ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല? ദു:ഖവാർത്തയോടെ അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

ബിഗ് ബോസ് മലയാളം സീസൺ ത്രീ ഇത്തവണ പൂർത്തിയാക്കാൻ പറ്റുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. ഷോ ഇടയ്ക്ക് വച്ച് അവസാനിപ്പിക്കേണ്ടി വരുമോ എന്ന ടെൻഷൻ പ്രേക്ഷകർക്കും ഉണ്ട്. എന്തായാലും ഷോയുടെ ചിത്രീകരണം തത്കാലം നിർത്തിവച്ചിരിക്കുകയാണ്.

ഈ ഘട്ടത്തിലാണ് ടിക്കറ്റ് ടു ഫിനാലേയും നടക്കുന്നത്. എത്ര ദിവസത്തെ എപ്പിസോഡുകൾ ചിത്രീകരിച്ചുകഴിഞ്ഞു എന്നത് അടുത്ത ദിവസം തന്നെ അറിയാൻ കഴിയും. എന്തായാലും ഇക്കഴിഞ്ഞ എപ്പിസോഡിനെ കുറിച്ചുള്ള നടി അശ്വതിയുടെ റിവ്യൂ വന്നിട്ടുണ്ട്. അത് വായിക്കാം...

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

അത് നന്നായി

അത് നന്നായി

"എതിരാളിയിൽ നിന്നു വിജയം എങ്ങനെ പിടിച്ചെടുക്കാം" എന്ന മോർണിംഗ് ടാസ്കിൽ ഇന്ന് തുടങ്ങി.
അനൂപ് പറഞ്ഞത് ഒരു നല്ല പോയിന്റ് ആയിരുന്നു "respect your enemy" അതിലൂടെ വിജയം കൈവരിക്കുക". എന്ത്!!! ആരും അടികൂടാതെ മോർണിംഗ് ടാസ്ക് അവസാനിച്ചുവോ ??
അതിപ്പോ നന്നായീലോ .

സേഫ് ആകാൻ

സേഫ് ആകാൻ

ടിക്കറ്റ് ടു ഫിനാലെ രണ്ടാം ദിവസം..
ബ്ലോക്ക് കൊണ്ടു ടവർ ഉണ്ടാക്കുക ഒപ്പം തന്നെ എതിരാളികളുടെ ടവർ ബോൾ കൊണ്ടു എറിഞ്ഞു വീഴ്ത്തുക. ബസ്സർ അടിക്കുമ്പോൾ ആരുടെ ടവർ ആണോ കുറവ് അവർ ഔട്ട്‌.
ആരും എറിഞ്ഞു ഉടക്കേണ്ടി വന്നില്ല അതു താനേ ഉടഞ്ഞു വീഴുന്നുണ്ടായിരുന്നു. "എന്റെ എറിഞ്ഞില്ലേൽ ഞാനും എറിയില്ല" അതെന്തൊരു ഗെയിം അപ്പാ. സേഫ് ആയി രക്ഷപ്പെടണം അത്രേയുള്ളൂ..നിർബന്ധമായും എറിയേണ്ട സംഭവമല്ലേ? ആദ്യ റൗണ്ടിൽ ഋതു ഔട്ട്‌.

അടികളിങ്ങനെ

അടികളിങ്ങനെ

രണ്ടാം ഘട്ടം: ഇതേലും വാശിയോട് കളിക്കുമാരിക്കും. സംഭവം ബോൾ എറിയുന്നുണ്ട് ഒന്നും കൊള്ളുന്നില്ലല്ലോ.. ഒക്കെ ദേഹത്തോട്ടാണ് കൊള്ളൽ.. പിന്നേ ഡിമ്പലും അനൂപും തമ്മിൽ ആയി.. ഡിമ്പലിന്റെ അനൂപ് എറിഞ്ഞു വീഴ്ത്തി.. ഡിമ്പലും തിരിച്ചു വീഴ്ത്തി. ബസ്സർ അടിച്ചപ്പോൾ മണിക്കുട്ടന്റെയും നോബിചേട്ടന്റെയും ടവർ ചെറുതായിരുന്നു. അതുകൊണ്ട് അവർ പുറത്തായി.

 രക്ഷപ്പെട്ടത് റംസാനും കിടിലുവും

രക്ഷപ്പെട്ടത് റംസാനും കിടിലുവും

മൂന്നാം ഘട്ടം : മാക്സിമം ബ്ലോക്ക് കളക്ട് ചെയ്തു ടവർ ഉണ്ടാക്കുക... ഒപ്പം എറിഞ്ഞുടക്കുക. ഡിമ്പലിനെയും അനൂപിന്നെയും ആണ് സായി, റംസാൻ, കിടിലുവിന്റെ ടാർഗറ്റ്. സായിയെ വെച്ചാണ് കിടിലുവും, റംസാനും കളിക്കുന്നത്.. അതുകൊണ്ട് തന്നെ രക്ഷപ്പെട്ടത് റംസാൻ ആന്റ് കിടിലു ആണ്.
ബസ്സർ അടിച്ചപ്പോൾ അനൂപിന്റെ ടവർ കുറഞ്ഞുപോയത്കൊണ്ട് അനൂപ് ഔട്ട്‌.

നാലാം ഘട്ടം

നാലാം ഘട്ടം

നാലാം ഘട്ടം : ബ്ലോക്കുകളിൽ ചുമപ്പു കളർ അധിക പോയിന്റ് നൽകും അതിനാൽ ബസ്സർ അടിക്കുമ്പോൾ ആരുടെ കൈയിൽ ആണോ ചുമപ്പു ബ്ലോക്ക് അവർ വിജയിക്കും.
ഡിമ്പലിന്റെ കൈയിലാണ് റെഡ് ബ്ലോക്ക് ഉണ്ടായിരുന്നത്.പക്ഷെ കൊടുത്ത പാറ്റേൺ കറക്റ്റ് ആകണം, ഹൈറ്റും ശരിയാകണം.
പക്ഷെ പലരുടെയും പറ്റേൺ ശെരിയാകുമ്പോൾ ഹൈറ്റ് ശരിയല്ല, അല്ലെങ്കിൽ പറ്റേൺ ശെരിയല്ല.

പോയന്റ് നില

പോയന്റ് നില

എന്നാലും ഋതു ഹൈറ്റ് വെച്ചു ആണെന്ന് തോന്നണു റംസാൻ ആണ് ശരി എന്നു പറഞ്ഞു.ടാ സ്ക് കഴിയുമ്പോൾ ഒന്നാം സ്ഥാനം റംസാൻ ,രണ്ടാം സ്ഥാനം കിടിലു ,മൂന്നാം സ്ഥാനം സായി , നാലാം സ്ഥാനം ഡിമ്പൽ, നാലാം സ്ഥാനം അനൂപ്, അഞ്ചാം സ്ഥാനം നോബി, ആറാം സ്ഥാനം മണിക്കുട്ടൻ, ഏഴാം സ്ഥാനം ഋതു, ഡിമ്പലിനു ചുവന്ന ബ്ലോക്ക് ഉള്ളതിനാൽ പോയിന്റ് കൂടി റംസാനൊപ്പം ഒന്നാം സ്ഥാനം കിട്ടി.

നൈറ്റ് ടാസ്ക്

നൈറ്റ് ടാസ്ക്

നൈറ്റ്‌ ടാസ്ക് കുഴൽപ്പന്തുകളി 2.0 : കുഴലിലൂടെ ബോൾ ഇടുക എതിർവശത്തു വന്നു സ്വയം പിടിക്കണം. ടീം ആയാണ് കളിക്കേണ്ടത്. ബസ്സർ കേൾക്കുന്നത് വരെ പ്രോസസ്സ് തുടരണം.ആരുടെയെങ്കിലും കൈയിൽ നിന്നു പന്ത് വീണാൽ ടാസ്ക് അസാധു ആകും. സംഭവം ഇരുട്ടത്താണ്... ആർക്കൊക്കെ കാണാൻ പറ്റുമെന്നു കണ്ടറിയാം. സായി ഡിമ്പലിനെ ഒന്ന് തളർത്താൻ ശ്രേമിച്ചു ഇടയ്ക്കു.. ഡിമ്പലേ ഇത് ചാടണമല്ലോ നീ ഷീണിക്കുമേ എന്നു. ഗെയിം തുടങ്ങി.

ഋതുവിന്റെ മിസ്സിങ്

ഋതുവിന്റെ മിസ്സിങ്

ഋതുവിന്റെ കൈയിൽ നിന്നു ബോൾ താഴെപ്പോയി. ഗെയിം ഓവർ!!! ടാസ്കിൽ പരാചയപ്പെട്ടു.. എല്ലാവരുടെയും വ്യക്തിഗത പോയിന്റിൽ നിന്നും ഓരോ പോയിന്റ് വീതം കുറച്ചു.. ഋതു ആകെ തളർന്നു പോയി. ഹൌസ് മൊത്തത്തിൽ ശോകമയം.

ദു:ഖവാർത്ത

ദു:ഖവാർത്ത

ബിഗ്‌ബോസ് ആരാധകരെ.. നമുക്ക് ഒരു സങ്കട വാർത്ത.. ബിഗ്‌ബോസ് ഷൂട്ട്‌ നിർത്തിവെച്ചു എന്നാ വാർത്തയാണ് വൈകുന്നേരത്തോട് കൂടി അറിയാൻ കഴിഞ്ഞത്.ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല . കൂടുതൽ വിവരങ്ങൾ അറിയുമ്പോൾ പോസ്റ്റ്‌ ഇടുന്നതായിരിക്കും

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+