• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജിത് കുമാറിനെ പുറത്താക്കിയത് എന്തിന്? ശരിയായ ഉത്തരം കണ്ടെത്തി ഒരു കൂട്ടർ... കേട്ടാൽ ആരും ഞെട്ടില്ല!

  • By Desk

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ നിന്ന് ഡോ രജിത് കുമാറിനെ താത്കാലികമായി പുറത്താക്കിയിരിക്കുകയാണ്. എന്തിന്റെ പേരിലാണ് രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കിയത് എന്ന് അറിയാത്തവരായി ഇപ്പോള്‍ അധികം ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക്.

ഒടുവില്‍ രജിത്ത് കുമാര്‍ ബിഗ് ബോസിൽ നിന്ന് പുറത്ത്; എല്ലാം താത്കാലികം... പക്ഷേ, രജിത് ആർമി ഒതുങ്ങി!

രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചു എന്നതാണ് ഇങ്ങനെയൊരു ശിക്ഷാ നടപടി കിട്ടാന്‍ കാരണം. എന്നാല്‍ ആ സംഭവം തന്നെ ഒരു നാടകമായിരുന്നു എന്ന രീതിയില്‍ ഒക്കെ ചര്‍ച്ചകള്‍ പല കോണുകളില്‍ പുരോഗമിക്കുന്നത്.

പക്ഷേ, വേറൊരു കൂട്ടര്‍ രജിത്തിന്റെ പുറത്ത് പോവലിന് വേറേ ചില മാനങ്ങള്‍ കണ്ടെത്തുകയാണ് ഇപ്പോള്‍. അക്കൂട്ടര്‍ ആരെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ട്രോളന്‍മാര്‍ തന്നെ!

ഇത് ചെറിയ കേസ്

ഇത് ചെറിയ കേസ്

ഇതിപ്പോ അത്ര വലിയ കേസ് ആണോ എന്നാണ് ഒരു വിഭാഗം ട്രോളന്‍മാരുടെ സംശയം. കുട്ടി ആയട്ട് അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ അടുത്തിരുന്ന 'കുട്ടി'യുടെ കണ്ണില്‍ ഇത്തിരി മുളക് തേച്ചുകൊടുത്തു. അത്ര തന്നെയെന്ന്!

രജിത് ആര്‍മിയുടെ കാര്യം

രജിത് ആര്‍മിയുടെ കാര്യം

രജിത് കുമാറിനേക്കാള്‍ കഷ്ടമാണ് രജിത് ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന ഫാന്‍സ് ഗ്രൂപ്പ് എന്നാണ് മറ്റൊരു ട്രോളന്‍ പറയുന്നത്. സംഘികളെ പോലെ ആണത്രെ അവരും. വ്യത്യാസം ഇതുപോലെ ഒരു പൊട്ട് മാത്രമെന്ന്!

ഇനിയാണ് കളി

ഇനിയാണ് കളി

ഇപ്പറഞ്ഞതൊന്നും അല്ല കാര്യം. എന്തിനാണ് രജിത് കുമാര്‍ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയത്? അതിന്റെ ഒരു സൂചന മാത്രമാണിത്. കൊറോണ വൈറസ് കുടുങ്ങും!

ഇതാണോ അബദ്ധം

ഇതാണോ അബദ്ധം

എന്തിന് വേണ്ടിയാണ് രജിത് പുറത്തിറങ്ങിയത് എന്നൊന്നും ഒരു കൂട്ടര്‍ക്ക് വിഷയമേ അല്ല. അവര്‍ക്ക് പ്രശ്‌നം ആ സംഭവം മാത്രമാണ്. ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് തേക്കുന്നതാണോ അബദ്ധം എന്നാണ് ഇവരുടെ ചോദ്യം.

തള്ളിന് കുറവില്ല

തള്ളിന് കുറവില്ല

സ്ത്രീകളുടെ മഹത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളാണല്ലോ രജിത് കുമാര്‍. എന്നിട്ട് കക്ഷി എന്താണ് ചെയ്തത് എന്നാണ് ചോദ്യം. ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് തേക്കുന്നത് അത്ര നല്ല കാര്യമാണോ!

ഓടിച്ചുവിടും

ഓടിച്ചുവിടും

പുറത്തിറങ്ങിയ രജിത് കുമാര്‍ സഹ മത്സരാര്‍ത്ഥികളോട് ഇങ്ങനെ ആണത്രെ പറയുന്നത്. നിങ്ങളിവിടെ ടാസ്‌കുകളും ചെയ്‌തോണ്ടിരുന്നോ... താന്‍ പോയി കൊറോണ വൈറസിനെ ഓടിച്ചിട്ട് വരാമെന്ന്!

ഇതേയുള്ള രക്ഷ

ഇതേയുള്ള രക്ഷ

എന്തിനും ഏതിനും ഒരു വിശദീകരണം ഉണ്ടാകുമല്ലോ രജിത് സാറിന്. ഇനിയിപ്പോള്‍ കൊറോണയെ പിടിക്കാന്‍ പറഞ്ഞാല്‍ സാര്‍ അതും ചെയ്തുകളയും. രജിത് കുമാര്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി എന്ന് കേട്ടപ്പോള്‍ തന്നെ കൊറോണ വൈറസ് പേടിച്ചിട്ട് ഓട്ടം തുടങ്ങിയത്രെ!

എന്തിന് വേണ്ടി മുളക് തേച്ചു

എന്തിന് വേണ്ടി മുളക് തേച്ചു

മുളക് കണ്ണില്‍ തേച്ചാല്‍ ഗര്‍ഭപാത്രത്തിന് ഉറപ്പ് കിട്ടും എന്നൊക്കെ രജിത് കുമാര്‍ പറഞ്ഞുകളയുമോ എന്നാണ് ചിലരുടെ സംശയം. മുളക് തേച്ചാലും സഹിക്കാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടാകണം എന്ന് വരെ പറയാനുള്ള സാധ്യതയുണ്ടെന്നാണ് ട്രോളന്റെ പരിഹാസം.

എത്ര പേര്‍ക്ക് അറിയാം

എത്ര പേര്‍ക്ക് അറിയാം

രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്ന് തത്കാലം പുറത്താക്കിയതല്ല എന്ന സത്യം എത്ര പേര്‍ക്ക് അറിയാം. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ ഉണ്ടാക്കാന്‍ ക്ഷണം കിട്ടയതുകൊണ്ട് അദ്ദേഹം സ്വയം പുറത്ത് പോയതാണത്രെ!

ഈ മനസ്സ്

ഈ മനസ്സ്

ലോകം മുഴുവന്‍ കൊറോണ വൈറസിനെ ഭയപ്പെട്ട് കഴിയുമ്പോള്‍, ആ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ബിഗ് ബോസ് ഹൗസ്സില്‍ നിന്ന് പുറത്ത് വന്നതാണത്രെ അദ്ദേഹം. അതിന് വേണ്ടി മാത്രമായിരുന്നത്രെ ആ നാടകം!

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

ഇത്രയും നാള്‍ രജിത് കുമാറിന് വേണ്ടി നാട്ടുകാരെ മുഴുവന്‍ തെറിവിളിച്ച് നടന്നവരാണ് രജിത് ആര്‍മിക്കാര്‍. എന്നാല്‍ ഇങ്ങനെയൊരു കാര്യത്തിന് അദ്ദേഹം പുറത്തായതോടെ ആരാധകര്‍ ആകെ ആശയക്കുഴപ്പത്തില്‍ ആണത്രെ. ഇതാണ് അവസ്ഥ!

ബഹിഷ്‌കരിക്കും

ബഹിഷ്‌കരിക്കും

എന്തായാലും ഇത്രയും ആയ സ്ഥിതിയ്ക്ക് രജിത് ആര്‍മിക്കാന്‍ ഇങ്ങനെ ചില തീരുമാനങ്ങള്‍ ഒക്കെ എടുക്കാന്‍ സാധ്യതയുണ്ടത്രെ. ബിഗ് ബോസ് കാണുന്നത് അവസാനിപ്പിക്കും, ഹോട്ട് സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യും, വേണമെങ്കില്‍ കണ്ണില്‍ മുളക് തേച്ച് പ്രതിഷേധിക്കുകയും ചെയ്യും. അതിന്റെ കൂടെ മോഹന്‍ലാലിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് കൂടി ആലോചിക്കും!

അത്രയേ ഉള്ളൂ

അത്രയേ ഉള്ളൂ

ഇതെല്ലാം ചില കളികള്‍ മാത്രമാണത്രെ. രേഷ്മയുടെ കണ്ണില്‍ മുളക് തേക്കാന്‍ ദൈവം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. പക്ഷേ, പരിപാടിയില്‍ നിന്ന് തത്കാലത്തേക്ക് പുറത്ത് പോയത് രജിത് മാത്രം!

അത്രയേ ചെയ്തുള്ളൂ

അത്രയേ ചെയ്തുള്ളൂ

ഇതിപ്പോള്‍ കിലുക്കത്തിലെ രേവതി പറഞ്ഞതുപോലെ ആണല്ലോ കാര്യങ്ങള്‍. ഒരു മുളക് എടുത്ത് മുറിച്ച്, അതിന്റെ എരിവ് വിരലില്‍ ആക്കി രേഷ്മയുടെ കണ്ണില്‍ നൈസ് ആയൊന്ന് തേച്ചു. ഇത്രയും മാത്രം ചെയ്തതിനാണ് ബിഗ് ബോസ്സുകാര്‍ പുറത്തിക്കായത്.... കഷ്ടം തന്നെ അല്ലേ!

ആര്‍ഷ ഭാരതം

ആര്‍ഷ ഭാരതം

അതിനിടയ്ക്ക് ആര്‍ഷ ഭാരത സംസ്‌കാരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചത്രെ. ആര്‍ഷ ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ല വിവാഹ മോചനം എന്നാണ് കക്ഷി പറഞ്ഞത്. ആര്‍ഷ ഭാരതത്തിന് യോജിച്ച രീതിയില്‍ ലിവിങ് ടുഗദര്‍ ആകണമെന്ന്!

ബിഗ് ബോസിലെത്തിയപ്പോൾ രജിത് കുമാറിന് മനംമാറ്റം, പുറത്തെത്തിയാൽ ജീൻസ് ധരിക്കുമെന്ന് രജിത് കുമാർ

English summary
Bigg Boss Malayalam Season 2: Social Media jokes about Rajith Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X