മറ്റ് അധ്യാപകര്‍. ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും. വികൃതികളായ കുട്ടികളുടെ സ്‌കൂള്‍ എന്നായിരുന്നു ബിഗ് ബോസ്സ് നല്‍കിയ ടാസ്‌ക്.

കണ്ണില്‍ മുളക് തേക്കുന്നതോ വികൃതി

കണ്ണില്‍ മുളക് തേക്കുന്നതോ വികൃതി

സ്‌കൂളില്‍ കുട്ടികള്‍ പലവിധി വികൃതികള്‍ കാണിക്കും. എന്നാല്‍ അത് കൈവിട്ട് പോയാലോ? ബിഗ് ബോസിലെ വികൃതി കുട്ടികളുടെ സ്‌കൂളിലെ വികൃതിയായ വിദ്യാര്‍ത്ഥിയായ രജിത് ചെയ്തത് സാധാരണ ഒരു കുട്ടിയും ചെയ്യാത്ത കാര്യമായിരുന്നു.

രേഷ്മയുടെ പിറന്നാള്‍ ദിനം ആയിരുന്നു. എല്ലാവരും രേഷ്മയ്ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. അതിനിടയ്ക്ക് രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേയ്ക്കുകയായിരുന്നു.

നിലവിളി, ആകെ ബഹളം

നിലവിളി, ആകെ ബഹളം

കൈയ്യില്‍ ഒളിപ്പിച്ചുവച്ച മുളകുകൊണ്ട് രജിത്, രേഷ്മയുടെ കണ്ണിന് താഴെ എഴുതി. കണ്ണില്‍ മുളക് തട്ടിയാല്‍ ആര്‍ക്ക് സഹിക്കാനാവും? രേഷ്മ നിലവിളിച്ചുകരഞ്ഞു. ഉടനെ രണ്ട് പേര്‍ രേഷ്മയെ കൊണ്ടുപോയി മുഖവും കണ്ണും എല്ലാം കഴുകിയ്ക്കുകയും ചെയ്തു.

രജിത് കുമാറിനെ പോലെ, മുതിര്‍ന്ന് ഒരാള്‍- അധ്യാപകനായി ജോലി നോക്കിയിട്ടുള്ള ഒരാള്‍- ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. രജിത്തിനെതിരെ കേസ് എടുക്കണം എന്ന് പോലും ആവശ്യപ്പെടുന്നവര്‍ ഏറെയുണ്ട്.

രജിത്ത് പുറത്തേക്ക്

രജിത്ത് പുറത്തേക്ക്

സംഭവം നടന്ന ഉടനെ തന്നെ രേഷ്മയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. അതിന് ശേഷം വൈദ്യസഹായം നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി ബിഗ് ബോസ് ഹൗസിന് പുറത്ത് ആശുപത്രിയിലേക്ക് മാറ്റി.

ഇങ്ങനെ ഒരു കാര്യം ചെയ്ത രജിത് കുമാറിന് എങ്ങനെ ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ സാധിക്കും? രജിത്തിനേയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. താത്കാലികമായി പുറത്താക്കുകയും ചെയ്തു.

നിയമസംഘനം

നിയമസംഘനം

ബിഗ് ബോസ് ഹൗസിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്ന് പറഞ്ഞാണ് രജത്തിനെ താത്കാലികമായി പുറത്താക്കിയത്. മത്സരാര്‍ത്ഥികളെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് ഹൗസിന്റെ നിയമാവലിയിലെ ഏറ്റവും വലിയ കുറ്റമാണെന്നും പറഞ്ഞു.

പുറത്താക്കുന്നതിന് മുന്നോടിയായി ബിഗ് ബോസ് രജക് കുമാറിനോട് പറഞ്ഞ മറ്റ് കാര്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. രജിത് നിരാശപ്പെടുത്തിയത് ബിഗ് ബോസിലെ മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും മാത്രമല്ല, രജത്തിന്റെ ആരാധകരെ കൂടി ആണെന്നായിരുന്നു പറഞ്ഞത്.

പോലീസ് കേസ് എടുക്കണം

പോലീസ് കേസ് എടുക്കണം

രജിത് കുമാര്‍ ചെയ്തത് ബിഗ് ബോസ് ഹൗസിലെ നിയമം ലംഘിക്കുക മാത്രമല്ലെന്നതാണ് ഒരു വിഭാഗം പറയുന്നത്. രജിത് കുമാറിനെതിരെ ക്രിമനല്‍ കേസ് എടുക്കണം എന്ന് വരെ ആവശ്യപ്പെടുന്നുണ്ട്. സംഭവം നടന്നത് ബിഗ് ബോസ് ഹൗസിലാണെങ്കിലും, അത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കീഴില്‍ തന്നെയാണ് വരിക എന്നാണ് ഇവരുടെ വിലയിരുത്തല്‍. തുടക്കം മുതലേ ഒരു വിഭാഗം രജിത് കുമാറിന്റെ കടുത്ത വിമര്‍ശകര്‍ ആണ്.

Recommended Video

cmsvideo
    Audience response from Rajith Kumar's family members and neighbors | Oneindia Malayalam
    രജിത് ആര്‍മി- ഫാന്‍ ഫൈറ്റ്

    രജിത് ആര്‍മി- ഫാന്‍ ഫൈറ്റ്

    ബിഗ് ബോസ് മത്സാര്‍ത്ഥികളുടെ ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റുകളും ഇതിനിടെ വാര്‍ത്തയായിരുന്നു. ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് രജിത് കുമാറിന് തന്നെ. രജിത് ആര്‍മി എന്നറിയപ്പെടുന്ന ഈ ആരാധക കൂട്ടം സോഷ്യല്‍ മീഡിയയില്‍ കടുത്ത സ്ത്രീ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത് എന്നും ആക്ഷേപമുണ്ട്.

    എന്തായാലും ഈ സംഭവത്തോടെ രജിത്തിന്റെ ആരാധകരും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+