അന്ന് വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വാഴക്ക ചുട്ടു തിന്നേണ്ടി വന്നു; അമ്മയെ കുറിച്ച് മഞ്ജു പത്രോസ്
ഇന്ന് ലോക മാതൃദിനമാണ്. സോഷ്യല്‍ മീഡിയയില്‍ മാതൃദിന സന്ദേശങ്ങളും സ്റ്റാറ്റസുകളും കതൊമ്ട് നിറയുകയാണ്. എല്ലാവരും തങ്ങളുടെ അമ്മമാര്‍ക്ക് നന്ദി പറയുകയാണ്. സിനിമ താരങ്ങളും സെലിബ്രിറ്റികളും തങ്ങളുടെ അമ്മമാരുടെ ചിത്രങ്ങള്‍ വച്ച് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
ഇപ്പോഴിതാ നടിയും മുന്‍ ബിഗ് ബോസ് താരവുമായ മഞ്ജു പത്രോസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. താന്‍ വയറ്റിലുണ്ടായിരുന്ന സമയത്ത് കഴിക്കാന്‍ പോലും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നെന്ന് മഞ്ജു അമ്മയെ കുറിച്ച് പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

18മത്തെ വയസില്‍ കല്യാണം
എന്റെ റീത്താമ്മ... 18മത്തെ വയസില്‍ കല്യാണം കഴിച്ചു . എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തില്‍ നിന്ന് കൂടുതല്‍ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റില്‍ ഉണ്ടായിരുന്നപ്പോള്‍. കഴിക്കാന്‍ പോലും ഇല്ലാതിരുന്ന അവസ്ഥ. വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വാഴക്ക അടുപ്പില്‍ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്..

മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും
ഒരുങ്ങി നടക്കാന്‍ എന്നും ആഗ്രഹമാണ്, പക്ഷെ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല. ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയില്മിഷ്യന് ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതില്‍ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളര്‍ത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു..

ഇപ്പോഴും ഫ്രീ ആയിട്ടില്ല
പാവം ഇപ്പോഴും ഫ്രീ ആയിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും ) കുരുത്തം കെട്ട രണ്ടു പ്രൊഡക്ടുകള്‍ കൊടുത്തിട്ടുണ്ട്??. ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ്.. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവര്‍ക്കും കൂടി ആണ്. ആഗ്രഹങ്ങള്‍.. കൊതികള്.. കാണാത്ത കാഴ്ചകള്‍.. കൊതിയുള്ള ഡ്രെസ്സുകള്‍.. എല്ലാം കൊടുക്കണം..

അടുത്ത ഒരു ആഗ്രഹം
ഇപ്പോള്‍ എന്റെ അമ്മിച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്.. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മിച്ചിക്ക്.. അതും ഈ വര്‍ഷം സാധിച്ചു കൊടുക്കും.. ഇല്ലെങ്കില്‍ പിന്നെ എന്തിനാണല്ലേ നമ്മള് മക്കള്‍.. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും നിറഞ്ഞ സ്നേഹം..
നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications