• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം കൊള്ളാം മോളെ പക്ഷെ ആ മണിക്കുട്ടനെ ഒന്ന് വിട്ടുപിടി! സൂര്യയുടെ പ്രേമനാടകം സഹിക്കവയ്യ- അശ്വതിയുടെ റിവ്യു

ബിഗ് ബോസ് ഹൌസിലെ ഈ സീസണിലെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു. അവസാനത്തെ ക്യാപ്റ്റനായി അഡോണിയെ ആണ് തിരഞ്ഞെടുത്തത് എങ്കിലും, എലിമിനേറ്റ് ആയതോടെ ക്യാപ്റ്റൻ സ്ഥാനം ആദ്യമായി അനൂപിനെ തേടിയെത്തി. അടുത്ത ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ അനൂപ് ഇല്ല എന്നത് അനൂപിന് ആശ്വാസമാണ്.

ബിഗ് പോസ് പാതി വഴിയില്‍ നിര്‍ത്തുമോ? അവസാന 5 ല്‍ ആരൊക്കെ, എംകെയും കിടിലവും ഉറപ്പ്, പോളിലെ നില ഇങ്ങനെബിഗ് പോസ് പാതി വഴിയില്‍ നിര്‍ത്തുമോ? അവസാന 5 ല്‍ ആരൊക്കെ, എംകെയും കിടിലവും ഉറപ്പ്, പോളിലെ നില ഇങ്ങനെ

 '' 100 ദിവസം ഞാൻ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല... പക്ഷേ നീയുണ്ടാകും'' ഡിംപലിനോട് സംസാരിച്ച് മണിക്കുട്ടൻ '' 100 ദിവസം ഞാൻ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല... പക്ഷേ നീയുണ്ടാകും'' ഡിംപലിനോട് സംസാരിച്ച് മണിക്കുട്ടൻ

അടുത്ത ആഴ്ചയിലേക്കുള്ള നോമിനേഷനും തയ്യാറായിട്ടുണ്ട്. സ്ഥിരം നോമിനി ആയ റംസാൻ ഇനി ഉള്ളിടത്തോളം കാലം നോമിനേഷൻ ലിസ്റ്റിലുണ്ടാകും. അനൂപിനെ കൂടാതെ ഇത്തവണ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടത് നോബി മാർക്കോസും കിടിലം ഫിറോസും ആണ്. അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ വായിക്കാം...

ബോസേട്ടന്റെ വികൃതി

ബോസേട്ടന്റെ വികൃതി

അല്ലേലും നോമിനേഷന്റെ അന്ന് രാവിലെ ഒരു വല്ലാത്ത മോർണിംഗ് ടാസ്ക് കൊടുക്കുക എന്നത് ബോസേട്ടന്റെ ഒരു കുഞ്ഞ് വികൃതി ആണ് . ഈ വീട്ടിൽ സംശയം ഉള്ളവരെ കാരണ സഹിതം പറയാൻ!! അപ്പോളേ ഞാൻ ഊഹിച്ചു ഇതിൽ സൂര്യയെ ആരിക്കും എല്ലാർക്കും ഡൌട്ട് എന്ന്! അതുപോലെ തന്നെ. അനൂപ് സൂര്യയെ കുറിച്ച് വ്യക്തമാക്കിയ കാര്യം സത്യം തന്നെ ആയിരുന്നു. നമ്മൾ അത് കണ്ടതുമാണ്. പ്രത്യേകിച്ചു ഇന്നലെ അഡോണി പോയപ്പോൾ കരഞ്ഞതേയ് .. എല്ലാരും കണ്ടുകാണുമല്ലോ..ല്ലോ.. ല്ലെ?

സായി വ്യക്തത കൈവരിച്ചു!

സായി വ്യക്തത കൈവരിച്ചു!

രമ്യ പറഞ്ഞത് എന്താണെന്നു രമ്യക്കുപോലും മനസിലായില്ലന്ന് തോന്നണു.
സായി സാധാരണ കാര്യങ്ങൾ സംസാരിക്കുമ്പോൾ വ്യക്തത ഉണ്ടാകാറില്ല. പക്ഷെ ഇന്ന് ഋതുവിനെ കുറിച്ചുള്ള സംശയം വ്യക്തമായി തന്നെ അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്. ഋതു ടാസ്ക് ചെയ്യാൻ മറന്നുപോയി സായിയുടെ തുറന്നു പറച്ചിൽ ആൾക്ക് ഇഷ്ട്ടായില്ല. അതോണ്ട് ക്ലാരിഫിക്കേഷൻ നടത്തിയിട്ട് പോയി. ബാക്കിയുള്ളവരുടെ കാണിച്ചില്ല. പ്ലസ്സിൽ ആരിക്കും.

ബോസേട്ടാ... ഓപ്പൺ നോമിനേഷൻ ആക്കാമായിരുന്നു

ബോസേട്ടാ... ഓപ്പൺ നോമിനേഷൻ ആക്കാമായിരുന്നു

നോമിനേഷൻ : "പാവകളി , പുച്ഛം, പ്രതിഛായ ഭയം,നീതിനിഷേധം, ടാസ്ക് ലെറ്റർ വായിക്കാനുള്ള ആത്മവിശ്വാസക്കുറവ്, നിലപാടില്ലായ്മ എന്നീ കാരണങ്ങളാൽ നോമിനേഷനിൽ വന്നവർ" ന്റെ ബോസേട്ടാ ഇങ്ങക്കെന്നാ ആരൊക്കെ എന്തൊക്കെയാ പറഞ്ഞെന്നു ആ ടീവിയിൽ ഇട്ടു കൊടുക്കാരുന്നോ? അതല്ലേ ഒന്നുടെ ഒരു രസം ഉണ്ടാകുമാരുന്നത്, അല്ലേൽ ഓപ്പൺ നോമിനേഷൻ കൊടുക്കാമായിരുന്നു. ഓഹ് ചെയ്യൂല എന്നറിയാം, പിന്നെ പറഞ്ഞെങ്കിലും ആശ്വാസം കണ്ടെത്താലോ.

സൂര്യയെ വെറുതേ വിട്ടു

സൂര്യയെ വെറുതേ വിട്ടു

അപ്പൊ ഋതു, സൂര്യ, രമ്യ, സായി, റംസാൻ (നേരത്തെ തിരഞ്ഞെടുക്കപ്പെട്ടത്), മണിക്കുട്ടൻ എന്നിവരാണ് ഇപ്പ്രാവശ്യം നോമിനേഷനിൽ ഉള്ളത് .
മണിക്കുട്ടൻ കൂടെ നിന്ന രമ്യയെ നോമിനേറ്റ് ചെയ്തു സൂര്യയെ ബെർതെ വിട്ടിരിക്കുന്നു!!! "നാൻ അപ്പിടിയെ ഷോക്ക് ആയിട്ടേൻ"!
നോബിചേട്ടാ ഇങ്ങള് രക്ഷപെട്ടിരിക്കുന്നു!! പൊളിക്കു പൊളിക്കു.
ഇപ്പ്രാവശ്യം ഋതുവിന്റെ വരവിനെ ആണ് കാണുന്നത്. നമ്മക്ക് ഞായർ വരെ കാത്തിരിക്കാം!!!

ബോറടിപ്പിച്ച സ്പോൺസേർഡ് ടാസ്ക്

ബോറടിപ്പിച്ച സ്പോൺസേർഡ് ടാസ്ക്

സ്പോൺസർ ടാസ്ക് ചളി പറഞ്ഞും ബോർ അടിപ്പിച്ചും ചാനൽ മാറ്റാം എന്നു വരെ ചിന്തിക്കാൻ തോന്നിപ്പിച്ചതിൽ അവർ വിജയം കൈവരിച്ചിരിക്കുന്നു. ( എനിക്ക് തോന്നിയതാണ് പറഞ്ഞതേ) ഹോ ഇപ്രാവശ്യം പാസ്താ ആണ് സ്നേഹസമ്മാനം. മുട്ടായി ആണേൽ ഇന്ന് ഞാൻ ചെന്നൈക്ക് വിളിച്ചേനേം ആയിരുന്നു. ആ പാവങ്ങൾക്ക് ഇനിയും മുട്ടായി കൊടുത്തു നശിപ്പിക്കല്ലേന്ന് പറയാൻ...
സൂര്യയുടെ ജഡ്ജിങ് ഷെഫ് കപൂർ പോലും ഇത്ര ആറ്റിട്യൂട് ഇടുലാ...
അനൂപ്- ഋതു ടീമിന് സമ്മാനം കിട്ടി ലെമൺ മിന്റ് ഉണ്ടാക്കിയതിനു.
ധോ അടുത്ത ടാസ്ക്.രാവിലെ ഉടക്കുന്ന ടാസ്ക് ആണേൽ വൈകുന്നേരം സോപ്പ് പതപ്പിക്കൽ ടാസ്ക് ആരുന്നു...

ഋതുവിന് താങ്ക്സ്

ഋതുവിന് താങ്ക്സ്

എനിക്ക് ഒറക്കം വരുന്നേ...

ഒന്നാമത് ഒറക്കം വന്നിരിക്കുവായിരുന്നു. ഒപ്പം മിന്നാരത്തിലെ പാട്ടും കൂടായപ്പോൾ ശുഫം!!

ഋതു ഒരു സ്പെഷ്യൽ താങ്ക്സ് എന്റെയും കെട്ടിയോന്റെയും പ്രിയപ്പെട്ട പാട്ട് ആയ "പൂനിലാ മഴനനയും"പാടി തന്നതിന്.

സൂര്യയുടെ പ്രേമനാടകം

സൂര്യയുടെ പ്രേമനാടകം

സൂര്യ... ഒന്നും പറയുന്നില്ല കുട്ട്യേ... ഒന്നും പറയുന്നില്ല നമിച്ച്.. സാഷ്ടാങ്കം വീണു നമിക്കുന്നു. കുട്ടി നിന്റെ പ്രേമ നാടകം കൂടി സഹിക്കാൻ വയ്യാതെ ആണ് ഒരിക്കൽ ആ മണിക്കുട്ടൻ ഇറങ്ങി പോയത് ,തിരിച്ചു കയറിയെങ്കിലും ആ പഴയ എനർജി തിരിച്ചു വരുന്നതേ ഉള്ളു...വെറുതെ വിട്ടൂടെ കുട്ട്യേ ! ബോസേട്ടാ ആ പെങ്കൊച്ചിനെ വിശേഷം ചോയ്ക്കനെന്നപോലെ കൺഫെഷൻ റൂമിൽ വിളിച്ച് വരുത്തി ഒന്ന് ഉപദേശിക്കാവോ?റിക്വസ്റ്റ് ആണ് ഒരു പ്രേക്ഷകയുടെ . പറ്റുലാ ല്ലെ !

ആ മണിക്കുട്ടനെ വിട്ടുപിടി

ആ മണിക്കുട്ടനെ വിട്ടുപിടി

പ്ലസ്സിൽ സൂര്യ ഇന്നലെ വീടിനുള്ളിലെ "കാണ്ടാമൃഗം" ലേലത്തിനു പിടിച്ചതിനു റംസാൻ,നോബിചേട്ടൻ, സായി എന്നിവർ അലക്കി വാരിയത് നല്ല രസമായിരുന്നു. സൂര്യയുടെ ആ കോൺഫിഡൻസ് അടിപൊളി
കണ്ടാമൃഗം പ്രേക്ഷകർക്കിടയിൽ ഇതിനകം ഫേമസ് ആയിക്കാണും എന്നുള്ള വീക്ഷണം. എല്ലാം കൊള്ളാം മോളെ പക്ഷെ ആ മണിക്കുട്ടനെ ഒന്ന് വിട്ടുപിടി

മണിക്കുട്ടാ...നിന്റെ ഭാര്യയെ പോലെയാണ് സൂര്യ പെരുമാറുന്നത്; കാരണങ്ങള്‍ നിരത്തി അനൂപിന്റെ വെളിപ്പെടുത്തല്‍മണിക്കുട്ടാ...നിന്റെ ഭാര്യയെ പോലെയാണ് സൂര്യ പെരുമാറുന്നത്; കാരണങ്ങള്‍ നിരത്തി അനൂപിന്റെ വെളിപ്പെടുത്തല്‍

നല്ലൊരു പണിയാണ് ലാലേട്ടന്‍ കൊടുത്തത്, ആ റംസാന്‍ ആകെ വിളറി വെളുത്തു; വൈറലായി അശ്വതിയുടെ റിവ്യൂനല്ലൊരു പണിയാണ് ലാലേട്ടന്‍ കൊടുത്തത്, ആ റംസാന്‍ ആകെ വിളറി വെളുത്തു; വൈറലായി അശ്വതിയുടെ റിവ്യൂ

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Actor Aswathy's review criticise Soory's love drama towards Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X