'കരഞ്ഞോ, മനുഷ്യരായാൽ കരയും. പക്ഷെ ഇതെന്തൊരു കരച്ചിലാ എന്റെ ദൈവമേ'- സൂര്യയുടെ കരച്ചിലിന് അശ്വതിയുടെ വിമർശനം
ബിഗ് ബോസ് മലയാളം സീസൺ ത്രീ അടുത്ത എലിമിനേഷനിലേക്ക് കടക്കുകയാണ്. എന്തായാലും അതിന് തൊട്ടുമുന്പുള്ള എപ്പിസോഡ് എല്ലാവർക്കും അത്യാവശ്യം ചിരിക്കാനുള്ള വകയൊക്കെ ഉള്ളതായിരുന്നു. പക്ഷേ, അപ്പോഴും കരയാൻ ഒരാളുണ്ടായിരുന്നു.
മറ്റാരുമല്ല, സൂര്യ തന്നെ. മനുഷ്യരായാൽ കരയും , എന്നാൽ ഇത് എന്തൊരു കരച്ചിൽ ആണെന്നാണ് നടി അശ്വതി തന്റെ ബിഗ് ബോസ് റിവ്യൂവിൽ ചോദിക്കുന്നത്. അത്രയ്ക്ക് ബുദ്ധിമുട്ടായിരുന്നെങ്കിൽ സൂര്യക്ക്, ലാലേട്ടനോട് പറഞ്ഞ് പുറത്ത് പോകാമായിരുന്നില്ലേ എന്നും ചോദിക്കുന്നുണ്ട് അശ്വതി. റിവ്യൂ വായിക്കാം...
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

എല്ലാവരും ബിഗ് ബോസ് ഹൌസിൽ
ഇപ്പോൾ നമ്മൾ എല്ലാവരും ബിഗ്‌ബോസ് കൺടെസ്റ്റാന്റ്സിനെ പോലെ വീടിന് ഉള്ളിൽ ഇരുന്ന്പോരാടുകയാണ്..അകലം പാലിച്ചു വീട്ടിലിരുന്നു ആ മഹാമാരിയെ നേരിടാം. ഇതിൽ നിന്നു എത്രയും പെട്ടന്ന് മോചിതർ ആകാനായി പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാം.

ലക്ഷ്യം മണിക്കുട്ടനോ
കാനന വില്ലയിലേക്ക് കൊലയാളി ആയി ലാലേട്ടൻ, ബിഗ്‌ബോസ് ലാലേട്ടനോട് മണിക്കുട്ടനെകൊണ്ടു "കൂ കൂ " എന്നു പറയിപ്പിക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. അപ്പോൾ ലക്ഷ്യം മണിക്കുട്ടനോ??അതാ വന്ന് ശെരിക്കൊന്നു നിന്നില്ല അപ്പോളേക്കും ബ്രേക്കോ?? അതെന്തൊരു പണിയാ ലാലേട്ടാ...

സൂര്യയുടെ ആ നോട്ടം
ലാലേട്ടാ സൂര്യയോട് സുഖമാണോ എന്നു ചോദിച്ചു,സൂര്യ മറുപടി പറഞ്ഞപ്പോൾ നോക്കിയ ആ നോട്ടം! ഇന്നേവരെ ഒരു സിനിമയിലും ആ എക്സ്പ്രഷൻ ഇട്ടു കാണില്ല എന്റെ പൊന്നോ. കാനനവില്ല വിശേഷങ്ങൾ ആണ് ചോദിച്ചത്. എല്ലാർക്കും പേടിയുണ്ട് ഇതിനിടയിൽ ആരെയാണ് കൊല്ലാൻ പ്ലാൻ എന്നുള്ളത് അറിയാതെ. ദേ പിന്നേം പോയി ബ്രേക്കിന്.

മണിക്കുട്ടന് കിട്ടിയ പണി
ലാലേട്ടൻ ഒരു കുഞ്ഞ് കുറുമ്പ് ഒപ്പിച്ചു. മണിക്കുട്ടന്റെ കൈയിൽ ബിഗ്‌ബോസ് ഏൽപ്പിച്ച ഫോൺ ഉണ്ട് അതിലേക്കു ലാലേട്ടൻ വിളിച്ച് കൊണ്ടേ ഇരുന്നു സംസാരത്തിനിടയിൽ. മണിക്കുട്ടൻ ഓടി വാഷ്റൂമിലേക്ക് ! ബിഗ്‌ബോസ് നൽകിയ ലാലേട്ടന്റെ ദൗത്യം കഴിഞ്ഞു മണിക്കുട്ടനെക്കൊണ്ട് കൂ കൂ പറയിപ്പിച്ചു ഫോൺ അറ്റൻഡ് ചെയ്തപ്പോൾ. ഒപ്പം തന്നെ എല്ലാവരും അറിഞ്ഞു മണിക്കുട്ടൻ ആയിരുന്നു മെയിൻ കൊലപാതകി എന്നു. ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ മണിക്കുട്ടന്റെ പരുങ്ങൽ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.

പെട്ടത് സായി
എല്ലാവർക്കും എങ്ങനെ ആണ് ഓരോരുത്തർ കൊല്ലപെട്ടത് എന്നുള്ളത് കാണിച്ചു കൊടുത്തു. ആ വീഡിയോ കണ്ടപ്പോൾ "കാനനവില്ല" ടാസ്ക് ഇത്ര ഗംഭീരം ആയിരുന്നോ എന്നു തോന്നി.
വീഡിയോ കാണിച്ചപ്പോൾ പെട്ടത് സായി ആണ്. നോമിനേറ്റ് ചെയ്തത് ആരൊക്കെ എന്നു മണിക്കുട്ടനോട് പറഞ്ഞത് കാണിച്ചു.. അന്നേരം ഋതുവിന്റെയും, സൂര്യയുടെയും മുഖം തുടുത്തു വീർത്തു.

ഇതെന്തൊരു കരച്ചിലാ
ലാലേട്ടൻ സൂര്യയോട് പുറത്തു പോകണോ എന്നു ചോദിച്ചു..വെറുതെ കരയുന്നതിനു ധൈര്യമായിട്ടിരിക്കാൻ ഉപദേശം നൽകിയപ്പോൾ വീണ്ടും കരഞ്ഞു. വെറുതെ ആരും അറിയാത്ത സംഭവങ്ങളൊന്നും എടുത്തു പറയരുത് എന്നും പറഞ്ഞു. സൂര്യക്ക് അതു ശെരിക്കു കൊണ്ടു. ലാലേട്ടൻ ടോപ്പിക്ക് മാറ്റി രസം ഉണ്ടാക്കുന്നത്തിലേക്ക് പോയി എന്നിട്ടും സൂര്യ സംഭവം വിട്ടില്ല. ബ്രേക്കിനു പോയപ്പോൾ ഞാൻ പോകുവാ പോകുവാ എന്നു ഋതുവിനോട്, വേറാരും മൈൻഡ് ചെയ്യുന്നില്ല. എന്നാപ്പിനെ പോകണോ എന്നു ചോദിച്ചപ്പോൾ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ പോകണം ലാലേട്ടാ എന്നു. കരഞ്ഞോ, മനുഷ്യരായാൽ കരയും. പക്ഷെ ഇതെന്തൊരു കരച്ചിലാ എന്റെ ദൈവമേ... കാണാനുള്ള സകല ഇന്ററസ്റ്റും കളയും.

നോബിയ്ക്ക് പകരം
അടുത്തത് സ്ഥിരം ഉള്ള ഒരു ഗെയിം. ബലൂൺ കൊണ്ടാണ് ഗെയിം.
നോബി ചേട്ടനെ അധികം മേലനങ്ങേണ്ട എന്നുള്ളത്കൊണ്ട് റെഫറി ആക്കി. അപ്പോളാണ് സൂര്യ ആ വല്യ സത്യം അറിയിച്ചത് കുഞ്ഞിലേ ബലൂണ് വിഴുങ്ങിയത്കൊണ്ട് വീട്ടുകാർ അതിനു ശേഷം ബലൂണ് കൈയിൽ കൊടുക്കാറില്ല എന്നത്. അതോണ്ട് കുഞ്ഞാവ അയ്യോ അല്ലാ സൂര്യ റെഫറി ആയി.

ലാലേട്ടന്റെ പ്രേതകഥ
പിന്നെ പ്രേതകഥയിലേക്ക് കടന്നു. ലാലേട്ടൻ ഒരു പ്രേത കഥ പറഞ്ഞുകൊണ്ടിരുന്നപ്പോൾ മണി മുഴങ്ങി, മണിക്കുട്ടൻ ഇരയാക്കപ്പെട്ടിരിക്കുന്നു എന്നറിയിച്ചു കൊണ്ടു.
ആകെ മൊത്തത്തിൽ കാണന വില്ലയും ബലൂണ് കളിയും, പ്രേത കഥയും കൊണ്ടു ഒന്നര മണിക്കൂർ ലാലേട്ടൻ കൊണ്ടുപോയി.
നാളെ എവിക്ഷൻ ഉണ്ടാകാം ഉണ്ടാകാതിരിക്കാം... കാത്തിരുന്നൊരു സർപ്രൈസ് നാളെ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ചിലപ്പോൾ ബിഗ്‌ബോസ് ഇനിയും ദിവസങ്ങൾ നീട്ടാം, നീട്ടാതിരിക്കാം എല്ലാം കണ്ടുതന്നെ അറിയണം.
വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ


Click it and Unblock the Notifications