കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിംപലിനെ കുത്തി കിടിലം, വിശ്വാസം നഷ്ടപ്പെട്ട മണിക്കുട്ടൻ, ഗ്രൂപ്പുകളിയുടെ അയ്യരുകളി- അശ്വതിയുടെ റിവ്യൂ

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓപ്പണ്‍ നോമിനേഷന്‍ ആയിരുന്നു ഇക്കഴിഞ്ഞ എപ്പിസോഡിന്റെ ഹൈലൈറ്റ്. ഗ്രൂപ്പുകളിയുണ്ടോ ഇല്ലയോ എന്നൊക്കെ സംശയിക്കുന്നവര്‍ക്കുള്ള ഉത്തരം കൂടിയായിരുന്നു ഈ എപ്പിസോഡ്.

ഡിംപലോ ഋതുവോ; ആരാണ് ബിഗ് ബോസിലെ ഏറ്റവും നല്ല മത്സരാർത്ഥികൾ, ഉത്തരം ഇതാണ്, വൈറല്‍ കുറിപ്പ്ഡിംപലോ ഋതുവോ; ആരാണ് ബിഗ് ബോസിലെ ഏറ്റവും നല്ല മത്സരാർത്ഥികൾ, ഉത്തരം ഇതാണ്, വൈറല്‍ കുറിപ്പ്

ഡിംപലിന് വേണ്ടി അത് ചെയ്യാന്‍ പുറത്ത് ആളുണ്ട്, ഋതുവിനില്ല: നേരിടാന്‍ പോവുന്നത് വലിയ വെല്ലുവിളിഡിംപലിന് വേണ്ടി അത് ചെയ്യാന്‍ പുറത്ത് ആളുണ്ട്, ഋതുവിനില്ല: നേരിടാന്‍ പോവുന്നത് വലിയ വെല്ലുവിളി

ഫൈനല്‍ ഫൈവില്‍ ആരെത്തും എന്ന പ്രവചനം ആയിരുന്നു മോണിങ് ടാസ്‌ക്. അവിടെ നടന്നതും അത്യാവശ്യം നല്ല മത്സരം തന്നെ. നടി അശ്വതി ഇതിനെയെല്ലാം എങ്ങനെ വിലയിരുത്തുന്നു എന്നത് അവരുടെ എഫ്ബി റിവ്യൂവിലൂടെ വായിക്കാം....

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ഫൈനൽ ഫൈവ്

ഫൈനൽ ഫൈവ്

രാവിലത്തെ ടാസ്കിനു നമ്മടെ കിടിലു, സായി എന്നിവരുടെ ഇരുത്തത്തിൽ തന്നെ ഒരു വഴക്കിടാനുള്ള പ്ലാനിൽ ആണെന്ന് എനിക്ക് മാത്രാണോ തോന്നിയത്?
ആരാണ് ഫൈനൽ 5 ൽ എത്തുക?

സായി, മണിക്കുട്ടൻ, ഋതു, ഡിമ്പൽ, കിടിലു/അനൂപ് എന്നിവർ എന്നാണ് എന്റെ ഒരു തോന്നൽ പിന്നെ ഇത് ബിഗ്‌ബോസ് ആണ് ഒന്നും പറയാൻ കഴിയില്ല.

ഡിംപലിനെ കുത്തി കിടിലു

ഡിംപലിനെ കുത്തി കിടിലു

കിടിലുവിന്റെ ഫൈനൽ ഫൈവ് കേട്ടു തരിച്ചു പോയി. ഋതുവിന്റെ കാര്യം കിടിലു എടുത്തു പറഞ്ഞത് ഡിമ്പലിനെ ഒന്ന് കുത്തിയതല്ലേ . മണിക്കുട്ടൻ എന്തേ സ്വന്തം പേര് പറഞ്ഞില്ല? സ്വയം ഒരു വിശ്വാസം ഇല്ലാതായി തുടങ്ങിയോ? മണിക്കുട്ടൻ ഓരോ ദിവസം കൂടുമ്പോൾ പഴയ എനെർജി ഇല്ലാത്തപോലെ എനിക്ക് മാത്രമാണോ തോന്നുന്നത്?

 ഗ്രൂപ്പിസം ഇല്ല കെട്ടോ

ഗ്രൂപ്പിസം ഇല്ല കെട്ടോ

ആഹ് ബെസ്റ്റ് സായിയുടെ ഫൈനൽ 5 ഉം കേട്ടു ഞാൻ ഞെട്ടി. നോബി ചേട്ടൻ ഒരിക്കലും ഒരു നല്ല ഗെയിംർ അല്ലാ.. അതിനു ഇപ്പോൾ എന്ത് ആർക്കു തോന്നിയാലും ഞാൻ പറയും. അവിടെ ഗ്രൂപ്പില്ല ട്ടോ, ഗ്രൂപ്പിസം ഇല്ലേയില്ല പക്ഷെ ഫൈനൽ 5 പ്രെഡിക്ഷനിൽ ആ ഗ്രൂപ്പിൽ ഉള്ള സകലോം അന്യോന്യം പറഞ്ഞിട്ടുണ്ട്.

കിടിലുവിന്റെ ലക്ഷ്യം

കിടിലുവിന്റെ ലക്ഷ്യം

ടാസ്ക് തീർന്നു ഇനി കൂട്ടയടിയിലേക്ക് കടക്കാം. കിടിലു ഡിമ്പലിന്റെ പ്രശ്നങ്ങൾ മാർക്കറ്റിംഗ് ചെയ്യുന്നു എന്നു മോർണിംഗ് ടാസ്കിൽ പറയാതെ പറഞ്ഞു. അപ്പൊ ചാരിറ്റി, അനാഥലയം മാർക്കറ്റിംഗ് അല്ലെ?
കിടിലു ഇതിനുള്ളിൽ കയറുമ്പോൾ എന്ത് ഉദ്ദേശത്തിനാണ് ബി ബിയിൽ വന്നത് എന്ന വീഡിയോ കറങ്ങി നടക്കുന്നുണ്ട് ആരേലും കണ്ടോ ആവോ.

ഗ്രൂപ്പോ ഗ്രൂപ്പില്ലായ്മയോ

ഗ്രൂപ്പോ ഗ്രൂപ്പില്ലായ്മയോ

ഓപ്പൺ നോമിനേഷൻ : കിടിലു താങ്കൾ മണിയെയും, സായിയെയുമേ പറയൂ എന്നു നമക്ക് നേരത്തെ അറിയാം. ങ്‌ഹേ റംസാനും കിടിലത്തിന്റെ വഴിയേ. എയ് ഗ്രൂപ്പല്ല. ആഹ് നോബിചേട്ടൻ ഡിമ്പലിന്റെയും മണിക്കുട്ടന്റെയും പേര് പറഞ്ഞു ഗ്രൂപ്പിലെ അങ്കം അല്ലെന്നു തെളിയിച്ചിരിക്കുകയാണ് സൂർത്തുക്കളെ.

സായി അതിന് നിൽക്കരുതായിരുന്നു

സായി അതിന് നിൽക്കരുതായിരുന്നു

സായി റംസനോടും കിടിലുവിനോടും തിരിച്ചു വാശി തീർക്കാൻ നിക്കാതെ വേറെ പറയാമായിരുന്നു. കാരണം ഈ നോമിനേഷൻ എന്നു പറയുന്നത് അവിടെ നിൽക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്തവരെ പറഞ്ഞുവിടാൻ ആണ്.ആരും അതു മനസിലാക്കിയല്ല ചെയ്യുന്നത് അതു വേറെ കാര്യം. പക്ഷെ സായി ഇപ്പോൾ ഒറ്റയ്ക്ക് കളിക്കുക അല്ലെ, മനസിലാക്കി ചെയ്യാമായിരുന്നു.

ബോസ്സേട്ടന്റെ കളി

ബോസ്സേട്ടന്റെ കളി

ബോസ്സേട്ടൻ ആദ്യമേ ഒരു കളി കളിച്ചു ഇടതു നിന്നു നോമിനേഷൻ സ്റ്റാർട്ട്‌ ചെയ്യാനായിട്ട് ,അവിടെ ആദ്യത്തെ മൂന്നുപേർ കിടിലു, റംസാൻ, നോബിചേട്ടൻ എന്നിവർ ആയിരുന്നു. ഡിമ്പലും മണിക്കുട്ടനും ഒരേപോലെ നോമിനേഷൻ ചെയ്തു അപ്പൊ അതും ക്രൂപ്പ് അല്ലെ.

അനൂപിന്റെ നല്ല പോയന്റ്, പക്ഷേ...

അനൂപിന്റെ നല്ല പോയന്റ്, പക്ഷേ...

അനൂപ് കിടിലുവിനെ നോമിനേറ്റ് ചെയ്ത ഒരു കാരണം ( പെങ്ങളുടെ കല്യാണത്തിന് വേണ്ടി വന്നു എന്നു അനൂപിനെ ആരോപിച്ചത്, ഇത്രയധികം കല്യാണങ്ങൾ നടത്തിയ വ്യക്തി അല്ലെ അങ്ങനെ പറയാമോ) നല്ല പോയിന്റ് ആയിട്ടാണ് തോന്നിയത് . പക്ഷെ അതു പണ്ടെങ്ങാണ്ട് നടന്നതല്ലേ . ഇപ്പോളും അതന്നെ ആണോ മനസ്സിൽ?

നോബിച്ചേട്ടന്റെ ടിക്കറ്റ്

നോബിച്ചേട്ടന്റെ ടിക്കറ്റ്

ഋതു, റംസാൻ ഒഴിച്ച് ബാക്കി എല്ലാരും നോമിനേഷനിൽ വന്നിട്ടുണ്ട്.നോബി ചേട്ടൻന്റെ ടിക്കറ്റ് ഏകദേശം ആയെന്നു കിടിലു രാവിലെ ഫൈനൽ 5 പ്രവചനം കഴിഞ്ഞപ്പോളെ ഞാൻ കണ്ടു കഴിഞ്ഞിരിക്കണു . അപ്പൊ ഇനി നിങ്ങളുടെ കൈയിൽ ആണേ....

ടിക്കറ്റ് ടു ഫിനാലെ

ടിക്കറ്റ് ടു ഫിനാലെ

നാളെ "Ticket to Finale" ആണല്ലോ... വളരെ വാശിയോടെ കളിക്കേണ്ട സംഭവം!
നാളെ കാത്തിരുന്നു കാണാം.
പ്ലസ്സിൽ സായി ഋതുവിനോട് സംസാരിക്കുമ്പോൾ ചെയ്ത ഒരു സംഭവം എനിക്ക് തോന്നിയതാണോ. ആണെന്ന് കരുതാം ല്ലെ. അങ്ങോട്ടും ഇങ്ങോട്ടും ഏത്താത്ത ഒരു തർക്കം ആയിരുന്നു അതു.

Recommended Video

cmsvideo
Bigg boss malayalam season 3 is going to end?

ഫൈനൽ ഫൈവ് കാണില്ല, രണ്ടാഴ്ച്ചക്കുള്ളിൽ കിടിലം ഫിറോസ് ബിഗ് ബോസിൽ നിന്ന് പുറത്തായേക്കും, വൈറൽ കുറിപ്പ്ഫൈനൽ ഫൈവ് കാണില്ല, രണ്ടാഴ്ച്ചക്കുള്ളിൽ കിടിലം ഫിറോസ് ബിഗ് ബോസിൽ നിന്ന് പുറത്തായേക്കും, വൈറൽ കുറിപ്പ്

കിടിലത്തെ മണിക്കുട്ടൻ ജയിക്കാൻ വിടില്ല, ആ ആക്രമണത്തിൽ 'അയൽക്കൂട്ടം' ഒന്നുലഞ്ഞു, കുറിപ്പ്കിടിലത്തെ മണിക്കുട്ടൻ ജയിക്കാൻ വിടില്ല, ആ ആക്രമണത്തിൽ 'അയൽക്കൂട്ടം' ഒന്നുലഞ്ഞു, കുറിപ്പ്

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
Bigg Boss Malayalam Season 3: Actor Aswathy's review Analyzes the groupism in Bigg Boss House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X