'മണിക്കുട്ടന്റെ മീശ എവടെ പോയി, ഇനി സൂര്യ എന്തെടുത്തു വെച്ചു പിരിക്കും കർത്താവേ! കട്ട ദാരിദ്ര്യ എപ്പിസോഡ്'
ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ വാരാന്ത്യ എപ്പിസോഡിന് ശേഷം വരുന്ന എപ്പിസോഡുകൾ പലതും പ്രേക്ഷകർക്ക് പലപ്പോഴും അത്രക്കങ്ങ് പിടിക്കാറില്ല. സംഭവ ബഹുലങ്ങളായ രണ്ട് എപ്പിസോഡുകൾക്ക് ശേഷം വരുന്നതുകൊണ്ടാകാം ചിലപ്പോൾ.
എന്തായാലും ഇത്തവണത്തെ എപ്പിസോഡ് പലർക്കും അൽപം ബോറിങ് ആയി തോന്നിയിട്ടുണ്ട്. മത്സരാർത്ഥികളുടെ 'അമ്മ' ഓർമകൾ ആയിരുന്നു അൽപമെങ്കിലും ഇന്ററസ്റ്റിങ് ആയി തോന്നിയത്. ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് നടി അശ്വതിയുടെ ഈ എപ്പിസോഡിനെ വിലയിരുത്തുന്നത്.

റിമോട്ട് മാറ്റി വയ്ക്കുക!
"ചാലക്കുടി ചന്തക്കു പോകുമ്പോൾ"...
മണിച്ചേട്ടന്റെ അടിപൊളി പാട്ടിൽ വീട് ഉണർന്നു.
"ആദ്യം തന്നെ പറയട്ടെ ഇന്നത്തെ എപ്പിസോഡ് ഇനി കാണാൻ പോകുന്നവർ ടീവിയിൽ ആണെങ്കിൽ കൈയിൽ നിന്നു റിമോട്ട് മാറ്റിവെക്കുക, ഫോണിൽ ആണെങ്കിൽ സ്വന്തം റിസ്ക് .

സൂര്യ ഇനി എന്തെടുത്തുവച്ച് പിരിക്കും
ദൈവമേ!!മണിക്കുട്ടന്റെ മീശ എവടെ പോയി. ഇനി സൂര്യ എന്തെടുത്തു വെച്ചു പിരിക്കും കർത്താവേ!!! ഹോ ബല്ലാത്ത മോർണിംഗ് ടാസ്ക് എന്റെ ബോസ്സ് മാമാ..
സായി അവിടൊന്നുമില്ല,വേറെവിടെയോ പാറി കളിക്കുകയാണ് മനസ്സ്.

മണിക്കുട്ടന്റെ ഉദ്ദേശം
മണിക്കുട്ടാ... എന്ത് ആണ് ഉദ്ദേശം?? ക്യാമെറയിൽ വന്നു സംസാരിക്കുന്നു..ഋതുവിന്റെ അമ്മക്ക് പിറന്നാൾ ആശംസ ഒരിക്കൽ എല്ലാരുടെയും ഒപ്പം കൂടി അറിയിച്ചതല്ലേ.. എന്താ മോനെ ഉദ്ദേശം?? പിന്നങ്ങോട്ട് കോൺടെന്റ് ദാരിദ്ര്യം ഉള്ളത്കൊണ്ട് അടുക്കള കാഴ്ച കാണിച്ചു ഇടയ്ക്കു ബോസ്സേട്ടൻ വിളിപ്പിച്ചു പറഞ്ഞു മക്കളെ ഈ ആഴ്ച നോമിനേഷൻ ഇല്ലാ!! എല്ലാരും പ്ലിങ്ങി..കഴിഞ്ഞഴ്ച നോമിനേഷനിൽ ഉണ്ടാരുന്നവർ തന്നെ വരുന്ന ആഴ്ചയിലും!

അറഞ്ചം പുറഞ്ചം നോമിനേറ്റ് ചെയ്യാൻ
എന്തൊക്കെ കാര്യങ്ങൾ കൂട്ടി വെച്ചതാണ് കിളി കൂടു കൂട്ടണപോലെ ഓരോരുത്തരെ കുറിച്ച് പറയാൻ... രമ്യയെ"ആണുങ്ങൾ ആശ്വസിപ്പിക്കുന്ന" സംഭവം പറഞ്ഞതിന് എല്ലാരും കൂടെ അറഞ്ചം പുറഞ്ചം നോമിനേറ്റ് ചെയ്യാനൊക്കെ ഇരുന്നതാ! എല്ലാം ഗുദാ ഹവാ !!!

കട്ട ദാരിദ്ര്യ എപ്പിസോഡ്
പിന്നങ്ങോട്ട് സാധാരണ ബി ബി പ്ലസ്സിൽ ഉണ്ടാകാറുള്ള കിടിലുവിന്റെ പരദൂഷൺ ആനേ വാലെ കി ലിയെ, സായി ആണ് വിഷയം.അതിനിടയിൽ മണിക്കുട്ടൻ ഒരു ലൈൻ നല്ലപോലെ വലിക്കാൻ ശ്രമിക്കുന്നുണ്ട്..മണിക്കുട്ടാ പ്ലീസ് മീശ പോയപ്പോൾ വെളിവും പോയോ.
ഹയ്യോ കട്ട ദാരിദ്ര്യ എപ്പിസോഡ്!!

വല്ല കേടും ഉണ്ടായിരുന്നോ ബോസേട്ടാ
അടുത്തത് ഡെയിലി ടാസ്ക്.. അമ്മമാരുടെ ദിനം ആയതിനാൽ അവരെ ഓർക്കുക.. ഒന്നാമത് തൊട്ടാൽ കരയാൻ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് അമ്മമ്മാരുടെ ഫോട്ടോ കാണിക്കണ്ട വല്ല കേടു ഉണ്ടാരുന്നോ ബോസ്സേട്ടാ... അമ്മയെ ഓർത്താൽ ആരാണ് കരയാത്തത്? കഴിഞ്ഞ 3 മാസമായി അവരാരും അമ്മമാരെ കണ്ടിട്ടുമില്ല. കയിഞ്ഞു ഇന്നത്തേക്കൊള്ളതായി...
മുക്കാൽ മണിക്കൂർ ടാസ്ക് കൊണ്ടോയി.
നാളെ എന്താണ്ടൊക്കെയോ ഒണ്ടെന്ന് തോന്നണു
അപ്പൊ ഗുഡ് നൈറ്റ്...


Click it and Unblock the Notifications