ബിഗ് ബോസില്‍ സൂര്യയ്‌ക്കെതിരെ സംഘടിത നീക്കം; പൊട്ടിക്കരഞ്ഞ് താരം, ആശ്വസിപ്പിക്കാന്‍ ഓടിയെത്തി മണിക്കുട്ടന്‍
പ്രേക്ഷകരെ കോരിത്തരിപ്പിച്ചുകൊണ്ട് ബിഗ് ബോസ് ഹൗസ് മുന്നേറുകയാണ്. ഒരോ ദിവസങ്ങള്‍ കഴിയുമ്പോഴും ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ബിഗ് ബോസിലെ മത്സരാര്‍ത്ഥി സൂര്യ മോനോന്‍ വീണ്ടും പൊട്ടിക്കരഞ്ഞ സംഭവമുണ്ടായി. വീട്ടില്‍ പൊതുവെ പെട്ടെന്ന് കരയുന്ന പ്രകൃതക്കാരിയാണ് സൂര്യ. നേരത്തെയും പല തവണ സൂര്യ കരഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കരച്ചില്‍ കിച്ചണ്‍ ടീമിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അവരെ സൂര്യ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്. വിശദാംശങ്ങളിലേക്ക്..
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

വിഷയം പരിഹിക്കാന്‍ റംസാന്‍
ഭാനു വന്ന് പരാതി പറഞ്ഞതായി സൂര്യ അനൂപിനെയും മറ്റും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ വിഷയം പരിഹിരിക്കാന്‍ ക്യാപ്റ്റനായ റംസാന്‍ ഇടപെടുകയായിരുന്നു. ആനൂപ്, ഭാനു, സന്ധ്യ എന്നിവരെ വിളിച്ച് റംസാന്‍ സംസാരിച്ചു. ഭാനു തന്നോട് നിര്‍ദ്ദേശമായിട്ടാണ് പറഞ്ഞതെന്ന് റംസാന്‍ അറിയിച്ചു.

സൂര്യ പറഞ്ഞത് പരാതി
പക്ഷെ സൂര്യ പറഞ്ഞത് പരാതിയെന്ന രീതിയിലാണെന്ന് റംസാനും സന്ധ്യയും പറഞ്ഞു. എന്നാല്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്ന് ഭാനു വ്യക്തമാക്കി. തുടര്‍ന്ന് രമ്യയും അവിടെ എത്തുകയായിരുന്നു. ക്ലീനിംഗ് ടീമില്‍ പരാതിയെന്ന നിലയിലാണ് സൂര്യ പറഞ്ഞതെന്ന് രമ്യ വ്യക്തമാക്കി. തുടര്‍ന്ന് സൂര്യ, ഭാനു, രമ്യ, അനൂപ്, സന്ധ്യ എന്നിവരെ റംസാന്‍ വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു.

പരാതി എന്ന വാക്ക്
പരാതി എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് സൂര്യ അവിടെ വ്യക്തമാക്കി. സൂര്യ പറഞ്ഞ രീതിയാണ് പ്രശ്‌നമായതെന്ന് രമ്യ പറഞ്ഞു. എന്നാല്‍ തന്റെ രീതിയാണ് കൈകെട്ടി നില്‍ക്കുന്നതെന്ന് സൂര്യ പറഞ്ഞു. എല്ലാവരും സൂര്യയ്‌ക്കെതിരെ തിരിയുന്ന പോലെയായിരുന്നു അപ്പോള്‍. തന്റെ ഭ്ാഗത്ത് തെറ്റില്ലെന്നും എല്ലാത്തിനെയും ഇങ്ങനെ നെഗറ്റീവായി കാണുരുതെന്നും സൂര്യ പറഞ്ഞു.

പൊട്ടിക്കരഞ്ഞ് സൂര്യ
പിന്നാലെ സൂര്യ പൊട്ടിക്കരയുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ സൂര്യയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യമാണിതെന്നും പറഞ്ഞായിരുന്നു സൂര്യ കരഞ്ഞത്. ഇതിനിടെ ഫിറ്റ്‌സിന്റെ അസുഖമുണ്ടെന്നും ഈ നാടകം താങ്ങാനാകില്ലെന്നും പറഞ്ഞ് സന്ധ്യ എഴുന്നേറ്റ് പോയി.

ആശ്വസിപ്പിക്കാനെത്തി മണിക്കുട്ടന്‍
എല്ലാത്തിനും ശേഷം സൂര്യ ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു. ഇതിനിടെയാണ് മണിക്കുട്ടന്‍ ആശ്വസിപ്പിക്കാന്‍ എത്തിയത്. മാറി നിന്ന് കരയുന്ന സൂര്യയുടെ അടുത്തേക്ക് മണിക്കുട്ടന്‍ എത്തുകയായിരുന്നു. പിന്നീട് ഇരുവരും കുറച്ച് നേരം അവിടെയിരുന്ന് സംസാരിച്ചു.

അത് ക്യാമറയിലുണ്ടല്ലോ
അവിടെ വലിയ വഴക്ക് നടന്നു അതാണ് അവര്‍ അങ്ങനെ ചോദിച്ചതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. സത്യമായിട്ടും ഞാന്‍ പരാതി എന്ന രീതിയായിട്ടല്ല പറഞ്ഞതെന്ന് സൂര്യ പറഞ്ഞു. അത് ക്യാമറയിലുണ്ടല്ലോ എന്ന് തിരിച്ച് പറഞ്ഞു മണിക്കുട്ടന്‍ ആശ്വസി്പ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് താന്‍ ടാസ്‌ക്കില്‍ പോലും കൈ കെട്ടി നില്‍ക്കാറുണ്ടെന്ന് പറഞ്ഞ് സൂര്യ താന്‍ നിന്ന രീതി കാണിച്ചു നല്‍കി.

കൈ കെട്ടിയത്
കൈ ഇങ്ങനെ പിടിച്ചതാണ് ഞാന്‍ ചെയ്ത തെറ്റായി് അവര്‍ പറയുന്നത്. കൈ കെട്ടിയത് അബദ്ധമായത്രെ. ഞാന്‍ പറഞ്ഞത് കിച്ചണീന്ന് ഒരു കാര്യം പറഞ്ഞു വിട്ടിട്ടുണ്ടെന്നതാണെന്നും സൂര്യ പറഞ്ഞു. എന്നാല്‍ അവിടെ പറയുന്നത് പാത്രം കൂടുതലാണെന്ന് നീ പറഞ്ഞുവെന്നാണെന്ന് മണിക്കുട്ടന്‍ അറിയിച്ചു. അമ്മ സത്യമായിട്ടും അങ്ങനെ പറഞ്ഞില്ലെന്നായിരുന്നു സൂര്യയുടെ മറുപടി.

ഡ്രാമ കളിക്കുകയാണ്
സന്ധ്യ ചേച്ചി പറയുന്നത് താന്‍ ഡ്രാമ കളിക്കുകയാണെന്നാണ്. ഇതും പറഞ്ഞ് സൂര്യ വീണ്ടും കരഞ്ഞു. ഞാന്‍ ഡ്രാമ ക്യൂന്‍ എന്ന് പറഞ്ഞാണ് സന്ധ്യച്ചേച്ചി എഴുന്നേറ്റു പോയത്. എന്നാല്‍ അങ്ങനെ വിടരുതെന്നും ഒരു ടേബിളിന്റെ ഇരുവശത്തായി പിടിച്ചിരുത്തി സംസാരിക്കണമെന്ന് ഇത് കേട്ടിരുന്ന കിടിലം ഫിറോസ് പറഞ്ഞു.

അഞ്ചാമത്തെ ആഴ്ച
ഇങ്ങനെയൊരു പ്ലാറ്റ്ഫോമിലേക്ക് വരുമ്പോള്‍ ഇതൊക്കെയുണ്ടാകുമെന്ന് അറിയില്ലേയെന്ന് മണിക്കുട്ടന്‍ സൂര്യയോട് ചോദിച്ചു. എന്നാല്‍ ഇത്ര ചെറിയ കാര്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതിയില്ലെന്ന് സൂര്യ പറയുന്നു. അഞ്ചാമത്തെ ആഴ്ച ആയിട്ടേ ഉള്ളൂ. നൂറ് ദിവസം നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഇതിനേക്കാള്‍ കൂടുതലായിരിക്കും കാര്യങ്ങളെന്നും മണിക്കുട്ടന് പറഞ്ഞു.

മണിക്കുട്ടന്റെ മറുപടി
അവര്‍ക്കൊരു അവസരം കിട്ടുമ്പോള്‍ അത് ഉപയോഗിക്കാനേ അവര്‍ നോക്കുകയുള്ളൂവെന്ന് മണിക്കുട്ടന്‍ മറുപടി നല്‍കി. അതേസമയം, ഇപ്പോഴത്തെ അടി അനാവശ്യമാണെന്നാണ് കിടിലം ഫിറോസ് പറയുന്നത്. അവരോടൊന്നും പിടിച്ച് നില്‍ക്കാന്‍ തനിക്കാവില്ലെന്ന് സൂര്യയും പറയുന്നു.
റീമ വോറയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
