എവിക്ഷൻ പട്ടികയിൽ നിന്ന് രക്ഷപ്പെട്ടത് റംസാൻ മാത്രം! ഋതുവിന് ക്യാപ്റ്റൻസി പ്രൊട്ടക്ഷൻ... ഓപ്പൺ നോമിനേഷൻ
വരുന്ന ആഴ്ചയിലെ എവിക്ഷന്‍ പട്ടികയാണ് ഒടുവിലത്തെ എപ്പിസോഡില്‍ തയ്യാറാക്കപ്പെട്ടത്. അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഇപ്പോള്‍ കണ്‍ഫെഷന്‍ റൂമിലെ മറഞ്ഞിരുന്നുള്ള നോമിനേഷന്‍ അല്ല, ഓപ്പണ്‍ നോമിനേഷന്‍ ആണ്.
ബിഗ് ബോസ് ഹൗസില്‍ ഗ്രൂപ്പുണ്ടെന്ന് ആരോപിക്കുന്നരും ഗ്രൂപ്പില്ലെന്ന് ആവര്‍ത്തിക്കുന്നവരും കൃത്യമായ ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ഓപ്പണ്‍ നോമിനേഷന്‍. അതില്‍ നിന്ന് രക്ഷപ്പെട്ടത് റംസാന്‍ മാത്രമാണ്. പരിശോധിക്കാം...
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ആറ് പേര്‍
ഇത്തവണ ഓപ്പണ്‍ നോമിനേഷനില്‍ എവിക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് ആറ് പേരാണ്. സായ് വിഷ്ണു, കിടിലന്‍ ഫിറോസ്, നോബി മാര്‍ക്കോസ്, മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണ എന്നിവരാണ് അവര്‍. ക്യാപ്റ്റന്‍ ആയതിനാല്‍ ഋതുവിനെ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ ആയില്ല.

റംസാന്‍ രക്ഷപ്പെട്ടു
ക്യാപ്റ്റന്‍ ഒഴികെ ഉള്ള ഏഴ് പേരില്‍ ആറ് പേരും എവിക്ഷന്‍ പട്ടികയില്‍ പെട്ടെങ്കിലും രക്ഷപ്പെട്ടത് റംസാന്‍ മാത്രമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ആഴ്ചയിലെ ഏറ്റവും ഭാഗ്യവാന്‍ റംസാന്‍ ആണെന്നും പറയാവുന്നതാണ്. സായ് വിഷ്ണു മാത്രമാണ് റംസാനെ നോമിനേറ്റ് ചെയ്തത്.

മണിക്കുട്ടന്‍, കിടിലം ഫിറോസ്, സായ് വിഷ്ണു
ഇത്തവണ ഏറ്റവും അധികം നോമിനേഷന്‍ കിട്ടിയത് മണിക്കുട്ടനും കിടിലം ഫിറോസിനും സായ് വിഷ്ണുവിനും ആണ്. മൂന്ന് പേര്‍ക്കും മൂന്ന് നോമിനേഷന്‍ വീതം ആണ് കിട്ടിയത്. ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളാണ് ഈ മൂന്ന് പേരും.

നോമിനേഷന്‍ വന്ന വഴി
മണിക്കുട്ടനേയും സായ് വിഷ്ണുവിനേയും നോമിനേറ്റ് ചെയ്തത് കിടിലം ഫിറോസും റംസാനും ആയിരുന്നു. മണിക്കുട്ടന് കിട്ടിയ മൂന്നാമത്തെ നോമിനേഷന്‍ നോബി വക. സായ് വിഷ്ണുവിനെ മൂന്നാമത് നോമിനേറ്റ് ചെയ്തത് ഋതുവും. കിടിലം ഫിറോസിനെ നോമിനേറ്റ് ചെയ്തത് സായ് വിഷ്ണു, മണിക്കുട്ടന്‍, അനൂപ് കൃഷ്ണന്‍ എന്നിവരായിരുന്നു.

ഡിംപല്‍, നോബി, അനൂപ്
ഡിംപലിനും നോബിയ്ക്കും അനൂപിനും രണ്ട് നോമിനേഷന്‍ വീതമാണ് കിട്ടിയത്. നോബിയും അനൂപും ആണ് ഡിംപലിനെ നോമിനേറ്റ് ചെയ്തത്. നോബിയും അനൂപും ഡിംപലിനേയും നോമിനേറ്റ് ചെയ്തു. അനൂപിനെ നോമിനേറ്റ് ചെയ്തത് ഡിംപലും ഋതുമന്ത്രയും.

അനൂപിന് ഒരാളെ കൂടി
അനൂപ് കൃഷ്ണന് സത്യത്തില്‍ ഒരാളെ കൂടി നോമിനേറ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് ഋതു ആയിരുന്നു. ക്യാപ്റ്റനായതുകൊണ്ട് ഋതുവിനെ നോമിനേറ്റ് ചെയ്യാന്‍ പറ്റാത്ത ഒറ്റ കാരണം കൊണ്ടാണ് അത് ചെയ്യാന്‍ കഴിയാതെ പോയത് എന്നും അനൂപ് പറഞ്ഞു. പിന്നീടും അനൂപ് ഇതേ കുറിച്ച് സായിയോട് സംസാരിക്കുന്നതും കാണാമായിരുന്നു.

ഗ്രൂപ്പ് കളികള്‍ പുറത്തായി
ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് ഇത്തവണത്തെ എപ്പിസോഡ് തെളിയിച്ചത്. ഒരു ഗ്രൂപ്പില്‍ കിടിലം ഫിറോസും നോബിയും റംസാനും ഋതുവും ആണെങ്കില്‍ മറുഗ്രൂപ്പില്‍ ഡിംപലും മണിക്കുട്ടനും സായിയും. ഡിംപലിനോട് വലിയ താത്പര്യമില്ലെങ്കിലും അനൂപ് മറ്റ് മൂന്നുപേരുമായും നല്ല ബന്ധത്തിലാണ്.
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍


Click it and Unblock the Notifications