സ്ത്രീകളാണ് ഇവന്റെ മെയിൻ ടാര്‍ഗറ്റ്; കൂടെ കൂടുന്നവർക്കും പണി കൊടുക്കും; സായിയെ കുറിച്ചുള്ള കുറിപ്പ് വൈറൽ

ബിഗ് ബോസിന്റെ ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാണ് സായ് വിഷ്ണു. തുടക്കത്തിലുണ്ടായിരുന്ന നെഗറ്റിവിറ്റിയെല്ലാം മറികടന്ന് മികച്ച മത്സരാര്‍ത്ഥി്യാവാന്‍ സായിക്ക് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഫൈനല്‍ മത്സരാര്‍ത്ഥികളില്‍ സായി ഉണ്ടാവുമെന്ന് പലരും പ്രവചിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സായിയുടെ ചില സ്വഭാവങ്ങളെ കുറിച്ച് ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. ക്യാപ്റ്റന്‍സ് ആര്‍മി എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്‍ നിന്നാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. സായിക്ക് ഫേക്ക് ഗ്രൂപ്പിസം ഉണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

 ഇത്തിള്‍ കണ്ണി

ഇത്തിള്‍ കണ്ണി

ഈ ഇത്തിള്‍ കണ്ണിക്ക് ആരുടേയും സഹായം ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. ഫേക്ക് ഗ്രൂപ്പിസം ആണ് ഇവന്റെ മെയിന്‍... ആരോടെങ്കിലും കൂടെ കൂടും. എന്നിട്ട് അവര്‍ക്ക് കൂടെ നിന്ന് പണി കൊടുക്കും. ഫ്രണ്ട്ഷിപ് ന്റെ വാലിഡിറ്റി മാക്‌സിമം 2 വീക്ക്‌സ് തുടക്കത്തില്‍ ഭാഗ്യ ചേച്ചി ആയിരുന്നു കൂട്ട്.. അവരെ കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തി...

 രമ്യയും മണിക്കൂട്ടനും

രമ്യയും മണിക്കൂട്ടനും

പിന്നെ റംസാന്‍ അഡോണി ടീമില്‍ കയറി.. ഋതുവിനേം റംസാനേം പറ്റി എല്ലാരോടും പലതും പറഞ്ഞു നടന്നു... അത് കഴിഞ്ഞപ്പോള്‍ കുറച്ചു നാള്‍ പൊളി ഫിറോസിന്റെ പുറകെ കൂടി.. എന്നിട്ട് പുള്ളിയോടും ഓരോന്ന് പറഞ്ഞു പിരി കേറ്റി മറ്റുള്ളവരുമായി അടി ഉണ്ടാക്കി...
ഇവന്റെ അവസാനത്തെ ഇര ആയിരുന്നു രമ്യയും മണിക്കൂട്ടനും...

നില്‍ക്കുന്നവരെ കാലു വാരി

നില്‍ക്കുന്നവരെ കാലു വാരി

കൂടെ നില്‍ക്കുന്നവരെ കാലു വാരി അവരുടെ ഫാന്‍സിനെ തെറ്റിധരിപ്പിക്കുന്നത് ആണ് സാറെ ഇവന്റെ മെയിന്‍ പരിപാടി.. ആളുകളുമായ് സഹൃദം ഉണ്ടാക്കിയിട്ട് അതില്‍ നിന്ന് തനിക്കായുള്ള ആയുധങ്ങള്‍ ശേഖരിക്കുകയും അത് മറ്റുള്ളവരെ തമ്മില്‍ അടി വയ്പ്പിക്കുന്നതുമായ ഈ കുറുക്കന്‍ സായി.. മറ്റുള്ളവരുടെ ചോരയും നീരും ഊറ്റി വളര്‍ന്നതിനാല്‍ ഇത്തിള്‍ സായി എന്ന് നമുക്ക് വിളിക്കാം...

മെയിന്‍ ടാര്‍ഗറ്റ്

മെയിന്‍ ടാര്‍ഗറ്റ്

സ്ത്രീകളാണ് ഇവന്റെ മെയിന്‍ ടാര്‍ഗറ്റ്. ഇവന്‍ വഴക്കിടാത്തഒരു സ്ത്രീ പോലും ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇല്ല. എല്ലാ സ്ത്രീകളോടും മെക്കിട്ടുകയറുകയും അനാവശ്യം പറയുകയും ചെയ്യുന്ന ഇവന്‍ അവിടെ പിടിച്ചുനില്‍ക്കുന്നത് പോലും അമ്മയുടെയും പെങ്ങളുടെയും സിമ്പതി പറഞ്ഞിട്ടാണ് എന്ന് ഓര്‍ക്കണം.

സെന്റിമെന്‍സ് ഗെയിം

സെന്റിമെന്‍സ് ഗെയിം

മാതൃദിന ടാസ്‌കില്‍ തന്നെ ഫോക്കസ് ചെയ്യുന്ന ക്യാമറ തപ്പി നടന്നു കരഞ്ഞതും, രാത്രി വീണ്ടും പടവുകള്‍ കയറി അതേ വിഷയം പറഞ്ഞു കരഞ്ഞ സായിയെ പ്രേക്ഷകര്‍ കണ്ടതാണ് . എന്നിട്ട് ലാലേട്ടന്‍ വന്നപ്പോള്‍ സൂര്യയോട് ചോദിക്കുന്നു അമ്മയുടെ സെന്റിമെന്‍സ് ഗെയിം ആക്കിയോ എന്ന്. ലാലേട്ടന്‍ നില്‍ക്കുന്നു എന്നുപോലും നോക്കാതെ സൂര്യ യോട് കുരുപൊട്ടി എന്നൊക്ക മ്ലേച്ഛമായ രീതിയില്‍ സംസാരിച്ച സായി യോട് എനിക്ക് പുച്ഛമാണ്.

ഒരു നല്ല പെര്‍ഫോമന്‍സ്

ഒരു നല്ല പെര്‍ഫോമന്‍സ്

ഓസ്‌കാര്‍ ഓസ്‌കാര്‍ എന്ന് ദിവസവും മൂന്നുനേരം പറയുന്ന, നാളിതുവരെ ഒരു നല്ല പെര്‍ഫോമന്‍സ് ഒന്ന്‌പോലും കാഴ്ച വച്ചിട്ടില്ലാത്ത സായി, നന്നായി സ്റ്റേജ് ഫിയര്‍ ഉള്ള ഒരു വ്യക്തിയാണ്. അത് ചൂണ്ടിക്കാണിക്കുന്നവരെ പോലും എന്റെ ഫിസിക്കല്‍ കണ്ടീഷനെ കളിയാക്കി.

എന്റെ പാരമ്പര്യമാണ്

എന്റെ പാരമ്പര്യമാണ്

എനിക്ക് കൈവിറയല്‍ ഉണ്ട്. അത് എന്റെ പാരമ്പര്യമാണ് എന്ന് സ്ഥാപിക്കുന്ന ഈ സായിയാണ് ആദ്യ ആഴ്ച തന്നെ ഡിംപിള്‍ നെ പോലെ ഒരാളെ എന്തിനാണ് ഈ ഗെയിമില്‍ കൊണ്ടുവന്നത്..ഫിസിക്കല്‍ കണ്ടീഷന്‍ ഒക്കെ പറയുകയാണെങ്കില്‍ ആ ഒന്നാം സമ്മാനം എടുത്ത് അവരുടെ കയ്യില്‍ കൊടുത്താല്‍ പോരേ എന്നും ചോദിച്ചത്..മോണിംഗ് ടാസ്‌ക് എന്നത് പേഴ്‌സണല്‍ റിവഞ്ചുകള്‍ തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ഇവന്‍ ഉപയോഗിക്കുന്നത്.

 ഒരു ചിരി ചിരിക്കും

ഒരു ചിരി ചിരിക്കും

എല്ലാം ചെയ്തിട്ട് രാക്ഷസനെ പോലെ ഒരു ചിരി ചിരിക്കും.. ചായ് മോന്റെ വെട്ടുകിളി കൂട്ടം പറയുന്നത് സായിയുടെ ചിരി സൂപ്പറാ എന്നാ . ഇവരൊക്കെ ഇതേത് ബിഗ് ബോസ് ആണ് കാണുന്നത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+